Kerala

സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഓഡിറ്റോറിയം പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകും. അധികം വൈകാതെ പൊതു​ഗതാ​ഗതസംവിധാനം പൂർവ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകൾ... സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ  വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം: ഇന്ന് 2540 കേസുകൾ

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ്...

റംസിക്ക് പിന്നാലെ സ്വപ്‌നയും; കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് 21കാരി വിഷക്കായ കഴിച്ചു മരിച്ചു, പോയി ചാവടീ എന്ന് ഫോണ്‍ സന്ദേശം

ആലപ്പുഴ: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് 21കാരി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും കേരളക്കര മുക്തമാകുന്നതിന് മുന്‍പേ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അര്‍ച്ചന ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. ആത്മഹത്യ ചെയ്യുന്നതിന്...

സെൽഫിയെടുക്കുന്നതിനിടെ അമ്മയും മൂന്ന് മക്കളും തിരയിൽപ്പെട്ടു, രണ്ടര വയസ്സുകാരനെ രക്ഷിക്കാനായില്ല

ആലപ്പുഴ : സെൽഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും തിരയിൽപ്പെട്ടു രണ്ടരവയസ്സുകാരനെ കടലിൽ കാണാതായി. പാലക്കാട്‌ കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകൻ ആദികൃഷ്ണയാണ് തിരയിൽപ്പെട്ട് കാണാതായത്. ഞായറാഴ്ച പകൽ രണ്ടരയോടെ ആലപ്പുഴ ബീച്ചിലാണ് അപകടം. തൃശ്ശൂരിൽ ഒരു കല്യാണത്തിൽ പങ്കെടുത്തശേഷം അനിത, രണ്ടുമക്കളും സഹോദരന്റെ മകനുമായി ആലപ്പുഴയിലെത്തിയതാണ്. മറ്റു കുട്ടികൾ ഏഴും എട്ടും വയസ്സുള്ളവരാണ്. ഇന്ദിരാ ജങ്ഷനിൽ വാടകയ്ക്കു താമസിക്കുന്ന ബന്ധുവായ...

എന്റെ രാഷ്ട്രീയം മുസ്‌ലിം ലീഗിന്റേത്: ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നില്ല: ബാവ ഹാജി

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവ ഹാജി. ദുഷ്പ്രാചരണം എന്‍റെ 51 കൊല്ലത്തെ രാഷ്ട്രീയ സമ്പാദ്യത്തെ വഴിതിരിച്ചു വിടുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും 52 വർഷത്തിലേറെയായുള്ള എന്‍റെ രാഷ്ട്രീയ ജീവിതം മുസ്‌ലിം ലീഗിന്‍റെ മൂശയിൽ കടഞ്ഞെടുക്കപ്പെട്ടതും സുതാര്യവും...

യുവാവിനെ അധ്യാപികയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; അറസ്റ്റ്

കൊല്ലം: കുളത്തൂപ്പുഴയിൽ ആട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കലാശിച്ചത് പരപുരുഷബന്ധം ചോദ്യം ചെയ്തതിനെ തുട‌ർന്നുണ്ടായ വഴക്കും കൈയ്യാങ്കളിയുമെന്ന് പൊലീസ്. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകര ടി.എസ്.ഭവനിൽ ദിനേശിനെ (25) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മിയെ (25) ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ പട്ടാപ്പകലുണ്ടായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്....

ഷൂട്ടിംഗിനിടെ കുഴഞ്ഞുവീണ നടൻ മരണത്തിന് കീഴടങ്ങി, ആശുപത്രിയിലെത്തിക്കാൻ സഹായമഭ്യർത്ഥിച്ചിട്ടും ആരും വാഹനങ്ങൾ നിർത്തിയില്ലെന്ന് സഹപ്രവർത്തക‌ർ

കുണ്ടന്നൂർ: നടനും ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) കുഴഞ്ഞു വീണ് മരിച്ചു.ഒരു യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് പ്രഭീഷ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും അഭ്യർത്ഥന കേട്ടില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയിൽവച്ചാണ് സംസ്‌കാരം. പ്രഭീഷ് നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും...

സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാൻ പൊതുഭരണവകുപ്പ് ശുപാർശചെയ്തു. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽച്ചേരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ അവലോകനയോഗത്തിൽ അന്തിമതീരുമാനമുണ്ടാവും. ഇപ്പോൾ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവർക്ക് ഇളവുതുടരാൻ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4725 രൂപയും ഒരു പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.

ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രിക്ക് പരാതി നൽകിയ പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശികൾ

തിരുവനന്തപുരം: ഗുണ്ടകളുടെ ഭീഷണി കാരണം പഠിക്കാൻ സാധിക്കുന്നില്ലെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയ എട്ടാം ക്ളാസുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ടയിൽ വച്ച് ഒരു യുവാവിനെ കാറുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ് പതിമൂന്നുകാരിയുടെ മാതാപിതാക്കളായ സുജിത് കൃഷ്ണ, സിതാര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് മറച്ചുവയ്ക്കുന്നതിനായാണ് ദമ്പതികൾ...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറും; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്

കാസർകോട്: ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തും പുറത്തും ഏറെ വിവാദമായതോടെ പിൻമാറാൻ എസ്.ഡി.പി.ഐ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ്...
- Advertisement -spot_img