Gulf

ഏഴു മണിക്കൂറിനിടെ വിറ്റത് 10000ലേറെ ജഴ്സി; സൗദി ഫുട്ബാളിലെ സുൽത്താനാകാൻ നെയ്മർ..

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറിയതിന്റെ അലയൊലികൾ ലോക ഫുട്ബാളിൽ ഇനിയും അടങ്ങിയിട്ടില്ല. ആധുനിക ഫുട്ബാളിലെ മിന്നും താരങ്ങളിലൊരാളായ 31കാരൻ വമ്പൻ തുകക്കാണ് ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് അൽ ഹിലാലിലേക്ക് ചേക്കേറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ രാജ്യാന്തര ഫുട്ബാളിലെ മിന്നുംതാരങ്ങൾ കൂടുമാറിയെത്തിയ സൗദി ലീഗിൽ...

സൗദിയിലെത്തിയതിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇനി എല്ലാ കിരീടങ്ങളും നേടണം: നെയ്മർ

റിയാദ്: തന്റെ സൗദി പ്രവേശനത്തിന് പിന്നിൽ പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ അൽഹിലാൽ ടീമിൽ എത്തിച്ചത്. അൽ നസർ- ഹിലാൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അൽ നസറിന്റെ ആദ്യ മത്സരത്തിൽ റൊണാൾഡോ കളിച്ചിരുന്നില്ല. അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനിടെ പരിക്കേറ്റതിനാലാണ് റൊണാൾഡോക്ക് ആദ്യ മത്സരം നഷ്ടമായത്....

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായ കാസർകോഡ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. മാലിക്,...

യുഎഇയില്‍ 35 ലക്ഷത്തിലധികം പ്രവാസികൾ; വിദേശ ഇന്ത്യക്കാരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്

അബുദാബി: ലോകത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന രാജ്യമായി യുഎഇ. യുഎഇയില്‍ 35 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന റീജിയൻ ഗൾഫ് രാജ്യങ്ങളാണ്. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ മാത്രമായി 70 ലക്ഷത്തിലധികം ഇന്ത്യക്കാർ ഉണ്ട്. 34,19,000 ആയിരുന്നു യുഎഇയിലെ കഴിഞ്ഞ വർഷത്തെ ഇന്ത്യക്കാരുടെ എണ്ണം. എന്നാൽ...

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം നാലുപേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ ആദ്യത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഭാഗ്യശാലികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം നേടി. ഷാര്‍ജ, ദുബൈ, ഖത്തര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികള്‍. മുഹമ്മദ് ഹസന്‍ താരിക് (ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയി, ആഴ്ച-1) ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഹസന്‍ സ്വന്തമായി പെയിന്റിങ് ആന്‍ഡ്...

ജുമുഅക്കിടെ ഹറം ഇമാം തളർന്നു വീണു; പകരം നമസ്കാരം പൂർത്തിയാക്കി സുദൈസ്

മക്കാ ഹറമിലെ ഇമാം വെള്ളിയാഴ്ച നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ തളർന്നു വീണു. ഇന്ന് ജുമുഅ ഖുതുബ നിർവഹിച്ച ശൈഖ് മാഹിർ അൽ മുഅൈഖ്ലിയാണ് കുഴഞ്ഞു വീണത്. ഖുതുബ കഴിഞ്ഞ് നമസ്കാരം തുടങ്ങി ഫാതിഹ ഓതുന്നതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന് പൂർത്തിയാക്കാനായില്ല. തുടർന്ന് ഇരു ഹറം കാര്യാലയ മേധാവിയായ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസാണ്...

ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം. 30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae...

എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; ഈ ഗള്‍ഫ് നാട്ടിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍

റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം. അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്‌, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു....

സൗദിയിലെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങുന്നില്ല; ശല്യമായതോടെ നിയന്ത്രിക്കാനൊരുങ്ങി പരിസ്ഥിതി വകുപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്. ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്....

അപ്രതീക്ഷിതം! പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ശൈഖ് ഹംദാന്‍, വൈറല്‍ വീഡിയോ

ദുബൈ: സാധാരണ ജനങ്ങളുമായി ഇടപെടുന്നതിലും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിലും സഹജീവികളോട് അനുകമ്പ പ്രകടിപ്പിക്കുന്നതിലും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് ​ കൗ​ൺ​സി​ൽ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രസിദ്ധനാണ്. ശൈഖ് ഹംദാൻ സാധാരണക്കാരോടൊപ്പം സമയം ചെലവഴിക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോള്‍...
- Advertisement -spot_img

Latest News

വാഹന മോഡിഫിക്കേഷൻ: മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാനോ അതിന് അനുമതി നൽകാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
- Advertisement -spot_img