ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്....
ദോഹ: ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഖത്തര്‍. ലോകകപ്പിനായുള്ള ഖത്തറിന്‍റെ നിര്‍മ്മാണങ്ങളെ കുറിച്ച് ലോകമാകെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നത് 974 സ്റ്റേഡിയത്തെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പിന് ശേഷം വീണ്ടും ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ്...
യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചിട്ടും ആ വിവരം അറിയാതെ പോകുന്ന അവസ്ഥയെ ഭാഗ്യമെന്നാണോ ഭാഗ്യക്കേടെന്നാണോ വിളിക്കേണ്ടത്? അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 66 കോടി നേടിയ ഖാദര്‍ ഹുസൈന്റെ അവസ്ഥയാണ് മേല്‍പ്പറഞ്ഞത്. കേട്ടാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഈ വാര്‍ത്ത പറയാന്‍ പക്ഷേ എത്ര ശ്രമിച്ചിട്ടും ഈ ഭാഗ്യശാലി ഫോണെടുക്കുന്നില്ലെന്നാണ്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം ഈ വിജയത്തിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ്. വംബര്‍ ആറിന് വാങ്ങിയ 206975...
ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് വാർത്ത. 2036ലെ ശരത്കാല ഒളിമ്പിക്സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകൾ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന...
വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്.
ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...
മസ്‍കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്‍ദുല്‍ ഖാദര്‍ (43) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ -...
അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.
യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും...
കാൽപന്തിനെ നെഞ്ചേറ്റിയ നാടിന്റെ മുഴുവൻ ആശീർവാദമേറ്റുവാങ്ങി ‘ഓള്’ ലോകകപ്പ് കാണാനായി മഹീന്ദ്ര ജീപ്പൊടിച്ച് ഖത്തറിലെത്തി. 49 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്കൊടുവിലാണ് മാഹി സ്വദേശിനി നാജി നൗഷി ഖത്തറിലെത്തിയത്. ഓളെന്ന് പേരിട്ടിരിക്കുന്ന മഹീന്ദ്ര ഥാറിലായിരുന്നു യാത്ര. അഞ്ചു മക്കളുടെ അമ്മയും ട്രാവൽ വ്‌ളോഗറുമായ നാജി ഒക്ടോബർ 15നാണ് മാഹിയിൽനിന്ന് യാത്ര തിരിച്ചത്.
കേരളത്തിൽ നിന്ന് സേലം, ഹമ്പി...
കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...