ദുബൈ: ദുബൈയിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ് വഴിയോ ആമിര്‍ സെന്ററുകള്‍ വഴിയോ ഈ വിസകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ആയിരം ദിര്‍ഹം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്.
റീഫണ്ടബിള്‍ ഡെപ്പോസിറ്റും...
അൽനസ്റിനൊപ്പം ഗോളടിച്ചും അസിസ്റ്റ് നൽകിയും സൗദി ലീഗിൽ ടീമിലെ അതുല്യ സാന്നിധ്യമായി മാറിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ വേഷപ്പകർച്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാർത്ത. സൗദി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പാരമ്പര്യ ദേശീയ വേഷത്തിൽ, കൈയിൽ വാളേന്തി മൈതാനമധ്യത്തിൽ നിൽക്കുന്ന ചിത്രവും വിഡിയോയും താരം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്.
മാഞ്ചസ്റ്റർ യുനൈറ്റഡിലായിരുന്ന താരം ഖത്തർ...
ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത്...
അബുദാബി: വിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ ഇനി മുതല്‍ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഈ മാസം മുതല്‍ നിലവില്‍...
മനാമ: ബഹ്റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാര്‍ശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000...
പ്രത്യകം ഒരു സ്‌പോൺസറുടെ സഹായമില്ലാതെ തന്നെ യു.എ.ഇയിലെത്താൻ സാധിക്കുന്ന നിരവധി വിസകളുണ്ട് നിലവിൽ. യു.എ.ഇ സന്ദർശിക്കാനോ അവിടേക്ക് താമസം മാറാനോ പദ്ധതിയുണ്ടെങ്കിൽ, വിസ സ്‌പോൺസർ ചെയ്യാൻ ഒരു സ്ഥാപനത്തിന്റെയോ സ്വദേശി വ്യക്തിയുടെയോ ആവശ്യമില്ല.
2022 ഒക്ടോബർ 3 മുതൽ യു.എ.ഇ പുതിയ വിസ നടപടികൾ ആരംഭിച്ചതോടെയാണ് ഇത്തരത്തിൽ സ്‌പോൺസർ ആവശ്യമില്ലാത്ത വിസകൾ സജീവമായത്. താഴെ പറയുന്ന,...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബദ് റോഡിലായിരുന്നു അപകടം. അപകടം സംബന്ധിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസസരിച്ച് കബദ് ഫയര്‍ സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറലിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...