ദുബൈ: അറബിക്കടലിൽ ഗുജറാത്ത് തീരത്ത് മുങ്ങുകയായിരുന്ന യുഎഇയിൽ നിന്നുളള കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്.
ഖോർഫഖാനിൽ നിന്ന് കർണാടകയിലെ കാർവാറിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പൽ എംടി ഗ്ലോബൽ കിംഗ് ആണ് അപകടത്തിൽപ്പെട്ടത്. പോർബന്തർ തീരത്ത് നിന്ന് 93 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പൽ വെള്ളത്തിൽ മുങ്ങിയതിനാൽ ജീവനക്കാർ...
ദുബായ്: വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങുന്നവർക്കായി ഓഗസ്റ്റിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചിന്‍റെ സിഇഒ ഇഖ്ബാൽ മാർക്കോണി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. അതേസമയം, ഇസിഎച്ച് ഡിജിറ്റലിന്‍റെ ആഭിമുഖ്യത്തിൽ റാസ് അൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം കഴിഞ്ഞ...
അബുദാബി: യുഎഇയിലെ നഴ്സുമാർക്ക് ഗോൾഡൻ വിസ ലഭിച്ചു തുടങ്ങി. സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് 10 വർഷത്തെ ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ലാബ് ടെക്നീഷ്യൻമാർക്കും ഗോൾഡൻ വിസ ലഭിച്ചതായും...
അബുദാബി: വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഗൾഫിൽ ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് നമസ്കാരം ഉണ്ടാകും.
മാസ്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി നമസ്കാര പായയുമായി എത്തണം. പള്ളിക്കകത്തും പുറത്തും അകലം നിർബന്ധമാണ്. ഹസ്തദാനവും ആലിംഗനവും വേണ്ട. ആശംസകളും സമ്മാനങ്ങളും...
ദോഹ: ഖത്തറിൽ 6 വയസ് മുതലുള്ള കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ആളുകളോടും അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി. അടച്ചിട്ട പൊതുസ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം.
പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് -19 നെ നേരിടാൻ മാസ്ക് ധരിക്കുന്നത്...
ജിദ്ദ: ഈദ് അവധിക്കാലത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർദ്ധിച്ചതിന് കാരണം യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവും ടിക്കറ്റുകളുടെ ആവശ്യകതയും മൂലമാണെന്ന് സൗദി സിവിൽ ഏവിയേഷൻ വക്താവ് പറഞ്ഞു. ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് ആഭ്യന്തര യാത്രാ ടിക്കറ്റുകളുടെ വില വർദ്ധിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധിച്ചതോടെ, ഈദ് അവധി ദിവസങ്ങളിൽ കുടുംബസമേതം ചെലവഴിക്കാൻ സൗദി പൗരൻമാർക്ക് ഉയർന്ന...
ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഈദുൽ അദ്ഹ അവധി ദിവസങ്ങളിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. കൂടാതെ, ഈ മാസം 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള ദുബായിലെ എല്ലാ ഭാഗങ്ങളിലും പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.
ഹാപ്പിനസ് സെന്‍ററുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ,...
തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ പ്രവാസിയായ മനുഷ്യൻ മരണത്തെ വരിച്ച നോവ് പങ്കിട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം തന്റെ വിങ്ങുന്ന അനുഭവം പങ്കുവെച്ചത്. ബസാറിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തന്റെ അടുത്തേയ്ക്ക് 55 കാരനായ അദ്ദേഹം ഓടി വരികയായിരുന്നുവെന്ന് അഷറഫ് താമരശ്ശേരി...
അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഗ്രാന്‍ഡ് പ്രൈസ് നേടിയവരും ഇലക്ട്രോണിക് നറുക്കെടുപ്പുകളില്‍ വിജയിച്ചവരുമായ നാല് ഭാഗ്യവാന്മാരുടെ ഒത്തുചേരല്‍ വേറിട്ട അനുഭവമായി മാറി. വിജയം ആഘോഷിക്കുന്നതിനൊപ്പം അവരുടെ ജീവിത കഥ വിവരിക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച പാനല്‍ ഡിസ്‍കഷന്‍. ഓരോ വിജയിയുടെയും പിന്നിലുള്ള, അവര്‍ക്ക് മാത്രമറിയാവുന്ന കഥകള്‍ വിവരിച്ച ഈ സംഗമം ഇത്തരത്തിലെ ആദ്യത്തെ...
അബുദാബി: ബലിപെരുന്നാള്‍ വാരാന്ത്യത്തോട് അനുബന്ധിച്ച് കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി പിസിആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ ഫലം ഹാജരാക്കണം. മാസ്‌ക് ധരിക്കുകയും...
കാസറഗോഡ് :കാസറഗോഡ് ജില്ലയിൽശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...