കുണിയ: കാസര്‍കോട് കുണിയയിലെ യുവാവ് അബൂദബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. പാണത്തൂര്‍ പനത്തടി സ്വദേശിയും കുണിയപള്ളാരത്തെ താമസക്കാരനുമായ നസീര്‍, സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷമീം (24)ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് സംഭവം. അബൂദബി സിറ്റി വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയുടെ സമീപത്തുള്ള ഗ്രോസറിയില്‍ ജോലി ചെയ്തു വരുകയായിരുന്നു...
റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശനിയാഴ്‍ച മുഹറം ഒന്നാം തീയ്യതിയായി കണക്കാക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജറ കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമാണ് മുഹറം ഒന്ന്. വ്യാഴാഴ്‍ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഉമ്മുല്‍ഖുറ കലണ്ടര്‍ പ്രകാരം ഹിജ്റ വര്‍ഷം 1444ലെ ഒന്നാമത്തെ ദിവസമായ മുഹറം - 1, ജൂലൈ 30 ശനിയാഴ്‍ചയായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ...
അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്.
പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ...
റിയാദ്: 108 പേരുടെ ജീവനഹപരിക്കാനും 238 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയാക്കി മക്കയില്‍ 2015 സെപ്തംബര്‍ 11നുണ്ടായ ക്രെയിന്‍ അപകടത്തില്‍ പുനരന്വേഷണത്തിന് സൗദി സുപ്രീം കോടതിയുടെ ഉത്തരവ്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട മക്ക ക്രിമിനല്‍ കോടതിയുടെയും അത് ശരിവെച്ച അപ്പീല്‍ കോടതിയുടെയും വിധികള്‍ സുപ്രീം കോടതി റദ്ദാക്കി.
2020 ഡിസംബറിലാണ് സൗദി ബിന്‍ ലാദന്‍...
റിയാദ്: 22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി കണ്‍കുളിര്‍ക്കെ കണ്ട് നാലാം ദിവസം ആ ഉമ്മ കണ്ണടച്ചു. നിയമക്കുരുക്കില്‍ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ് ഇന്നലെ മരണപ്പെട്ടത്.
മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട്...
ദുബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ ഗള്‍ഫ് കറന്‍സികളുടെ മൂല്യവും സര്‍വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 80 കടന്ന ഇന്ത്യന്‍ രൂപ പിന്നീട് നില അല്‍പം മെച്ചപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 79.86 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍...
റിയാദ്: ദീര്‍ഘകാലമായി അമുസ്‌ലിങ്ങള്‍ക്ക് പ്രവേശനവിലക്കുള്ള, ഇസ്‌ലാം മതവിശ്വാസപ്രകാരം പുണ്യനഗരമായി കണക്കാക്കുന്ന മക്കയിലെ പ്രദേശത്തേക്ക് ഒളിച്ചുകടന്ന് ഇസ്രഈലി മാധ്യമപ്രവര്‍ത്തകന്‍. പിന്നാലെ മക്കയില്‍ നിന്നും ഷൂട്ട് ചെയ്ത സെല്‍ഫി വീഡിയോ ഫൂട്ടേജും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ഇസ്രഈലിലെ ചാനല്‍ 13ലെ വേള്‍ഡ് ന്യൂസ് എഡിറ്ററായ ഗില്‍ തമാരി മക്ക നഗരത്തിലൂടെ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഇദ്ദേഹം...
ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്ക് കുതിച്ചുയർന്നു. ഇന്നലെ രൂപയ്ക്കെതിരെ ഖത്തർ റിയാലിന്‍റെ വിനിമയ നിരക്ക് 21 രൂപ 95 പൈസയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ, മോണിറ്ററി എക്സ്ചേഞ്ചുകളിലെ ഉപഭോക്താക്കൾക്ക് 21 രൂപ 84 പൈസ വരെ ലഭിച്ചു. ദോഹയിൽ നിന്ന് 1,000 റിയാൽ അയച്ചാൽ 21,840 രൂപ...
മസ്കറ്റ്: കോവിഡ് -19 മഹാമാരി നാശം വിതച്ച കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവുണ്ടായതായി ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലയളവിൽ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു. 2020ൽ ഓൺലൈൻ ഇടപാടുകൾ മുൻ വർഷത്തേക്കാൾ 19.2 ശതമാനം വർദ്ധിച്ചു. 2021 ൽ...
മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. നോർത്ത് അൽ ഷർഖിയ, അൽ ദാഖിലിയ, അൽ ദാഹിറ, ബുറൈമി എന്നിവിടങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മസ്കറ്റ്, അൽ ബാത്തിന ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്.
ന്യൂനമർദ്ദം ദുർബലമായെങ്കിലും രാജ്യത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. കാലവർഷം ശക്തമായ...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....