ദുബൈ: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്ക് മോചനം നൽകി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും. രണ്ടായിരത്തോളം തടവുകാർക്കാണ് മോചനം ലഭിച്ചത്. തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവച്ചവർക്കും എല്ലാ നിബന്ധനകളും പാലിച്ചവർക്കുമാണ് മോചനം ലഭിക്കുക.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...
ജിദ്ദ: എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്. 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ എന്ന ഓഫറാണ് സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെ യാത്രചെയ്യാം. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഈ ഓഫർ.
കേരളത്തിലേക്ക് ഉൾപ്പെടെ...
ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ. ഗ്ലോബൽ പവർ സിറ്റി ഇൻഡക്‌സ് 2023 (ജിപിസിഐ) ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ് ദുബൈ ഇടംപിടിച്ചത്. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം സ്ഥിരീകരിച്ചു. ജപ്പാനിലെ മോറി...
കുവെെത്ത്: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച മൂലം കുവെെത്ത് ദിനാർ വളർച്ചയിലേക്ക് കുതിക്കുന്നു. ഇന്നലെ വിനിമയ നിരക്കിൽ വലിയ വിത്യാസം ആണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കുവെെത്തിൽ നിന്നും നാട്ടിലേക്ക് പണം അയച്ചവർക്ക് വലിയ തുകയാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ദിനാറിന്റെ മൂല്യം ഉയർന്നു....
അടുത്ത വർഷത്തെ ഹജ്ജിനായി സൗദി അറേബ്യ ഒരുക്കങ്ങൾ ആരംഭിച്ചു. ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം മെയ് 9ന് പുണ്യഭൂമിയിലെത്തും.
വരാനിരിക്കുന്ന ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങളെ സജ്ജമാക്കാനാണ് രജിസ്ട്രേഷൻ ആരംഭിച്ചത്....
മദീന: ആറ് ദിവസങ്ങൾക്കിടയിൽ 50 ലക്ഷത്തിലേറെ വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിലെത്തിയതായി കണക്കുകൾ. ഈ മാസം 15 മുതൽ 20 വരെയുള്ള കണക്കാണിത്. സ്കൂൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് തിരക്ക് വർധിക്കാൻ കാരണമായത്.
സന്ദർശകർക്ക് പ്രയാസരഹിതമായി ആരാധന നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മസ്‌ജിദുന്നബവി അറിയിച്ചു. ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർഥിക്കാനായി 1,35,242 പേർക്ക്...
തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും വിചാരണ നടന്നതും.
സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ്...
റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധനകളും ഉള്‍പ്പെടുത്തി പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍...
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ പുനരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതലായിരുന്നു സലാം എയർ ഇന്ത്യൻ സെക്ടറിൽനിന്ന് സർവിസുകൾ റദ്ദാക്കിയത്. ഈ സർവിസുകൾ ആണ് പുനരാരംഭിക്കാൻ പോകുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പുർ, ലഖ്നോ എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് മസ്കത്തിൽ നിന്ന് നേരിട്ട്...
അബൂദബി: യു.എ.ഇയിൽ അടുത്തവർഷത്തെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മന്ത്രിസഭയാണ് പൊതുമേഖലക്കും, സ്വകാര്യ മേഖലക്കും ഒരുപോലെ ബാധകമായ അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
ജനുവരി ഒന്നിന് പുതുവത്സരദിനമാണ് 2024 ലെ ആദ്യ പൊതു അവധി. റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിന് അവധിയുണ്ടാകും. ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ...