കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്.
പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ട പത്തുപേരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍...
തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലയുള്ള സ്വർണവുമായി വിമാനയാത്രക്കാരനെ പിടികൂടി.
കാസർകോട് ആലംപാടി പുതിയലക്ക വീട്ടിൽ, നിസാറുദ്ദീനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ്. 683 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഇയാളിൽനിന്ന് ഒരു ലക്ഷം...
ആലപ്പുഴ: ഫൊട്ടൊ അപ്ലോഡ് ചെയ്യാതെ ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇടംപിടിക്കില്ല. തദ്ദേശസ്ഥാപനങ്ങളില്‍ വ്യാഴാഴ്ച തുടങ്ങുന്ന ഹിയറിങ്ങില്‍ ഫൊട്ടൊയുമായി എത്തിയില്ലെങ്കില്‍ പട്ടികയ്ക്കു പുറത്താകും.
അപ്ലോഡ് ചെയ്യാത്തവരുടെ ഫൊട്ടൊ, ഹിയറിങ് സമയത്ത് സ്‌കാന്‍ചെയ്തുനല്‍കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് ഹിയറിങ് വൈകിപ്പിക്കുമെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം.
സാമൂഹിക അകലം പാലിക്കാനുമാവില്ല. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്കും ഫൊട്ടൊയുമായി എത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഫൊട്ടൊ...
ന്യൂദല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍, കേബിള്‍ മാധ്യമങ്ങള്‍ക്കും കൂട്ട എസ്.എം.എസ് അയക്കാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും വന്‍തുകയാണ് നല്‍കിയതെന്ന് ദേശാഭിമാനി...
തിരുവനന്തപുരം: കേരളത്തില്‍ വഴിയോര മത്സ്യകച്ചവടം നിരോധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് രോഗ വ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം.
വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ല. അതിനാലാണ് ഈ തീരുമാനമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ കേരളത്തില്‍ കൊവിഡ് രോഗികളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 19-ന് സംസ്ഥാനത്തെ ഔദ്യോഗിക കണക്ക് അനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,231 ആയി. ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 182 ആണ്. ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേയ്ക്ക് 231 ദിവസം പിന്നിടുകയാണ്. ഏതാണ്ട് ആറരമാസം.
ജനുവരി 31-നാണ്...
മലപ്പുറം: മലപ്പുറത്ത് രോഗികളുടെ എണ്ണം കൂടി വരുന്നതിനിടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു.
അതേസമയം മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 322 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് കൊവിഡ് ബാധിച്ചത്. 322 പേരില്‍ 297...
സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ഷൊര്‍ണൂര്‍ (6), കിഴക്കഞ്ചേരി (6), കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (9), കുളക്കട (2, 3), വെളിനല്ലൂര്‍ (2, 3), തൃശൂര്‍ ജില്ലയിലെ കാട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2),...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...