Monday, July 14, 2025

mediavisionsnews

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി...

പൊറോട്ട, ബീഫ് ഫ്രൈക്കൊപ്പം ഗ്രേവി സൗജന്യമില്ല; ഇടപെടാൻ വകുപ്പില്ലെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം സ്വദേശി ഷിബു.എസ് കോലഞ്ചേരി പത്താം മൈലിലെ 'ദി പേർഷ്യൻ ടേബിൾ' എന്ന റെസ്റ്റോറന്റ്നെതിരെ നൽകിയ പരാതിയാണ് കോടതി തള്ളിയത്. പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റസ്റ്റോറന്റിൽ...

സ്‌കൂൾ വിടുന്നതിന് മുമ്പ് നിശ്ചിത സമയം ഇനി മുതൽ കളിക്കാനുള്ള സമയം; സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: കുട്ടികളിൽ സമ്മർദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളിൽ പ്രത്യേക സമയം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന തലമുറ സമ്മർദങ്ങൾക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂർണ്ണമായി ഒഴിവാക്കണമെന്ന...

കാഞ്ഞങ്ങാട് ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞുതാണു, റോഡിൽ പലയിടത്തും വിള്ളൽ

കാസർകോഡ്: കാസർകോ‍‍‍‍‍ഡ് ജില്ലയിലെ കാഞ്ഞങ്ങാട് വീണ്ടും സർവീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡിൽ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകൾക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാഞ്ഞങ്ങാട് കൂളിയങ്കാലിൽ ദേശീയപാത 66ലാണ് റോഡ് തകർന്നത്. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ഈ റോഡുള്ളത്. ഏകദേശം 50 മീറ്ററോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാ​ഗം...

ദേശീയപാതയിൽ ആശങ്കയേറുന്നു; കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു, ഒരാൾക്ക് പരിക്ക്

കോഴിക്കോട്: പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു. മണമൽ അടിപ്പാതയുടെ മേൽ പാലത്തിനു മുകളിലുള്ള ഗ്യാപ്പിലൂടെയാണ് സ്‌കൂട്ടർ വീണത്. യാത്രക്കാരൻ തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത്‌ പണി പുരോഗമിക്കുകയാണ്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി; പുതിയതായി 1375 വാര്‍ഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം...

ഒരു രക്ഷയുമില്ലാത്ത അതിതീവ്ര മഴ! കർണാടകയിൽ 2 ദിവസം സമ്പൂർണ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചു

ബെംഗളുരു: കർണാടകയിൽ സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂർണ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ബെംഗളുരുവിൽ അടക്കം അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കനത്ത മഴ തുടരുന്ന ബെംഗളൂരുവിലട...

വേണ്ടത് വെറും മൂന്ന് ഗോൾ; ഫുട്ബോളിലെ ചരിത്ര റെക്കോർഡിനരികെ റൊണാൾഡോ

റിയാദ്: സഊദി പ്രോ ലീഗിൽ മെയ് 21നാണ് അൽ നസർ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. മത്സരത്തിൽ അൽ ഖലീജിനെയാണ് അൽ നസർ നേരിടുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികച്ച പ്രകടനങ്ങളാണ് അൽ നസറിന് കരുത്തേകുന്നത്. വരും മത്സരങ്ങളിൽ റൊണാൾഡോ തന്റെ ഗോൾ തുടരുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും റൊണാൾഡോയ്ക്ക് സാധിക്കും. അൽ...

ഭക്ഷണം കൊടുത്താൽ മയക്കുമരുന്നു കടത്തുന്ന പൂച്ച: 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു

കോസ്റ്റാറിക്ക: പൂച്ചയെ ഉപയോഗിച്ച് കഞ്ചാവ് കടത്തി. മദ്ധ്യ അമേരിക്കയിലെ കോസ്റ്റാറിക്ക ജയിലിലാണ് സംഭവം. ടേപ്പ് കൊണ്ട് പൂച്ചയുടെ ശരീരത്തിൽ ഒട്ടിച്ച നിലയിലായിരുന്നു കടത്തിയത്. മേയ് ആറിന് പൊക്കോസി ജയിലിന് പുറത്തെ മുള്ളുവേലിക്ക് സമീപം പൂച്ച നടന്നു നീങ്ങുമ്പോഴായിരുന്നു ഗാർഡിനു സംശയം തോന്നി പൂച്ചയെ പിടികൂടിയത്. ഏകദേശം 236 ഗ്രാം കഞ്ചാവും 68 ഗ്രാം ഹെറോയിനും,...

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയത് 12,000 കോടി രൂപ !, മൂന്നിലൊന്ന് പോലും അടയ്ക്കാതെ നിയമലംഘകര്‍

ഗതാഗത നിയമലംഘനങ്ങള്‍ പാലിക്കുന്നതിനുള്ള ബോധവത്കരണങ്ങള്‍ രാജ്യത്തുടനീളം പോലീസ്, ഗതാഗത വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുമ്പോഴും മത്സരിച്ചുള്ള നിയമലംഘനങ്ങളാണ് വാഹന ഉപയോക്താക്കള്‍ നിരത്തില്‍ നടത്തുന്നത്. കോടി കണക്കിന് രൂപയാണ് ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയായി സര്‍ക്കാര്‍ ഖജനാവുകളില്‍ എത്തുന്നത്. അതേസമയം, ചുമത്തിയിട്ടുള്ള പിഴയുടെ മൂന്നിലൊന്ന് പോലും നിയമലംഘകര്‍ അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍സ് 24 പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്...

About Me

35755 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ഇന്ന് തുടങ്ങും 

കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...
- Advertisement -spot_img