Gulf

യുഎഇയില്‍ നാളെ പതാക ദിനം; യുഎഇ ദേശീയ പതാകയെക്കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍

അബുദാബി: യുഎഇയിലെ സ്വദേശികളും പ്രവാസികളും നാളെ പതാക ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് യുഎഇയില്‍ ഉടനീളം ആയിരക്കണക്കിന് ദേശീയ പതാകകളായിരിക്കും നാളെ രാവിലെ 11 മണിക്ക് ഉയരുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ ഓഫീസുകള്‍, വീടുകള്‍, ചത്വരങ്ങള്‍, പാര്‍ക്കുകള്‍,...

100 ദിര്‍ഹത്തിന് യുഎഇയിലേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ; അപേക്ഷ സ്വീകരിച്ച് തുടങ്ങി

അബുദാബി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തുന്ന ആരാധകര്‍ക്കു വേണ്ടി യുഎഇ നല്‍കുന്ന പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ 'ഹയ്യ കാര്‍ഡ്' ഉടമകളെ യുഎഇയിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി...

അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം 67 കോടി; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഏറ്റവും വലിയ സമ്മാനം

അബുദാബി: ഇതാദ്യമായി അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. നവംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്ന ഏതൊരാള്‍ക്കും ജീവിതം മാറിമറിയുന്ന ഈ സമ്മാനം സ്വന്തമാക്കാന്‍ അവസരം ലഭിക്കും. ഒപ്പം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്‍ചയും 10 ലക്ഷം ദിര്‍ഹം (2.24 കോടിയിലധികം ഇന്ത്യന്‍ രൂപ) വീതം നല്‍കുന്ന പ്രതിവാര...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് വീണ്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം; കാണികള്‍ക്ക് 10,000 ദിര്‍ഹം നേടാം

അബുദാബി: യുഎഇയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലമായി നടന്നുവരുന്നതുമായ നറുക്കെടുപ്പായ അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും പൊതുജനങ്ങള്‍ക്ക് നറുക്കെടുപ്പ് വേദിയില്‍ പ്രവേശനം നല്‍കുന്നു. വരുന്ന നവംബര്‍ മൂന്നിന് വൈകുന്നേരം നടക്കാനിരിക്കുന്ന, പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ നറുക്കെടുപ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ അറൈവല്‍ ഹാളിന് പുറത്തായി...

പ്രവാസികളുടെ നാട്ടിലേക്കുള്ള ഇന്‍റര്‍നെറ്റ് ഫോണ്‍ വിളി; യുഎഇയില്‍ 17 ആപ്പുകള്‍ക്ക് മാത്രം അനുമതി

അബുദാബി: യുഎഇയില്‍ ഇന്‍റര്‍നെറ്റ് കോളിങിനായി 17 വോയ്സ് ആപ്പുകളാണ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അനുവദിച്ചിട്ടുള്ളതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനധികൃതമായി വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നാട്ടിലേക്ക് വിളിക്കാനായി പ്രവാസികള്‍ സൗജന്യ ഇന്‍റര്‍നെറ്റ് കോളിങ് ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള...

വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഉംറ തീർഥാടകർ മടങ്ങണമെന്ന് സൗദി അധികൃതര്‍

റിയാദ്: വിദേശ ഉംറ തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചുപോകണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉംറ കർമങ്ങൾ പൂർത്തിയാക്കിയിരിക്കണം. ശേഷം രാജ്യത്ത് താമസിക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്.  ഉംറ വിസയിൽ എത്തുന്നവർക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള കാലാവധി 30 ദിവസങ്ങളിൽ നിന്ന് 90...

എയർഇന്ത്യ എക്സ്പ്രസ് ദുബൈ-കണ്ണൂർ സർവീസ് നവംബർ ഒന്ന് മുതൽ

ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്ന് മുതൽ ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബൈയിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്...

സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ ജാഗ്രതവേണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ കുത്തിവെപ്പെടുക്കാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുവാനും നിർദേശം നൽകി ആരോഗ്യ മന്ത്രാലയം . ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. സീസണൽ ഇൻഫ്ലുവൻസ് ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുള്ളതിനാൽ മുഴുവൻ ആളുകളും ഇൻഫ്ലുവൻസ് വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മൂക്കൊലിപ്പ്, തൊണ്ടവേദന, പേശി വേദന, വരണ്ട ചുമ, വിറയൽ, തലവേദന...

രണ്ട് ബിഗ് ടിക്കറ്റുകള്‍ വീതം സൗജന്യമായി സ്വന്തമാക്കാം; ഇന്ന് മുതല്‍ അഞ്ച് ദിവസം ‘ഗോള്‍ഡന്‍ ബൊണാന്‍സ’

അബുദാബി: രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ 26 മുതല്‍ 30 വരെയാണ് ബിഗ് ടിക്കറ്റില്‍ നിന്ന് അധിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം. ഓഫര്‍ കാലയളവില്‍ "ബൈ 2, ഗെറ്റ് 1 ഫ്രീ" എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന്...

പകർച്ചപ്പനി സാധ്യത; സൗദി അറേബ്യയില്‍ മാസ്ക് ധരിക്കണമെന്ന് നിർദേശം

ജിദ്ദ: സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. സീസണൽ ഇൻഫ്ലുവൻസ ബാധിച്ചാൽ സങ്കീർണ രോഗങ്ങളിലേക്ക് വഴിമാറാൻ സാധ്യതയുണ്ട്. മുഴുവൻ ആളുകളും ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ പകർച്ചപ്പനി വ്യാപിക്കുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണം. ഇൻഫ്ലുവൻസ കുത്തിവെപ്പുടക്കണമെന്ന് നിർദേശം. ശൈത്യകാലം ആരംഭിച്ചതോടെയാണ് സൗദിയിൽ പകർച്ചപ്പനി വ്യാപിച്ചുതുടങ്ങിയത്. മൂക്കൊലിപ്പ്,...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img