അബുദാബി: മൂന്ന് ലക്ഷം ദിര്‍ഹം (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി ബുഷ്ര വിളിച്ചപ്പോള്‍ താരിഖ് ഷൈഖിന് ആഹ്ലാദം അടക്കാനായില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ വിജയിയാണ് താരിഖ് ഷൈഖ്.
ഖത്തറില്‍ താമസിക്കുന്ന താരിഖ്, ഒരു വര്‍ഷമായി എല്ലാ മാസവും സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. 'എന്റെ ചില സുഹൃത്തുക്കള്‍ക്ക്...
റിയാദ്: സൗദി അറേബ്യയില്‍ സമൂസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ശുചിമുറിയില്‍ പാചകം ചെയ്ത് വില്‍പ്പന നടത്തി വന്ന ഭക്ഷണശാല അധികൃതര്‍ പൂട്ടിച്ചു. 30 വര്‍ഷത്തിലേറെയായി ഇതേ രീതിയില്‍ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
മുപ്പത് വര്‍ഷത്തിലേറെയായി ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഭക്ഷണശാല....
ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക.
പെരുന്നാള്‍ മേയ് ഒന്നിനാണെങ്കില്‍ മൂന്നാം തീയതി വരെയും രണ്ടിനാണ് പെരുന്നാളെങ്കില്‍ നാല് വരെയും...
ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. മദീനയിൽ നിന്നും 100 കി.മീ അകലെ ഹിജ്റയിൽ വെച്ചാണ് അപകടം. അപകടത്തിൽ പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി അറേബ്യയിൽ മലയാളി പിക്കപ്പ് വാനിടിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ ജീസാന് സമീപം ദർബിലാണ് കണ്ണൂർ കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) മരിച്ചത്. രാത്രി നമസ്കാരത്തിന് ശേഷം താമസസ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സൗദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ വന്നിടിച്ച് തൽക്ഷണം മരിച്ചത്.
മൃതദേഹം...
അബുദാബി: നിരവധി സര്‍പ്രൈസ് സമ്മാനങ്ങളുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണ ആദ്യമായി പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 10 ഭാഗ്യശാലികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി 10,000 ദിര്‍ഹത്തിന്റെ വിമാന ടിക്കറ്റ് നല്‍കുകയാണ് ഹോളിഡേ ഗിവ് എവേ പ്രൊമോഷനിലൂടെ ബിഗ് ടിക്കറ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ...
പ്രവാസലോകത്ത് ജീവിതം ഉരുകിത്തീരുന്ന മനുഷ്യരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ പട്ടിണിയകറ്റാൻ നാടും വീടുമെല്ലാം ഉപേക്ഷിച്ച് വർഷങ്ങളായി അറബ് ലോകത്തെ മരുഭൂമിയിൽ ഉരുകിജീവിച്ച് ഒടുവിൽ മൃതദേഹങ്ങളും അരജീവനുകളുമായി നാട്ടിലേക്കു മടങ്ങുന്നവരുടെ അത്തരം നിരവധി കഥകൾ പുറംലോകത്തെത്തിച്ചയാളാണ് യു.എ.ഇയിലെ മലയാളി ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി.
ദിവസങ്ങൾക്കുമുൻപ് മരണത്തിനു തൊട്ടുതലേദിവസം നാട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹവുമായി തന്നെ വന്നു...
റിയാദ്: സൗദി അറേബ്യയില്‍ ഒളിച്ചോടുന്ന തൊഴിലാളികളെ കുറിച്ച് തൊഴിലുടമകള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥകള്‍ പുതുക്കി. തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിദേശ തൊഴിലാളിയെ കാണാതായി എന്ന് സൗദി തൊഴിലുടമക്ക് പരാതിപ്പെടാനുള്ള 'ഹുറൂബ്' സംവിധാനത്തിന്റെ വ്യവസ്ഥകളാണ് പുതുക്കിയത്.
ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെട്ടതിന്...
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്.
മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും...
ദുബൈ: വിസാ നടപടികളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം സെപ്തംബറോടെ നിലവില്‍ വരുമെന്ന് യു.എ.ഇ. സ്‌പോണ്‍സര്‍ ഇല്ലാത്ത വിസയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഗ്രീന്‍വിസ,സന്ദര്‍ശക വിസ എന്നിവയാണ് സെപ്തതംബറോടെ നിലവില്‍ വരുന്നത്.
ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...