അബുദാബി: വരുന്ന ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. ജനുവരി മാസത്തിലുടനീളം ബിഗ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് 2.3 കോടി ദിര്‍ഹത്തിന്റെ (51 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനമാണ്. ഇതിന് പുറമെ ടിക്കറ്റെടുക്കുന്ന എല്ലാവരും അതത് ആഴ്ചകളിലെ പ്രതിവാര നറുക്കെടുപ്പുകളിലും ഉള്‍പ്പെടും. ഇതില്‍ ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്ന ഒരോരുത്തര്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ്...
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.
ഞായറാഴ്ച രണ്ട് മണിക്കൂറിലധികം...
രാജ്യത്തിനകത്ത് നിന്ന് വിസിറ്റ് വിസ പുതുക്കുന്നതിനുള്ള സംവിധാനം ദുബായ് താൽക്കാലികമായി നിർത്തിവച്ചു. ട്രാവൽ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. നിയമം മാറിയതോടെ കാലാവധി കഴിഞ്ഞ സന്ദർശകവിസക്കാർ മാതൃരാജ്യത്തേക്കോ അയൽ രാജ്യത്തേക്കോ പോയി പുതിയ വിസയിൽ തിരിച്ചെത്തേണ്ടിവരും.
യുഎഇയിലെ വിനോദസഞ്ചാരികൾക്ക് വിസ മാറണമെന്നുണ്ടെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന മുമ്പുണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇതിന്...
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൗദി ക്ലബ് അല്‍- നസര്‍. 200 മില്യണ്‍ യൂറോ പ്രതിവര്‍ഷ സാലറിയില്‍ ക്രിസ്റ്റ്യാനോയെ കളത്തിലെത്തിച്ച ക്ലബ് അത്ര നിസ്സാരക്കാരല്ല. നിരവധി മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായ നസര്‍ ഏഷ്യയിലെ തന്നെ മികച്ച ക്ലബുകളിലൊന്നാണ്.
ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ അട്ടിമറി ഗോള്‍ നേടിയ കാമറൂണ്‍...
സൗദി അറേബ്യക്ക് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി, എക്സിറ്റ്, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി. പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. എക്സിറ്റ്, റീ എൻട്രി വിസ ഇഷ്യു ചെയ്യാനുള്ള ഫീസ് പരമാവധി രണ്ട് മാസത്തേക്കുള്ള ഒരു യാത്രയ്ക്ക് 200 റിയാൽ ആണ്.
രണ്ട് മാസത്തിൽ അധികമായി വരുന്ന ഓരോ മാസത്തിനും 100...
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പോര്‍ച്ചുഗീസ് സുപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറില്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്രനീക്കം പങ്കുവച്ച അല്‍ നാസര്‍ , റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് കൂട്ടിചേര്‍ത്തു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും പങ്കുവച്ചു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍...
ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും ലേസർഷോകളുമായി നാളെ രാത്രി ബുർജ് ഖലീഫയിൽ ന്യൂഇയർ ആഘോഷങ്ങൾ നടക്കുമ്പോൾ, ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ആർ.ടി.എയും ദുബൈ പൊലീസും.
രണ്ട് ലോക റെക്കോർഡുകൾ പിറക്കാൻ പോകുന്ന ബുർജ് ഖലീഫയിലെ ആഘോഷങ്ങളിൽ പങ്കെടക്കാൻ ആഗ്രഹിക്കുന്നവർ, അതിനുള്ള തയാറെടുപ്പുകൾ വളരെ നേരത്തെ തന്നെ നടത്തണം. റോഡ് മാർഗ്ഗം അവിടെയെത്താൻ ആഗ്രഹിക്കുന്നവർ ആർ.ടി.എയുടെ എല്ലാ ട്രാഫിക്...
അബുദാബി: അബുദാബിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളില്‍ ജനുവരി മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാര്‍ തുടരുന്നത് എന്നതാണ് അധികൃതര്‍ പ്രധാനമായും പരിശോധിക്കുക.
എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാല്‍ കെട്ടിടം പങ്കുവച്ച്...
അബുദാബി: ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്. ഖത്തറില്‍ പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃര്‍ അറിയിച്ചു.
ബിഗ് ടിക്കറ്റിന്റെ 'ബൈ...
റിയാദ്: പകരക്കാരെ വെച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തിയ ഇമാമുമാരെ സൗദി ഇസ്ലാമികകാര്യ മന്ത്രാലയം പിരിച്ചുവിട്ടു. മന്ത്രാലയത്തെ അറിയിക്കാതെ വെള്ളിയാഴ്ച ‘ഖുത്ബ’ (പ്രഭാഷണം) നിർവഹിക്കാൻ പകരം ആളുകളെ നിയോഗിച്ചതിനാണ് നിരവധി ഇമാമുമാരെ പിരിച്ചുവിട്ടതെന്ന് പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച പ്രസംഗത്തിനുള്ള വിഷയം മന്ത്രാലയം മുൻകൂട്ടി നിശ്ചയിച്ച് വിജ്ഞാപനം അയക്കുകയാണ് പതിവ്. ഇത് അവഗണിച്ച് സ്വന്തം വിഷയം...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...