അബുദാബി: രണ്ട് ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ഒക്ടോബര്‍ 26 മുതല്‍ 30 വരെയാണ് ബിഗ് ടിക്കറ്റില്‍ നിന്ന് അധിക നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം. ഓഫര്‍ കാലയളവില്‍ "ബൈ 2, ഗെറ്റ് 1 ഫ്രീ" എന്ന ഓഫറില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന്...
അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഒരു മലയാളിക്ക് കൂടി ഭാഗ്യമെത്തി. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലാണ് ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കിയത്. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ്, ഇപ്പോള്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.
ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ...
മക്ക: വിദേശത്ത് നിന്ന് ഉംറ കര്‍മ്മത്തിനെത്തുന്നവര്‍ക്ക് 1,00000 റിയാല്‍ വരെയുള്ള ആനുകൂല്യത്തോടെ ഉംറ ഇന്‍ഷുറന്‍സ് പോളിസിയില്‍ പരിരക്ഷ ലഭിക്കാവുന്ന 4 കേസുകള്‍ ഹജജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
അതില്‍ പറഞ്ഞിരിക്കുന്ന കേസുകള്‍ ഇവയാണ്.. കോവിഡ് -19 ന്റെ അടിയന്തര കേസുകള്‍, അടിയന്തര ആരോഗ്യ കേസുകള്‍, പൊതു അപകടങ്ങളും മരണങ്ങളും. അതോടൊപ്പം പുറപ്പെടുന്ന വിമാനം റദ്ദാക്കലും ലേറ്റാവലും...
റിയാദ്: സഊദിയിൽ കൊവിഡിന്റെ എക്‌സ് ബിബി വകഭേദം കണ്ടെത്തി. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമായ എക്‌സ് ബിബി കണ്ടെത്തിയതിനു പുറമെ ഒമിക്രോൺ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി.
കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സഊദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരിലും...
കുവൈത്ത് സിറ്റി: കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടിച്ചെടുത്ത് കുവൈത്ത് എയര്‍ കസ്റ്റംസ് അധികൃതര്‍. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്് കഞ്ചാവ്, ട്രമഡോള്‍ ഗുളികകള്‍, ലാറിക ഗുളികകള്‍, ഹാഷിഷ് എന്നിവ യാത്രക്കാരില്‍ നിന്ന് പിടികൂടിയത്.
വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവര്‍. ദില്ലിയില്‍ നിന്ന് വന്ന ഏഷ്യക്കാരനില്‍ നിന്നാണ് കഞ്ചാവും 350...
ദുബൈ: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്‍കാരം
ഈ വര്‍ഷത്തെ അവസാന സൂര്യ...
അബുദാബി: യുഎഇയിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കു 2023 ജനുവരി മുതൽ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 2026ഓടെ ഇത് 10% ആക്കി വർധിപ്പിക്കാനും നിർദേശമുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിയിൽനിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം കണക്കാക്കി വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും.
ആനുകൂല്യങ്ങൾ
നിശ്ചിത പരിധിയെക്കാൾ 3 മടങ്ങ് സ്വദേശികളെ...
മനാമ: ഗള്‍ഫിലേക്ക് വന്നതിന് പിന്നാലെ കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസിയായ യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് ബഹ്‌റൈനില്‍ ജീവനൊടുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എട്ടുമാസങ്ങള്‍ക്ക് മുമ്പാണ് അര്‍ജുന്‍ ബഹ്‌റൈനില്‍ എത്തിയത്. ഇവിടെ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലുള്ള യുവതിയുമായി അര്‍ജുന്‍ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം...
തിരുവനന്തപുരം: ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍,...