mediavisionsnews

റാവൽപിണ്ടി സ്റ്റേഡിയത്തിൽ ഡ്രോൺ ആക്രമണം, പാക്ക് സൂപ്പർ ലീഗ് പ്രതിസന്ധിയിൽ; മത്സരങ്ങൾ മാറ്റിയേക്കും

റാവല്‍പിണ്ടി∙ പാക്കിസഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തില്‍ സ്റ്റേഡിയത്തിനു കേടുപാടുകൾ സംഭവിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിഎസ്എലിലെ പെഷവാർ സൽമി– കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ഡ്രോൺ പതിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തോടെ പാക്ക്...

രക്ഷയില്ല! കേരളത്തിൽ ചൂടേറുന്നു, കാസറഗോഡ് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്, മെയ് 8 ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം ഇന്നും നാളെയും പാലക്കാട്...

കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരൻ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടു; ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ

ആഗോള ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്ന അസ്ഹർ, ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയാണ്. ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ് അബ്ദുൽ റൗഫ് അസ്ഹർ. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് റൗഫ് അസ്ഹർ....

ലീഗ് റൗണ്ടിൽ 13 മത്സരങ്ങൾ ബാക്കി; ആരും പ്ലേ ഓഫിൽ എത്തിയില്ല! ഐപിഎല്ലിൽ ഇനിയുള്ള സാധ്യതകൾ ഇങ്ങനെ

ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനായുള്ള ടീമുകളുടെ പോരാട്ടം കടുക്കുന്നു. കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നോട്ടുള്ള യാത്ര ഏറെ ദുഷ്കരമായി മാറിയിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ അവരുടെ തുടർ പരാജയങ്ങൾക്ക് വിരാമമിട്ടപ്പോൾ പ്ലേ ഓഫ് കാണാതെ പുറത്താകലിൻറെ വക്കിലാണ്...

‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ

ദില്ലി: പാകിസ്ഥാനെതിരായുള്ള സൈനിക നടപടിക്ക് പിന്നാലെ ഭീഷണിയുടമായി ഭീകര സംഘടന അൽഖ്വയ്ദ. ഇന്ത്യയുടെ ആക്രമണത്തിന് മറുപടി നൽകുമെന്ന് അൽ-ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ ബ്രാഞ്ച് (എക്യുഐഎസ്) പ്രസ്താവന ഇറക്കി. അസ്-സഹാബ് മീഡിയയിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. 2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ സർക്കാർ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചെന്നും പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്നും...

ഏത് നിമിഷവും സ്ഫോടനം നടക്കാമെന്ന പേടി; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിടണമെന്ന് ഇംഗ്ലീഷ് താരങ്ങള്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പിഎസ്‌എല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചതെന്ന് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കൂടാതെ സാം ബില്ലിംഗ്‌സും ടോം കറനും ജയിംസ്...

രാജ്യം കനത്ത സുരക്ഷയിൽ; അതിർത്തി സംസ്ഥാനങ്ങളിൽ സ്കൂളുകൾ അടക്കുന്നു, ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ ശ്രീ...

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം; തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു

സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളങ്ങള്‍ , റയില്‍വേ സ്റ്റേഷനുകള്‍, വിഴിഞ്ഞം തുറമുഖം, കര നാവിക വ്യേമ സേനാ താവളങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കൂട്ടി. അതേസമയം, ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിന് സംസ്ഥാനത്ത് 126 കേന്ദ്രങ്ങളില്‍ ഇന്നലെ മോക്ക് ഡ്രില്‍ നടത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളും സിവില്‍ഡിഫന്‍സ് വോളന്‍റിയര്‍മാരും...

നിർണായക നീക്കവുമായി പാകിസ്ഥാൻ: തന്ത്രപ്രധാന നഗരമായ ലാഹോറിലും സമീപ മേഖലയിലും കൂടുതൽ പാക് സൈനികരെത്തി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാകിസ്ഥാൻ കൂടുതൽ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ലാഹോറിൽ വ്യോമ ഗതാഗതത്തിന് നിയന്ത്രണവും ഏ‍ർപ്പെടുത്തി. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള പ്രധാന...

27 വിമാനത്താവളങ്ങള്‍ അടച്ചു; 400 ലേറെ ഫ്ലൈറ്റുകള്‍ റദ്ദാക്കി ഇന്ത്യ; വിശദമായി അറിയാം

പാക്കിസ്ഥാനുമായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ഇന്ത്യ താല്‍കാലികമായി അടച്ചു. 430ലേറെ ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കി. വടക്കേ ഇന്ത്യയിലെയും മധ്യ–പടിഞ്ഞാറന്‍ ഇന്ത്യയിലെയും വിമാനത്താവളങ്ങളിലേറെയുമാണ് താല്‍കാലികമായി അടച്ചത്. അടച്ച വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങനെ: ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്‍ഡ, ഹല്‍​വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗാഗ്ഗല്‍, ധരംശാല, കിഷന്‍ഗഡ്,...

About Me

36347 POSTS
0 COMMENTS
- Advertisement -spot_img

Latest News

കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...
- Advertisement -spot_img