Gulf

VIDEO തീര്‍ഥാടകനെ ഉര്‍ദുവില്‍ സ്വീകരിച്ച് ജവസാത്ത് ഉദ്യോഗസ്ഥന്‍; നിങ്ങളും കൈയടിക്കും

ജിദ്ദ- വിസാ നടപടികള്‍ ഉദാരമാക്കി സന്ദര്‍ശകരെ വന്‍തോതില്‍ സ്വീകരിച്ചു തുടങ്ങിയ സൗദി അറേബ്യയിലെ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ഉംറ തീര്‍ഥാടകരായാലും മറ്റു സന്ദര്‍ശകരായാലും രാജ്യത്തേക്ക് ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമെത്തിയ തീര്‍ഥാടകരോട് ഉര്‍ദുവില്‍ സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ജവാസാത്ത് ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിമാനമിറങ്ങി ജവാസാത്ത് കൗണ്ടറിലെത്തിയ ഉംറ...

ഉംറക്കിടെ തീർത്ഥാടകയുടെ കുഞ്ഞിനെ തോളിലേറ്റി സുരക്ഷാഭടൻ, വൈറലായി വീഡിയോ

മക്ക - വിശുദ്ധ ഹറമിൽ പിഞ്ചുകുഞ്ഞിനെയും ബാഗുകളും മറ്റും വഹിച്ച് നടക്കാൻ പ്രയാസപ്പെട്ട തീർഥാടകയെ സഹായിച്ച് സുരക്ഷാ ഭടൻ. ലക്ഷ്യസ്ഥാനത്തെത്തിക്കാൻ തീർഥാടകയുടെ കുഞ്ഞിനെ എടുത്ത് സുരക്ഷാ സൈനികൻ ധൃതിയിൽ മുന്നിൽ നടക്കുകയും തീർഥാടക സുരക്ഷാ ഭടനെ പിന്തുടരുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. https://twitter.com/alisaifeldin1/status/1644072483732201473?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644072483732201473%7Ctwgr%5E453be2d3ba99266393e66863f4e3ad9dd0abc7e2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.malayalamnewsdaily.com%2Fnode%2F781936%2Fsaudi%2Fsecurity-staff-help-women-pilgrim

റിയാദിൽ ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മൂന്നു വയസ്സായ മകള്‍ മറിയം രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, നാലുവയസ്സായ മകന്‍ അമ്മാര്‍ എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുൽ റഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന രണ്ട് കുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഉംറക്ക് പുറപെട്ടത്. യാത്ര പുറപ്പെട്ട്...

എല്ലാവര്‍ക്കും നന്ദി; പൊന്നോമനകളുടെ വേര്‍പാട് കടിച്ചമര്‍ത്തി ഫൈസലും സുമയ്യയും വീട്ടിലെത്തി

ജിദ്ദ- സൗദിയിലെ തായിഫില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസല്‍ അബ്ദുസലാമിനെയും കുടുംബത്തെയും നാട്ടിലെത്തിച്ചു. അപകടത്തില്‍ ഫൈസലിന്റെ രണ്ട് കുട്ടികളും ഭാര്യാ മാതാവുമാണ് മരിച്ചിരുന്നത്. ഉംറ നിര്‍വഹിക്കാനായി ഖത്തറില്‍നിന്ന് വരുമ്പോഴായിരുന്നു തായിഫിനു സമീപം വാഹനം മറിഞ്ഞ് അപകടം. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു ഫൈസലിന്റേയും കുടുംബത്തിന്റേയും യാത്ര.  അവിടെനിന്ന് കാര്‍...

എത്ര ലളിതമായ വിവാഹം; കഅ്ബയുടെ ചാരത്ത് ദമ്പതികളുടെ നിക്കാഹ് (VIDEO)

മക്ക - പുണ്യറമദാനില്‍ വിശുദ്ധ കഅ്ബാലയത്തിന്റെ ഓരത്ത് ഇഹ്‌റാം വേഷത്തില്‍ ഇന്തോനേഷ്യന്‍ വധൂവരന്മാരുടെ നിക്കാഹ്. കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ വെച്ച് വധുവിന്റെ പിതാവ് മഹര്‍ (വിവാഹമൂല്യം) സ്വീകരിച്ച് വരന് മകളെ നിക്കാഹ് ചെയ്തുകൊടുത്തു. വധൂവരന്മാരുടെ കുടുംബാംഗങ്ങളും അനുഗ്രഹീത ചടങ്ങിന് സാക്ഷികളായി. നിക്കാഹ് പൂര്‍ത്തിയായ ഉടന്‍ വിവാഹ രേഖയില്‍ വരനും വധുവും ഒപ്പുവെക്കുകയും വധൂവരന്മാര്‍ പരസ്പരം മോതിരങ്ങള്‍...

നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് ദുബൈയിൽ ഇനി ലൈസൻസ് കിട്ടും; ‘ഗോൾഡൻ ചാൻസ്’ എടുക്കാൻ ഒരുങ്ങിക്കോളൂ…

ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ...

ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിക്കുന്നു; രാമനവമി ആക്രമണത്തെ അപലപിച്ച് ഒഐസി

റിയാദ്: രാമനവമി ആഘോഷത്തിനിടെ മുസ്‍ലിം വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. ആക്രമണം നടത്തിയവർക്കെതിരെ ഇന്ത്യ നടപടി സ്വീകരിക്കണം. ഇസ്ലാമോഫോബിയ ഇന്ത്യയിൽ വർധിക്കുന്നതിന് തെളിവാണ് ആക്രമണമെന്നും ഒ ഐ സി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 54 മുതൽ 57ഓളം ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. ആഘോഷങ്ങളുടെ മറപിടിച്ച് ഹൈന്ദവ തീവ്രവാദികൾ...

പ്രതിദിനം പത്ത് ലക്ഷത്തിലേറെ പേർ; ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ

ലോകത്തിലെ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടക്കുന്നത് മക്കയിലാണ്. പ്രതിദിനം പത്ത് ലക്ഷത്തിലധികം പേർ ഇവിടെ എത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീർഥാടക പ്രവാഹത്താൽ വീർപ്പു മുട്ടുകയാണ് റമദാനിൽ മക്ക. ലോകത്തിന്റെ നാനാദിക്കിൽ നിന്നെത്തുന്ന വിശ്വാസികളുടെ വലിയ ആഗ്രഹം കൂടിയാണ് ഹറമിൽനിന്നുള്ള നോമ്പുതുറ. ഈത്തപ്പഴവും സംസം വെള്ളവും ചെറിയ സ്‌നാക്‌സും മാത്രമാണ് നോമ്പുതുറക്കുള്ള വിഭവങ്ങൾ. എന്നാൽ വിശ്വാസികളുടെ വിശപ്പടക്കാൻ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 44 കോടിയുടെ സമ്മാനം മലയാളിക്ക്; ഇന്നത്തെ 9 സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് 250-ാം സീരിസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹത്തിന്റെ (44 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ഇന്ത്യക്കാരന്. ബംഗളുരുവില്‍‍ താമസിക്കുന്ന അരുണ്‍കുമാര്‍ വടക്കേ കോറോത്ത് ആണ് 261031 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. മാര്‍ച്ച് 22ന് ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്....

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി...
- Advertisement -spot_img

Latest News

മഴ മുന്നറിയിപ്പ്; കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 4 ചൊവ്വ) അവധി

കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisement -spot_img