യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്.
മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക്...
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസങ്ങിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ...
മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു.
ഇത്...
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിനായി ലോകമാകെയുള്ള മലയാളികളുടെ സ്നേഹം ഒഴുകിയെത്തിയപ്പോൾ മോചനത്തിനായുള്ള ദയാധന സമാഹരണമെന്ന ലക്ഷ്യം യാഥാർഥ്യമായെന്നത് ഏവർക്കും അറിയാം. എന്നാൽ ഇനിയുള്ള നടപടിക്രമങ്ങൾ എങ്ങനെയാകുമെന്നും പണം എങ്ങനെ കൈമാറുമെന്നുമുള്ള കാര്യങ്ങളടക്കം അറിയാൻ ഏവർക്കും വലിയ ആകാംക്ഷയാണ്. 34 കോടിയെന്ന വലിയ പ്രതിസന്ധി മലയാളികളുടെ...
ഈദുൽ ഫിത്‌റിനോടനുബന്ധിച്ച് 154 തടവുകാർക്ക് മാപ്പുനൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തടവുകാരുടെ കുടുംബങ്ങളെ പരിഗണിച്ചാണ് സുൽത്താൻ തടവുകാർക്ക് മാപ്പ് നൽകിയതെന്നും പറഞ്ഞു.
https://twitter.com/timesofoman/status/1777575307240763705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1777575307240763705%7Ctwgr%5E158019749def642330dcf8d4b561caf17d734d9a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fgulf%2Foman%2Foman-sultan-pardons-154-prisoners-250633
Media vision news WhatsApp Channel
ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. ഒമാനില്‍ നാളെയായിരിക്കും പ്രഖ്യാപനം. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്.
നഗ്‌ന നേത്രങ്ങൾ കൊണ്ടോ ദൂരദർശനിയിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ അനുബന്ധ കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം. അതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും...
അബൂദബി: യു.എ.ഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ നൽകേണ്ടി...
റിയാദ്: സഊദി അറേബ്യയിലേക്കുള്ള ഫാമിലി സന്ദര്‍ശക വിസ അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതിന്റെ കാരണം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിസയോടൊപ്പം ചേര്‍ക്കേണ്ട അത്യാവശ്യ വിവരങ്ങളെല്ലാം അറബി ഭാഷയില്‍ നല്‍കാത്തതാണ് വിസ അപേക്ഷ നിരസിക്കുന്നതിന് ഇടയാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇക്കാര്യം അറിയാതെ അപേക്ഷ നിരസിക്കപ്പെട്ടവര്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ അപേക്ഷ പൂരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ എളുപ്പത്തില്‍ ലഭിച്ചിരുന്ന വിസിറ്റിങ്...
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്്ക്ക് ഏപ്രില്‍ ഏഴ് ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി ആയിരിക്കും. ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.
അതേസമയം യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ...
ലേലങ്ങൾ പലതും വലിയ വാർത്താ പ്രധാന്യം നേടാറുണ്ട്. ലോക പ്രശസ്തരായവർ ഉപയോഗിച്ച വസ്തുക്കൾ കോടിക്കണക്കിന് രൂപക്ക് ലേലത്തിൽ വിറ്റുപോയ വാർത്തകൾ കൗതുകത്തോടെ വായിച്ചവരാകും നിങ്ങൾ. അതുപോലെ കാറിന്റെ നമ്പറുകൾ ലക്ഷങ്ങളും കോടികളും മുടക്കി ലേലത്തിൽ സ്വന്തമാക്കുന്നവരുമുണ്ട്. ഇത്തരത്തിൽ പ്രത്യേക ഫോൺ നമ്പറുകളിലും കാർ നമ്പർ പ്ലേറ്റുകളിലുമൊക്കെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്.
ഏഴ് കോടി രൂപ...