Friday, January 23, 2026

Gulf

എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരന് ദുബൈയിൽ വീണ്ടും സമ്മാനം; ഇക്കുറി അടിച്ചത് ബെൻസ്!

അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പില്‍ പത്ത് ലക്ഷം ഡോളര്‍ (8,21,77,500 രൂപ) സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യത്തിന്‍റെ കടാക്ഷമുണ്ടായിരിക്കുന്നത്. ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പില്‍ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ്...

സൗദി അറേബ്യയില്‍ നിന്ന് പ്രാചീനയുഗത്തിലെ ഉപകരണങ്ങള്‍ കണ്ടെടുത്ത് ബ്രിട്ടീഷ് പര്യവേക്ഷക സംഘം

റിയാദ്: പ്രാചീനയുഗത്തിലെ കല്ലുകൊണ്ടുള്ള മഴുകൾ സൗദി അറേബ്യയിൽനിന്ന് കണ്ടെത്തി. അറേബ്യൻ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് പര്യവേക്ഷകനായ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പര്യവേഷണ സംഘം ശിലാ മഴുകൾ കണ്ടെത്തിയത്. അറേബ്യൻ ഉപദ്വീപിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ യാത്രക്കിടെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന വിവിധ കല്ല് മഴുകൾ കണ്ടെത്തിയത്. കൂടാതെ ഉപയോഗങ്ങൾ വ്യക്തമല്ലാത്തതും വളരെ പഴയ കാലത്തെ പഴക്കമുള്ളതുമായ മറ്റ്...

സൗദി അറേബ്യയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22, 23 തീയതികളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് സൗദി സ്ഥാപകദിനം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സർക്കാര്‍ ജീവനക്കാർക്ക്...

വിജയിയെ കാത്തിരിക്കുന്നത് AED 15 മില്യൺ

മാര്‍ച്ച് മൂന്നിന് AED 15 million നേടാൻ അവസരം. ഫെബ്രുവരി മാസം മുഴുവൻ അടുത്ത ലൈവ് ഡ്രോയ്ക്ക് വേണ്ടി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ഇതിലൂടെ Big Ticket ഉപയോക്താക്കള്‍ക്ക് ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും. ഓരോ ആഴ്ച്ചയും AED 100K വീതം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളാകാനും നിങ്ങള്‍ക്ക് കഴിയും. ഗ്രാൻഡ്...

‘കാട്ടറബികളെന്ന് നിങ്ങള്‍ കളിയാക്കാവര്‍ വേണ്ടി വന്നു അദാനിയെ രക്ഷിക്കാൻ’; ആര്‍എസ്എസിനെതിരെ കെ എം ഷാജി

കണ്ണൂര്‍: അദാനിയെ രക്ഷിച്ച് കൊണ്ട് അബുദാബി കമ്പനി നടത്തിയ നിക്ഷേപം ആര്‍എസ്എസുകാര്‍ കണ്ണ് തുറന്ന് കാണണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. നിങ്ങൾ കാട്ടറബികൾ എന്നു കളിയാക്കിയ അറബ് ലോകം തന്നെ വേണ്ടി വന്നു അദാനിയെ രക്ഷിക്കാൻ. ലോകത്തെ മുഴുവൻ മുസ്ലീങ്ങളെയും പ്രാവചകനെയും നിരന്തരം തെറി വിളിക്കുന്ന ആര്‍എസ്എസുകാര്‍ ഇതെല്ലാം കണ്ണ്...

താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട

റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത...

ഉംറക്കും സൗദി സന്ദർശനത്തിനുമായി നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങി

ഉംറക്കും സൗദി സന്ദർശനത്തിനുമായി നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസകൾ അനുവദിച്ചു തുടങ്ങി. സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിന്റേയും ഫ്ലൈനാസിൻ്റേയും ടിക്കറ്റെടുക്കന്നവർക്കാണ് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിക്കുക. ഇങ്ങനെ എത്തുന്നവർക്ക് ഉംറ ചെയ്യുവാനും മദീനയിൽ സന്ദർശനം നടത്തുവാനും രാജ്യത്തെവിടെയും സഞ്ചരിക്കുവാനും അനുവാദമുണ്ടാകും. കൂടാതെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന...

ഹയാ കാര്‍ഡിന്റ കാലാവധി നീട്ടി, 2024 ജനുവരി 24 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം

ഹയാ കാര്‍ഡിന്റെ കാലവധി നീട്ടിയതോടെ 2024 ജനുവരി വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. ഹയാ കാര്‍ഡ് ഉപയോഗിച്ച് പാസ് മാത്രം നല്‍കി ഖ്ത്തറിലെത്താം. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിനായി ടിക്കറ്റെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ലോക...

‘നിങ്ങൾക്ക് തിരിച്ചുവരാം’; യുഎഇയിൽ ‘റീ എൻട്രി’ക്ക് അവസരം

ദുബായ്: യുഎഇയിൽ 'റീ എൻട്രി'ക്ക് അവസരം. 6 മാസം നാട്ടിൽ നിന്ന റെസിഡന്റ് വിസക്കാർക്ക് അപേക്ഷിക്കാം. നാട്ടിൽ നിൽക്കാനുണ്ടായ കാരണം കാണിക്കണം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് നിന്നവർക്ക് തിരിച്ചുവരാനാണ് അവസരമൊരുങ്ങുന്നത്. വിസ റദ്ദായ റെസിഡന്റ് വിസക്കാർക്ക് ICP വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകുമ്പോൾ രാജ്യത്തിന് പുറത്തുനിൽക്കാനുണ്ടായ കാരണവും കാണിക്കണം. യു എ ഇ...

നന്നായി പാചകം ചെയ്യാനറിയുന്ന ഒരാളെ ജോലിക്ക് വേണം, മാസ ശമ്പളം നാലരലക്ഷം രൂപ, താമസവും ഭക്ഷണവും ഫ്രീ, ഒപ്പം മറ്റ് ആനുകൂല്യങ്ങളും

റിയാദ്: നന്നായി ആഹാരം ഉണ്ടാക്കാനറിയാമോ? എങ്കിൽ മാസം നാലര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ഇതിന് പുറമേ ഭക്ഷണവും താമസവും ഫ്രീ. ഒപ്പം മറ്റുചില അലവൻസുകളും. ജോലിചെയ്യേണ്ട സ്ഥലം എവിടെയെന്നറിഞ്ഞാൽ ആദ്യം ഞെട്ടും, പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഫുട്ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗല്ലിലെ വീട്ടിലാണ് ജോലിചെയ്യേണ്ടത്. വീട്ടിലേക്ക് വിദഗ്ദ്ധനായ ഒരു പാചകക്കാരനെ...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img