Monday, May 12, 2025

Gulf

സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ്...

ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു.എ.ഇ. ജൂലായ് ആറു വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം . ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിന്‍വലിക്കൂ...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി

അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍  ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട...

യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ നാളെ നാട്ടിലേക്ക്

അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ  നിർണ്ണായക ഇടപെടൽ മൂലം  ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാളെ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി  8.20ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് വീണ്ടും മടങ്ങുന്നത്....

ഔട്ട് പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍ കാരണം  യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസ്സി ഉദ്യോഗ്സ്ഥർ  കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു.  മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക്  പോകുമെന്ന് ലുലു ഗ്രൂപ്പ്...

അബൂദബിയിൽ മലയാളിക്ക് കളഞ്ഞുകിട്ടിയത് ‘കോടീശ്വരന്‍റെ’ പേഴ്സ്; ഇത് വേറിട്ടൊരു ഭാഗ്യ കഥ

ഗള്‍ഫില്‍ വന്‍തുകയുടെ ലോട്ടറിയടിച്ച്‌ കണ്ണടച്ച്‌ തുറക്കുന്ന വേഗത്തില്‍ കോടീശ്വരന്‍മാരാകുന്ന മലയാളികളുടെ കഥകള്‍ പലതും നമ്മള്‍ കേട്ടുകാണും. എന്നാല്‍, വേറിട്ടൊരു ഭാഗ്യത്തിന്‍റെ കഥയാണ് ഇത്. അബൂദബിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന എറണാകുളം ഞാറക്കല്‍ സ്വദേശി സ്റ്റാന്‍ ആന്‍റണിക്ക് കഴിഞ്ഞദിവസം ഒരു പേഴ്സ് കളഞ്ഞുകിട്ടി. രാത്രി എട്ട് മണിയോടെ മുസഫയിലെ കോവിഡ് പരിശോധനാകേന്ദ്രത്തില്‍ പി.സി.ആര്‍ പരിശോധന നടത്തുന്ന...

രണ്ടുവര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഇത്തവണ പ്രവാസിയെ ഭാഗ്യം തുണച്ചു; ബിഗ് ടിക്കറ്റിലടെ നേടിയത് 30 കോടി

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി രസിക ജെ ഡി എസ്. 213288 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്ന വിജയം സമ്മാനിച്ചത്. 2005 മുതല്‍ റാസല്‍ഖൈമയില്‍ താമസിച്ചുവരികയാണ് 48കാരനായ...

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന്  ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട  ബെക്‌സ് കൃഷ്ണന്റെ   (BECKS KRISHNAN)  (45) വധശിക്ഷ  യൂസഫലിയുടെ ഇടപെടലില്‍...

ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ച

റിയാദ്: ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദും സൗദി സിവില്‍ ഏവിയേഷന്‍ പ്രസിഡന്റും തമ്മിലായിരുന്നു ചര്‍ച്ച ആരംഭിച്ചത്. ഇന്ത്യ- സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന സൂചന ഇന്ത്യന്‍ അംബാസിഡര്‍ കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍...

അബുദാബിയില്‍ ജൂലൈ മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കും

അബുദാബി: ജൂലൈ ഒന്നുമുതല്‍ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള ഒരുക്കങ്ങളുമായി അബുദാബി അധികൃതര്‍. ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബുദാബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉണ്ട്. ഇവര്‍ അബുദാബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img