Kerala

അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യിക്കാമെന്ന സർക്കാർ ഉത്തരവ് തിരുത്തി

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ സുരക്ഷിതമായ സാഹചര്യത്തിൽ ജോലി ചെയ്യിക്കാമെന്ന ഉത്തരവ് തിരുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി സത്യജീത്ത് രാജനാണ് ആദ്യ ഉത്തരവ് ഇറക്കിയത്. സംഭവം വിവാദമായതോടെയാണ് നടപടി തിരുത്തിയത്. അതിഥി തൊഴിലാളിയാണെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ രോഗ മുക്തരാകുന്നത് വരെ ജോലി ചെയ്യിക്കാൻ കഴിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തിക്കൊണ്ട് ചീഫ് സെക്രട്ടറിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. ...

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം : പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനിമുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിരുത്തി ചിന്തിക്കേണ്ടിവരും.കരണമെന്തെന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. നാമനിർദ്ദേശ പത്രിക...

സ്വപ്നയും സംഘവും കേരളത്തിലെത്തിച്ച 17, 000 കിലോ ഈന്തപ്പഴം കിട്ടിയത് ഇവർക്ക്

തിരുവനന്തപുരം: യു എ ഇയിൽ നിന്ന് നയതന്ത്ര ബാഗേജിലൂടെ എത്തിച്ച 17, 000 കിലോ ഈന്തപ്പഴം വിതരണം ചെയ്തത് സംസ്ഥാനത്തെ സ്പെഷ്യൽസ്കൂളിലെയും മറ്റും കുട്ടികൾക്ക്. യു എ ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാൾക്ക് 250ഗ്രാം എന്നകണക്കിന് 40,000കുട്ടികൾക്കാണ് ഈന്തപ്പഴം നൽകിയത്. കുട്ടികൾക്ക് കൈമാറാനായി കോൺസുലേറ്റ് ‌ഈന്തപ്പഴം സർക്കാരിനെ ഏൽപ്പിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് 2017ലാണ് ഒരു...

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക്

പാലക്കാട്: (www.mediavisionnews.in) മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. വിവിധ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച മാര്‍ച്ച് സംഘര്‍ഷ ഭരിതമാണ്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ആറാം ദിവസവും തെരുവില്‍ ഏറ്റുമുട്ടുകയാണ്. പാലക്കാട് കളക്ട്രേറ്റിന് മുന്നിലേക്കായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്. മാര്‍ച്ചിന്റെ...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4725 രൂപയും ഒരു പവന് 37,800 രൂപയുമാണ് ഇന്നത്തെ വില.

ആര്‍ക്കും ഒരു വേവലാതിയും വേണ്ട; കുപ്രചരണങ്ങളില്‍ സത്യം തോല്‍പിക്കപ്പെടില്ല: ജലീലിന്റെ ആദ്യ പ്രതികരണം

തിരുവനന്തപുരം: (www.mediavisionnews.in) പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുന്നത് വരെ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി കെ.ടി ജലീല്‍. എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ലെന്നും ആരും വേവലാതിപ്പെടേണ്ടെന്നും മനോരമ ന്യൂസിനോട് മന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നതുവരെ മാത്രമേ ആയുസ്സുണ്ടാകൂ. കോണ്‍ഗ്രസ്- ലീഗ് -ബി.ജെ.പി...

കെടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ

മലപ്പുറം: എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീലിന് പരോക്ഷ പിന്തുണയുമായി ഇകെ സുന്നി യുവജന വിഭാഗം നേതാവ് സത്താർ പന്തലൂർ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മതത്തേയും മതചിഹ്നങ്ങളേയും വേട്ടയാടുകയാണെന്ന് സത്താർ ആരോപിച്ചു. യുഎഇയിൽ നിന്ന് ഖുറാൻ കൊണ്ട് വന്നത് അന്വേഷിക്കണമെന്ന് പറഞ്ഞ് എംപിമാർ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് നല്ല കാര്യമല്ലെന്നും സത്താർ തന്റെ...

തദ്ദേശതെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതിയായി

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് തീയതി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലേയും മുൻസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്കുകളിലെയും ജില്ലാ പഞ്ചായത്തുകളിലും ഒക്ടോബർ 5 ന് നടക്കും. കോർപ്പറേഷനുകളിൽ ഇത് സെപ്റ്റംബർ 28, 30 ഒക്ടോബർ 6 തീയതികളിലായിട്ടാകും നടക്കുക.  തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകക്ഷിയോഗം...

സംസ്ഥാനത്ത് 3830 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 119 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

അതിഥിത്തൊഴിലാളി കോവിഡ് രോഗിയെങ്കിലും ജോലി ചെയ്യിക്കാം; ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം∙ കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെക്കൊണ്ടു ജോലികൾ ചെയ്യിപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. കോവിഡ് ഉള്ളവർ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിർദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. ഇതനുസരിച്ചു ലക്ഷണങ്ങളില്ലാതിരിക്കെ കോവിഡ് സ്ഥിരീകരിച്ചവരെ ജോലിക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്....
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img