Tuesday, July 22, 2025

Gulf

കോവിഡ് കേസുകൾ കുറഞ്ഞു: ഖത്തറില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവ്‌

ഖത്തറില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ്. നാളെ മുതല്‍ അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയതോടെയാണ് മാളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, പള്ളികള്‍, സിനിമാ തിയേറ്ററുകള്‍ ജിംനേഷ്യം തുടങ്ങിയ അടച്ചിട്ട കേന്ദ്രങ്ങളില്‍ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയത്. അതേ സമയം...

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ദുബൈ: ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഹയാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. 90 ദിവസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഖത്തറിലേക്കുള്ള പ്രവേശന പാസായ ഹയാ കാര്‍ഡുള്ളവര്‍ക്കാണ് വിസ ലഭിക്കുക. ഒറ്റത്തവണ വിസ ഫീസ് നൂറ് ദിര്‍ഹമായി കുറച്ചതായും അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് വിസ അനുവദിച്ച...

കഴിഞ്ഞ മാസം മദീനയിലെത്തിയത് ഒരുലക്ഷത്തിലധികം ഉംറ തീര്‍ഥാടകര്‍

റിയാദ്: ജൂലായ് 30ന് ഇസ്ലാമിക പുതുവര്‍ഷം ആരംഭിച്ചത് മുതല്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകര്‍ എത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 29 വരെ 1,01,109 തീര്‍ഥാടകര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്. 5,452 പേര്‍ ഞായറാഴ്ച മാത്രം മദീന വിമാനത്താവളത്തില്‍ എത്തി. ജൂലായ് 30 മുതല്‍...

മരുന്ന് കയ്യിലുണ്ടോ; യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും

ദുബായ്: സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ്  നടപടിക്രമങ്ങൾ. കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ  പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ...

പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്റെ പേജുകള്‍ മുറിച്ചിട്ട നിലയില്‍; നടപടിയുമായി ഒമാന്‍ അധികൃതര്‍

മസ്‍കത്ത്: ഒമാനില്‍ പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികളില്‍ ഖുര്‍ആന്‍ പേജുകള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയുമായി അധികൃതര്‍. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. പഴങ്ങള്‍ കൊണ്ടുവന്ന പെട്ടികള്‍ ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

ദുബൈ: ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ്...

ഫിഫ ലോകകപ്പ് കാണാൻ വരുന്നവർക്ക് സൗദി അറേബ്യ കൂടി സന്ദർശിക്കാൻ വിസ ലഭിക്കും

റിയാദ്: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍രാജ്യമായ സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം. ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്കാണ് സൗദി അറേബ്യയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്നവർക്കുള്ള ഡിജിറ്റൽ ആൾറൗണ്ട് പെർമിറ്റാണ് ‘ഹയ്യ’...

സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി

മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസിലെ രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ...

41 ലക്ഷം സന്ദര്‍ശകര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ്. ആഗസ്റ്റിലെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ 41 ലക്ഷം സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 34 ലക്ഷം യാത്രക്കാരാണ് ഇത്തവണ ഹീത്രുവില്‍ എത്തിയത്. ആംസ്റ്റര്‍ഡാം, പാരിസ്, ഇസ്താംബൂള്‍, ഫ്രാങ്ക്ഫര്‍ട്ട്, ദോഹ ലണ്ടനിലെ ഗാറ്റ്‌വിക്ക്, സിംഗപ്പൂര്‍, മഡ്രിഡ്...

ത്വവാഫിനിടയിൽ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: തീർഥാടകർ കഅ്​ബ പ്രദക്ഷിണം (ത്വവാഫ്​) ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പെരുമാറ്റ മര്യാദകൾ വിശദീകരിച്ച്​ സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം. ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ എങ്ങനെ നല്ല രീതിയിൽ ത്വവാഫ്​ ചെയ്യാമെന്നതിനുള്ള നിർദേശങ്ങൾ മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്​. ഉംറയുടെ സ്തംഭങ്ങളിലൊന്നാണ് ത്വവാഫ്. അതിനാൽ തീർഥാടകൻ തനിക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ വരുത്താതെ ശരിയായ പെരുമാറ്റങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരക്ക്​ കുറക്കാൻ...
- Advertisement -spot_img

Latest News

പതിവായി കട്ടന്‍ ചായ കുടിക്കുന്നവര്‍ ഇതറിയാതെ പോകരുത്

ദിവസവും ഒരു കപ്പ് കട്ടൻ ചായ കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. പ്രായമായ സ്ത്രീകളിൽ, ഗണ്യമായി ഗുണം ചെയ്യുമെന്നാണ് എഡിത്ത് കോവൻ യൂണിവേഴ്സിറ്റി...
- Advertisement -spot_img