ദുബായ്- തൃശൂര്‍ ചേലക്കരയിലെ വീട്ടില്‍നിന്ന് ബന്ധുക്കള്‍ ഇറക്കി വിട്ടതിനെ തുടര്‍ന്ന് വീണ്ടും യു.എ.ഇയില്‍ വീട്ടുജോലിക്കെത്തിയ 66 കാരിക്ക് ആശ്വാസമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം. ഖിസൈസില്‍ ജോലി ചെയ്യുന്ന വീട്ടിലെത്തി മുനവ്വറലി തങ്ങള്‍ ജമീലയെ ആശ്വസിപ്പിച്ചു. സ്വദേശമായ തൃശൂര്‍ ചേലക്കരയില്‍ വീടു നിര്‍മിച്ചുനല്‍കുമെന്നും മുനവ്വറലി തങ്ങള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
മുനവ്വറലി തങ്ങള്‍...
മനാമ: യാത്രകളെ ഹരമായി കാണുന്ന സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. നാജിയുടെ ‘ഓള്‍’ ബഹ്‌റൈനിലുമെത്തി. ബഹ്‌റൈനില്‍ നിന്നും യുഎഇയിലേക്കും തുടര്‍ന്ന് വിവിധ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്കുമാണ് നാജിയുടെ സഞ്ചാരം.
ഖത്തര്‍ വേള്‍ഡ് കപ്പ് ടു യൂറോപ്പ് ട്രിപ്പ് എന്നെഴുതി അലങ്കരിച്ച ഈ മഹീന്ദ്ര ഥാറാണ് സഞ്ചാരിയും ട്രാവല്‍ വ്ളോഗറുമായ നാജി നൗഷിയുടെ...
ജിദ്ദ: നാല് സൗദി പൗരന്‍മാരുടെ ജീവൻ നഷ്ടമായവാഹനാപകട കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇന്ത്യന്‍ പൗരനെ മോചിപ്പിക്കാന്‍ ഒരു മില്യൺ റിയാലോളം നല്‍കി സഹായിച്ചത് സൗദി സ്വദേശിയായ യുവാവ്. വലിയൊരു തുക ബ്ലഡ് മണി നല്‍കിയാണ് ഇദ്ദേഹം ഇന്ത്യാക്കാരനായ ഡ്രൈവറെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.
അവദേഷ് സാഗര്‍ എന്ന അമ്പത്തെട്ടുകാരനാണ് ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ടത്....
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയായ ശേഷം ഇത് സംബന്ധിച്ചുള്ള തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് കുവൈത്ത് ടൈംസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികള്‍ക്ക് ഡ്രൈവിങ്...
മാര്‍ച്ചിൽ ഓരോ ആഴ്ച്ചയും മൂന്നു പേര്‍ക്ക് AED 100,000 വീതം നേടാം. ബിഗ് ടിക്കറ്റിന്‍റെ ഈ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ വിജയികളായത് ന്യൂസിലാൻഡിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണ്.
ബിജിൻ മധുസൂദനൻ
അബു ദാബിയിൽ 12 വര്‍ഷമായി താമസിക്കുകയാണ് ബിജിൻ. അബു ദാബി വിമാനത്താവളത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. എയര്‍പോര്‍ട്ടിൽ നിന്നു തന്നയൊണ് ബിജിൻ ടിക്കറ്റ് എടുത്തത്. 2015 മുതൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നുണ്ടെന്നും...
ദോഹ : മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ എം സി സി ഖത്തർ, മഞ്ചേ ശ്വരം മണ്ഡലം കമ്മിറ്റി നടത്തി യ സപ്‌തോത്സവം
-23 ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു.
മുസ്ലിം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ...
ദുബൈ: ഹൃസ്വ സന്ദർശനത്തിന് ദുബൈയിൽ എത്തിയ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നമീസ് കുദുകോട്ടിക്ക് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മണ്ഡലം ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്ത്യാ, അഷ്‌റഫ് ബായാർ, സലാം പടലടുക്ക, മുനീർ ബേരിക്ക, യൂസുഫ് ഷേണി ചേർന്ന് മെമന്റോ കൈമാറി. കൊക്കച്ചാൽ വാഫി...
യു,എ.ഇ മഹ്സൂസ് ലോട്ടറിയിൽ പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികളുടെ സമ്മാനം. സമ്മാനഘടന പരിഷ്കരിച്ചതിന് പിന്നാലെ നടന്ന നറുക്കെടുലാണ് പ്രവാസി മലയാളിയായ ദിപീഷിന് ഒരു ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. രണ്ടു കോടിയിലേറെ രൂപയാണ് ദിപീഷിന് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുത്ത 1056 പേർ ആകെ നേടിയത് 1,457, 500 ദിർഹമാണ്. അതേസമയം ഉയർന്ന സമ്മാനമായ 20...
ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു.
രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...
കണ്ണൂർ: വിവിധ കുറ്റങ്ങൾക്ക് കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജയിലുകളിൽ കഴിയുന്നത് 483 ഇന്ത്യക്കാർ. ഇതിൽ പകുതിയും മലയാളികൾ. ഇന്ത്യൻ എംബസികളിൽ നിന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരമാണിത്. കുവൈറ്റ് ജയിലിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത് പത്ത് സ്ത്രീകൾ ഉൾപ്പെടെ 428 പേർ. അതിൽ അഞ്ചുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ. ഒമാൻ ജയിലിൽ അഞ്ച് വനിതകൾ...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...