Saturday, May 10, 2025

Gulf

പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്; പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും

ദുബൈ: പ്രവാസികള്‍ക്ക് യുഎഇയില്‍ മുന്നറിയിപ്പ്. യുഎഇ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന തൊഴിലുടയ്ക്ക് വെള്ളിയാഴ്ച മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. നവംബര്‍ ഒന്നുമുതല്‍ രാജ്യവ്യാപക പരിശോധന തുടങ്ങുമെന്നും താമസ കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസകാര്‍ക്ക് രാജ്യം വിടാന്‍ യുഎഇ പ്രഖ്യാപിച്ച...

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി ഷെയ്ഖ് മുഹമ്മദ്

ദുബൈ: എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2025 മുതല്‍ 2027 വരെ ദുബായ് 302 ബില്യന്‍ ദിര്‍ഹം വരുമാനം നേടുമെന്നും 272 ബില്യന്‍ ദിര്‍ഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതാദ്യമായി 21 ശതമാനം...

ഒന്നര വർഷത്തിനു ശേഷം ദുബൈയിലെ വാടക കുറയുമെന്ന് റിപ്പോർട്ട്

ദുബൈ: ഒന്നര വർഷത്തിനു ശേഷം ദുബൈയിലെ വാടക നിരക്കിൽ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആന്റ് പി ഗ്ലോബൽ. പുതിയ കെട്ടിട നിർമാണ പദ്ധതികൾ നിരക്ക് കുറയ്ക്കാൻ സഹായമാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ശക്തമായ നിലയിലാണ് ദുബൈയുടെ സമ്പദ് വ്യവസ്ഥയെന്നും എസ് ആൻറ് പി പറയുന്നു. താമസവാടക കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ദുബൈയിൽ ഒന്നര വർഷത്തിനു ശേഷം...

ജോലി നഷ്ടപ്പെട്ട് വീട്ടിലെത്തിയപ്പോൾ പുല്ലുവില; രണ്ടാം വിസിറ്റ് വിസയിൽ ജോലി, ദിവസങ്ങൾക്കകം മരണം, പ്രവാസിയുടെ കരൾപിളരും കഥ പങ്കുവച്ച് അഷറഫ് താമരശ്ശേരി

ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം, മക്കളുടെ പഠനം തുടങ്ങിയ കാര്യങ്ങള്‍...

റഹീമിന്റെ മോചനഹർജി, വധശിക്ഷ റദ്ദ് ചെയ്ത കോടതി ബെഞ്ച് നവംബർ 17ന് പരിഗണിക്കും; യാത്രാ രേഖകൾ തയ്യാറാക്കി എംബസി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17 ഞായറാഴ്ചയാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് തീയ്യതി 17ലേക്ക് മാറ്റിയത്....

കഴിഞ്ഞ വർഷം മദീന സന്ദർശിച്ചത് ഒന്നര കോടിയോളം പേർ; കണക്ക് പുറത്തുവിട്ട് അധികൃതർ

മദീന: മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ. 4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും...

ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു. പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി...

അബൂദാബി കാസ്രോട്ടാർ പത്താം വാർഷികാഘോഷ പരിപാടിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു,

അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ “പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക്” എന്ന ടൈറ്റിൽ പോസ്റ്റർ അബൂദാബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി.ഓ എസ് ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി,ആക്ടിങ് ജനറൽ സെക്രട്ടറി താജ്...

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കുന്നതായി കുവൈത്ത്

കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.  ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്. ആഭ്യന്തര മന്ത്രി എക്സ്...

പ്രവാസികള്‍ കാത്തിരുന്ന തീരുമാനം ഉടന്‍ യാഥാര്‍ത്ഥ്യമാകും, സന്നദ്ധത അറിയിച്ച് നാല് കമ്പനികള്‍

കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന പ്രവാസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്താന്‍ പറ്റിയ കപ്പലിനായുള്ള അന്വേഷണത്തിലാണ്. 2025 ആദ്യത്തോടെ തന്നെ പദ്ധതി...
- Advertisement -spot_img

Latest News

ഐപിഎല്‍ നിര്‍ത്തിവെച്ചത് ഒരാഴ്ചത്തേക്ക് മാത്രം; ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചതില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ. ഒരാഴ്ചത്തേക്ക് മത്സരങ്ങള്‍ നീട്ടിവെച്ചെന്നാണ് ബിസിസിഐയുടെ അറിയിപ്പ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന...
- Advertisement -spot_img