Sunday, July 20, 2025

Gulf

സൗദിയിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ ചൂടു തുടരും

ജിദ്ദ: സൗദി അറേബ്യയിലെ താപനില ഇന്ന് മുതൽ ശനിയാഴ്ച വരെ വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. റിയാദിന്റെ കിഴക്കൻ ഭാഗങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മദീനയിലെയും യാംബുവിന്റെയും ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നും താപനില 47 ഡിഗ്രി സെൽഷ്യസിനും 50...

സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

ഒമാൻ : രാജ്യത്ത് സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. 207 തസ്തികകളിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവാസികളെ വിലക്കിയിരിക്കുകയാണ് രാജ്യം. ഈ മേഖലകളിൽ വിദേശികൾക്ക് പുതിയ വിസ അനുവദിക്കില്ല. മഹദ് ബിൻ സെയ്ദ് ബിന്‍ അലി ബാവയ്ന്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ തസ്തികകളിൽ ജോലി ചെയ്യുന്നത്....

ഒമാനിൽ വരും ദിവസങ്ങളിലും കനത്ത മഴ ഉണ്ടാകും

മസ്‌കറ്റ്: വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്‍റെ നേരിട്ടുള്ള ആഘാതത്തിന്‍റെ ഫലമായി മഴ പെയ്യാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്‍റെ പ്രത്യാഘാതങ്ങൾ നേരിടാൻ കനത്ത ജാഗ്രത ആവശ്യമാണെന്നും അധികൃതർ പറഞ്ഞു. മസ്‌കറ്റ്, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മുസന്ദം ഗവർണറേറ്റുകളിൽ ഉൾപ്പെടെ...

കുവൈറ്റിൽ രണ്ടാം വർഷവും വിജയകരമായി നീറ്റ് പരീക്ഷ നടത്തി

കുവൈറ്റ്‌ : എല്ലാ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം വർഷവും കുവൈറ്റിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് വിജയകരമായി നടത്തി. കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് ഈ വർഷത്തെ പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം, 2021 ൽ, നീറ്റ് പരീക്ഷ നടത്താൻ ഇന്ത്യക്ക് പുറത്തുള്ള ആദ്യ കേന്ദ്രമായി കുവൈറ്റിനെ കേന്ദ്ര സർക്കാർ...

യു എ ഇയിൽ മഴയ്ക്ക് സാധ്യത

യു എ ഇ : ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഇന്ന് യുഎഇയിൽ പകൽ സമയത്ത് ചൂടും, ഭാഗികമായി മേഘാവൃതവും മഴയ്ക്ക് സാധ്യതയും അറിയിച്ചു. സംവഹന മേഘങ്ങളുടെ രൂപീകരണം മൂലം കിഴക്കോട്ടും തെക്കോട്ടും മഴ പെയ്തേക്കാം. അബുദാബിയിൽ താപനില 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാം,...

മനോഹര കാഴ്ചകളുടെ പട്ടികയിൽ ഗ്രാൻഡ് മോസ്‌കും, ദുബായ് ഫൗണ്ടനും ഇടം നേടി

അബുദാബി: അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും ദുബായ് ഫൗണ്ടനും ലോകത്തിലെ ഏറ്റവും മനോഹരമായ 20 കാഴ്ചകളുടെ പട്ടികയിൽ ഇടം നേടി. ആഡംബര ട്രാവൽ കമ്പനിയായ കുവോണി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ആഗോളതലത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എട്ടാം സ്ഥാനത്തും ദുബായ് ഫൗണ്ടൻ 11-ാം സ്ഥാനത്തുമാണ്. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കാണ് പട്ടികയിൽ ഒന്നാമത്....

ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം; ദുബായ് ഒന്നാമത്

ദുബായ്: ടൂറിസം മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പദ്ധതികളിൽ ദുബായ് ഒന്നാം സ്ഥാനം നിലനിർത്തി. 2021 ൽ, ദുബായ് ടൂറിസം മേഖലയ്ക്ക് 30 വ്യത്യസ്ത പദ്ധതികളിലൂടെ നേരിട്ടുള്ള വിദേശനിക്ഷേപം വഴി 6.4 ബില്യൺ ദിർഹം ലഭിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്: "ഈ...

യുഎസ് സന്ദർശന വിസ സൗദി പൗരന്മാർക്ക് കാലാവധി 10 വർഷമാക്കി

ബുറൈദ: സൗദി പൗരൻമാർക്കുള്ള യുഎസ് വിസിറ്റ് വിസയുടെ കാലാവധി അഞ്ചിൽ നിന്ന് 10 വർഷമാക്കി ഉയർത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സൗദി അറേബ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് റിയാദിലെ യുഎസ് എംബസിയുടെ പ്രഖ്യാപനം. ടൂറിസം, വാണിജ്യം, സാമ്പത്തികം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം....

ജമാല്‍ ഖഷോഗിയുടെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുഎഇ

അബുദാബി: 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട വിമത സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മുൻ അഭിഭാഷകനും അമേരിക്കൻ പൗരനുമായ അസിം ഗഫൂറിന് യുഎഇ മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഗഫൂറിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. അസിം ഗഫൂറിനെ നാടുകടത്തുമെന്ന് യുഎഇയിലെ...

പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാന്‍

മസ്‌കറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. 200ലധികം തസ്തികകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് വിലക്കി തൊഴിൽ മന്ത്രി മഹദ് ബിൻ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്‍റെ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ്. നിലവിൽ നൂറിലധികം തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്. ഇതിനിടയിലാണ് പുതിയ തീരുമാനം....
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img