Entertainment

‘ഞാൻ കേരളത്തിന്റെ മൊത്തം മുഖ്യമന്ത്രിയാണ്’, കടയ്‍ക്കല്‍ ചന്ദ്രനും എതിരാളികളും നേര്‍ക്കുനേര്‍- ആവേശം വിതച്ച്​ മമ്മൂട്ടിയുടെ ‘വണ്‍’ സിനിമ ട്രെയിലര്‍

മമ്മൂട്ടി കേരള മുഖ്യമന്തിയായി വേഷമിടുന്ന ചിത്രം എന്നതിനാല്‍ ചര്‍ച്ചകളില്‍ ഇടം നേടിയതാണ് വണ്‍. കടയ്‍ക്കല്‍ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിലുള്ളത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സിനിമയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നതു തന്നെയാണ് ട്രെയിലര്‍. https://youtu.be/sf9SnigcxZE സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം...

പൊലീസ് വേഷത്തില്‍ കിടിലൻ ലുക്കില്‍ ദുല്‍ഖര്‍, ഫസ്റ്റ് ലുക്ക്

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടൻ ദുല്‍ഖര്‍ ആദ്യമായി ഒരു സിനിമയില്‍ മുഴുനീള പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുകയാണ്. സല്യൂട്ട് എന്ന സിനിമയിലാണ് ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ദുല്‍ഖര്‍ ഫോട്ടോയിലുള്ളത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്...

സ്പൈഡര്‍മാനെയും വെട്ടി ദൃശ്യം 2

ഐ.എം.ഡി.ബിയിൽ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമ കൂടിയാണ് ജീത്തു ജോസഫിന്‍റെ ദൃശ്യം 2. സിനിമകളുടേയും വെബ് സീരീസുകളുടേയും ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐ.എം.ഡി.ബിയുടെ റേറ്റിങില്‍ 8.8 നേടിയാണ് ദൃശ്യം 2 ആദ്യ പത്തിലെത്തിയത്. ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്,...

റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം രണ്ടിന്‍റെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6നായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്. Also Read ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട്...

വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’; ടീസർ ഈ മാസം 26ന് റിലീസ് ചെയ്യും

ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് സിനിമയായ മഡ്ഡിയുടെ ടീസർ ഈ മാസം  26ന് പുറത്തിറങ്ങും. നവാഗതനായ ഡോ.പ്രഗഭലാണ് സിനിമയുടെ സംവിധായകൻ. കെ.ജി.എഫിലൂടെ  ശ്രദ്ധേയനായ രവി ബസ്റൂർ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നൽകുന്നു എന്നതും മഡ്ഡിയുടെ പ്രത്യേകതയാണ്. രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷ് എഡിറ്റിംങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സിനിമകളിൽ അപൂർവ്വമായി...

മൂന്ന് സംവിധായകർ, മൂന്ന് കഥ; രാജീവ് രവിയുടെ ആണും പെണ്ണും പോസ്റ്റർ പുറത്ത്

രാജീവ് രവി അവതരിപ്പിക്കുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. മൂന്നു കഥകളെ അടിസ്ഥാനമാക്കി മൂന്നു സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് സംവിധായകർ. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്‍റെ...

73 ലക്ഷം രൂപയുടെ ഐസ്‌ക്രീം; വൈറലായി യൂട്യൂബ് വീഡിയോ…

വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ യൂട്യൂബര്‍ ജിമ്മി ഡൊണാള്‍ഡ്‌സണ്‍ എന്ന മിസ്റ്റര്‍ ബീസ്റ്റിന്റെ പുത്തന്‍ വീഡിയോയും തരംഗമാകുന്നു. ഭക്ഷണവുമായ ബന്ധപ്പെട്ട വീഡിയോകളാണ് മി.ബീസ്റ്റ് അധികവും ചെയ്യാറ്. ഇക്കുറിയും ഭക്ഷണപ്രേമികളെ പിടിച്ചിരുത്തുന്ന വീഡിയോ തന്നെയാണ് ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നതും. വിലകൂടിയ ചില വിഭവങ്ങളെയാണ് വീഡിയോയിലൂടെ മി.ബീസ്റ്റും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പരിചയപ്പെടുത്തുന്നത്. 100 ഡോളര്‍ വിലമതിക്കുന്ന...

വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ വീഡിയോ വൈറൽ

മൃഗങ്ങളെ കെട്ടിയിടുന്നതിനു പകരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അവയെ അഴിച്ചു വിട്ടാൽ നീന്തി കരകയറും എന്ന് പലപ്പോഴും അധികാരികൾ സന്ദേശം കൈമാറാറുണ്ട്. കന്നുകാലികൾക്ക് ഇക്കാര്യത്തിൽ ഒരു കഴിവെപ്പോഴും ഉണ്ടാവും. ഒഴുക്കിൽപ്പെട്ട് കുഴപ്പമേതുമില്ലാതെ പോകുന്ന കന്നുകാലികളുടെ വീഡിയോ ഇതിനോടകം പലയിടങ്ങളിലും വൈറലായിട്ടുണ്ട്. എന്നാൽ ഒരു 'അണ്ടർ വാട്ടർ' നീന്തലാണ് ഇവിടെ കാണുന്നത്. വെള്ളത്തിനടിയിലൂടെ ഒഴുകി വരുന്ന എരുമയുടെ...

ട്രെൻഡിംഗ് നമ്പർ വൺ; കെ.ജി.എഫ്. 2 ടീസറിന് കയ്യടിച്ച് മലയാളി പ്രേക്ഷകരും:വീഡിയോ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റർ 2 ടീസറിന് വൻ സ്വീകാര്യത. രണ്ടരക്കോടിയോളം വ്യൂസ് നേടി ടീസർ യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിംഗ് ആണ്. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുന്നതായിരിക്കും. നായകൻ യഷിന്റെ പിറന്നാളിന് ടീസർ പുറത്തിറക്കിക്കൊണ്ടാണ് അണിയറപ്രവർത്തകർ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. https://youtu.be/Qah9sSIXJqk പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ...

ചാര്‍ളിയായി ആര്‍. മാധവൻ, ടെസയായി ശ്രദ്ധ; ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്ത്

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാൻ, പാര്‍വതി തിരുവോത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘ചാര്‍ളി’യുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത...
- Advertisement -spot_img

Latest News

സീറ്റില്ലെങ്കിൽ പലതും തുറന്നുപറയും: 
എ എ ഷുക്കൂർ

ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ എ ഷുക്കൂര്‍. ആലപ്പുഴ ജില്ലയില്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ജില്ലയില്‍ ഏറ്റവും പ്രവര്‍ത്തി...
- Advertisement -spot_img