റിയാദ്: ഒരാഴ്ച മുമ്പ് റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു. ഹൃദയത്തിെൻറെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്....
ഫുജൈറ: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസ വാർത്തയുമായി ഒമാന്റെ സലാം എയർ. ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരിടവേളക്ക് ശേഷം സലാം എയർ കേരളത്തിലേക്ക് പറക്കും. കേരളത്തിലെ തിരുവനന്തപുരത്തേക്കാണ് നിലവിൽ സർവീസ് ഉള്ളത്. മസ്കത്ത് വഴിയാകും തിരുവനന്തപുരത്തേക്ക് എത്തുക.
ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് യാത്രാ വിമാനസർവീസ് പുനരാരംഭിച്ചത്. മസ്കത്തിൽ നിന്ന് പുറപ്പെട്ട...
അബുദാബി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. യുഎഇ സൈബർ ക്രൈം നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ച് വേണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ. ഇല്ലെങ്കിൽ തടവും ഒരു ദശലക്ഷം ദിർഹം വരെ പിഴയും നൽകേണ്ടിവരും.
സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നതിന് യുഎഇ എല്ലാവർക്കും അനുവാദം നൽകിയിട്ടുണ്ടെങ്കിലും ചില നിയന്ത്രണങ്ങൾ...
അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള...
റിയാദ്: മദീന, ജിസാൻ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കിയതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഭക്ഷണപാനീയ വിപണനരംഗത്തും ഫോട്ടോഗ്രാഫി, കമ്പ്യൂട്ടർ റിപ്പയറിങ്, മെയിൻറനൻസ് സ്ഥാപനങ്ങളിലും നിശ്ചിത അനുപാതത്തിൽ സ്വദേശിവത്കരണം ആവശ്യപ്പെടുന്നതാണ് പുതിയ നിയമം.
ആഭ്യന്തര മന്ത്രാലയം, മദീന, ജിസാൻ ഗവർണറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നിയമം ഈ...
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു.
ഫുജൈറയിലെ ധാദ്‌നയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം രാവിലെ 10.51നാണ് നേരിയ ഭൂചലനമുണ്ടായതെന്ന നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഭൂചലനം...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ 428-ാമത് സീരീസ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ മണി ബാലരാജിനെയാണ് ഭാഗ്യം തുണച്ചത്. ഇദ്ദേഹം വാങ്ങിയ 0405 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഓണ്‍ലൈന്‍ വഴി ജൂണ്‍ 23ന് ഇദ്ദേഹം വാങ്ങിയ...
ഉമ്മുൽഖുവൈൻ∙ അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ച ഭാഗ്യവാൻ കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീനെയും കുടുംബത്തെയും തേടിയെത്തിയത് നിരവധി ഫോൺകോളുകൾ. ഭാഗ്യവാന് ആശംസകൾ നേരാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും മാത്രമല്ല സഹായം തേടിയും അനവധി പേർ വിളിച്ചു. ആദ്യഘട്ടത്തിൽ മുഹമ്മദലി മൊയ്തീൻ തനിച്ചാണ് ടിക്കറ്റ് എടുത്തതെന്ന്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നത്തെ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴാം തീയ്യതി ഓൺലൈനിലൂടെ എടുത്ത 061908 എന്ന...
കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത്. ഇത്തരം പെരുമാറ്റങ്ങൾ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകൾ നടത്തിയിരുന്നു. അക്രമവും...