വിമാനയാത്രക്കാര്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ്...
അബുദബി: സര്‍നെയിമോ അല്ലെങ്കില്‍ ഗിവെണ്‍ നെയിമോ ഇല്ലാത്ത ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഉള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് യുഎഇ. ഇത്തരം പാസ്‌പോര്‍ട്ടുമായി വരുന്നത് സ്വീകാര്യമല്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യം വ്യക്തമാക്കി യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. നെയിം, സര്‍...
ജിദ്ദ: ഇസ്രായേൽ-ഹമാസ് യുദ്ധം ഒൻപതാം ദിവസത്തേക്ക് കടക്കുമ്പോൾ അറബ് ലോകത്ത് ആശങ്കയുയരുന്നു. ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് നേഷൻസ്(ഒ.ഐ.സി) ആണ് അടിയന്തര യോഗം വിളിച്ചത്. ജിദ്ദയിൽ അസോസിയേഷന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണമനുസരിച്ച് വരുന്ന ബുധനാഴ്‌ചയാണ് യോഗം. ഗാസയിൽ പ്രതിരോധമില്ലാത്ത സാധാരണക്കാരായ പൗരന്മാർ നേരിടുന്ന ഭീഷണി, സൈനിക വിപുലീകരണം എന്നിവയാണ്...
അബുദാബി: യുഎഇയിൽ ദിബ്ബ മേഖലയിൽ നേരിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) യുടെ റിപ്പോർട്ട് പ്രകാരം 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുജൈറയിൽ രാവിലെ 6.18 ന് ഭൂപ്രതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻ.സി.എം അറിയിച്ചു.
പല താമസക്കാർക്കും ചെറിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്തിനകത്ത് കാര്യമായ...
ദമാം: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമല്ലെന്ന് തര്‍ക്കുത്തരം പറഞ്ഞ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സ്വദേശിയെകേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ...
ദുബൈ: രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 5,000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ വീണ്ടും വന്‍തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത...
റിയാദ്: പലസ്തീന് പിന്തുണ അറിയിച്ച് സൗദി അറേബ്യന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. നീതിയും അവകാശങ്ങളും ലഭിക്കുന്നതുവരെ പലസ്തീനൊപ്പമായിരിക്കും സൗദിയെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനോട് പറഞ്ഞതായി സൗദി സ്റ്റേറ്റ് മീഡിയ ചൊവ്വാഴ്ച വ്യക്തമാക്കി. 'പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിനും ന്യായവും ശാശ്വതവുമായ...
റിയാദ്: ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീനും ഇസ്രായേലി അധിനിവേശ സേനയും തമ്മിലുണ്ടാവുന്ന ആക്രമണ സംഭവങ്ങൾ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പല മേഖലകളിലും അക്രമത്തിെൻറ തോത് വർധിച്ചു.
അടിക്കടി രൂക്ഷമാവുന്ന സംഘർഷം ഉടനടി നിർത്തണമെന്നും മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ അധിനിവേശത്തിെൻറയും ഫലസ്തീൻ...