Sunday, May 19, 2024

Gulf

‘വെറും 30 മിനിറ്റ്, അദ്ദേഹം വന്ന് രക്ഷിച്ചു; ഖത്തർ പൊലീസിനെ വാഴ്ത്തി മഴവില്‍ പതാകയുമായി പ്രതിഷേധിച്ച യുവാവ്

ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയില്‍ ഗ്രൗണ്ടിലേക്ക് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഇരച്ചെത്തിയുള്ള യുവാവിന്‍റെ പ്രതിഷേധം വലിയ ചര്‍ച്ചയായി മാറിയിരുന്നു. മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു...

ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം

തൊഴിലാളികളുടെ ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗരേഖകൾ പുറത്തിറക്കിയിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചതു പ്രകാരം സുരക്ഷിതമായ ജോലി അന്തരീക്ഷത്തിന് ചില നിബന്ധനകൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും മാലിന്യങ്ങളും സൂക്ഷിക്കാൻ താൽക്കാലിക സംഭരണ...

ലോകകപ്പ് മത്സരങ്ങളില്‍ സ്പോര്‍ട്സ് ബ്രാ ധരിക്കുന്ന പുരുഷ താരങ്ങള്‍; കാരണം എന്ത്?

ദോഹ: ഖത്തര്‍ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ വീറും വാശിയും നിറഞ്ഞതായിരുന്നു. അതില്‍ പോര്‍ച്ചുഗല്‍ - ദക്ഷിണ കൊറിയ പോരാട്ടം അവസാന നിമിഷം വരെ ഉദ്വേഗം ഉണര്‍ത്തി. തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് എന്ന അവസ്ഥയില്‍ യൂറോപ്യന്‍ കരുത്തരായ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ വിജയം നേടുകയായിരുന്നു. വിജയ ഗോള്‍ നേടിയ വാംഗ് ഹീ ചാന്‍...

ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്....

ഖത്തര്‍ അത്ഭുതമാകുന്നത് ഇങ്ങനെയും! ബ്രസീല്‍ – കൊറിയ പോര് 974 സ്റ്റേഡിയത്തിന് അവസാന മത്സരം, ഇതിന് ശേഷം…

ദോഹ: ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഖത്തര്‍. ലോകകപ്പിനായുള്ള ഖത്തറിന്‍റെ നിര്‍മ്മാണങ്ങളെ കുറിച്ച് ലോകമാകെ ചര്‍ച്ച ചെയ്തു കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നത് 974 സ്റ്റേഡിയത്തെ കുറിച്ചായിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി സംഘടിപ്പിച്ച ലോകകപ്പിന് ശേഷം വീണ്ടും ഏഷ്യയിലേക്കെത്തിയ ലോക പോരാട്ടത്തിനായി ഖത്തര്‍ എട്ട് ലോകോത്തര സ്റ്റേഡിയങ്ങളാണ്...

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഫോണെടുക്കുന്നില്ല; ഏറ്റവും വലിയ ബിഗ് ടിക്കറ്റ് സമ്മാന വിജയിയായ ഇന്ത്യക്കാരനെ ബന്ധപ്പെടാനാകാതെ അധികൃതര്‍

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചിട്ടും ആ വിവരം അറിയാതെ പോകുന്ന അവസ്ഥയെ ഭാഗ്യമെന്നാണോ ഭാഗ്യക്കേടെന്നാണോ വിളിക്കേണ്ടത്? അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 66 കോടി നേടിയ ഖാദര്‍ ഹുസൈന്റെ അവസ്ഥയാണ് മേല്‍പ്പറഞ്ഞത്. കേട്ടാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഈ വാര്‍ത്ത പറയാന്‍ പക്ഷേ എത്ര ശ്രമിച്ചിട്ടും ഈ ഭാഗ്യശാലി ഫോണെടുക്കുന്നില്ലെന്നാണ്...

ബിഗ് ടിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍; നേടിയത് 66 കോടി രൂപ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം ഈ വിജയത്തിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ്. വംബര്‍ ആറിന് വാങ്ങിയ 206975...

ലോകകപ്പിന് ശേഷം ഒളിമ്പിക്സിനും ഖത്തർ വേദിയാകും?

ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്‌സും ഖത്തർ ഏറ്റെടുത്തേക്കുമെന്ന് വാർത്ത. 2036ലെ ശരത്കാല ഒളിമ്പിക്സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. ഒളിമ്പിക്സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്ലറ്റുകൾ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന...

വിനോദസഞ്ചാരികൾ കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്ക്

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്. ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img