Thursday, January 1, 2026

mediavisionsnews

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഇന്ന് മുതൽ വീണ്ടും പേര് ചേർക്കാം. സവിശേഷ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തിയുള്ള കരട് പട്ടികയും ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകും. സെപ്റ്റംബർ രണ്ടിന് പുറത്തുവിട്ട അന്തിമ വോട്ടർ പട്ടികയാണ് കരടായി പ്രസിദ്ധീകരിക്കുന്നത്. 2.83 കോടി...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ വിധിക്കെതിരെ അപ്പീൽ നൽകി സര്‍ക്കാര്‍

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ കാസർകോട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീൽ. നേരത്തെ നൽകിയ റിവിഷൻ ഹർജി പിൻവലിച്ചതിന് പിന്നാലെയാണ് സർക്കാർ അപ്പീൽ നൽകിയത്. റിവിഷൻ ഹർജിയല്ല, അപ്പീലാണ് അഭികാമ്യമെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണത്തെ തുടർന്നാണ് സർക്കാരിന്റെ...

വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, 32 മരണം, 50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 32 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക്...

തകർത്ത ബാബരി മസ്ജിദിന് പകരം നിർമിക്കാൻ നിർദേശിച്ച അയോധ്യ പള്ളിയുടെ പ്ലാനിന് അനുമതി നിഷേധിച്ചു

ഫൈസാബാദ്: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിക്ക് പകരമായി മുസ്‌ലിംകൾക്ക്‌ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിലെ പള്ളി നിർമാണത്തിനായി സമര്‍പ്പിച്ച അപേക്ഷ തള്ളി അയോധ്യ വികസന അതോറിറ്റി തള്ളി. സുപ്രിംകോടതി നിർദേശപ്രകാരം അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷയാണ് അയോധ്യ വികസന അതോറിറ്റി തള്ളിയത്. മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം നിർമിച്ച് അതിന്റെ പ്രതിഷ്ഠയും...

വോട്ടർപട്ടികയിൽ ഓൺലൈനായി പേര് ചേർക്കാനും നീക്കാനും ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കി. സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളു. ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന...

ആരിക്കാടി ടോൾ ഗേറ്റ്; ഹർജി നാളെ പരിഗണിക്കും

കുമ്പള : ദേശീയപാത 66 ആരിക്കാടിയിൽ നിർമിക്കുന്ന ടോൾ ഗേറ്റിനെതിരെ കർമസമിതി നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിക്കേണ്ടിയിരുന്ന ഹർജി ജഡ്ജി അവധിയായതിനാലാണ് 25-ലേക്ക് മാറ്റിയത്. ഇതിനിടയിൽ ബുധനാഴ്ച വൈകീട്ട് കർമസമിതിയുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. എ.കെ.എം അഷ്റഫ് എംഎൽഎ യോഗത്തിൽ പങ്കെടുക്കും. കർമസമിതി അംഗവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ അഷ്റഫ്...

കായിക മല്‍സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഉപ്പള:  കായിക മല്‍സരത്തിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മംഗല്‍പാടി ജിബിഎല്‍പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ഥി ഹസൻ റസ(11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്‌കൂളിലെ കായിക മല്‍സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.

നാനോ ബനാന കൊള്ളാം, പക്ഷേ, ജാഗ്രത പാലിക്കണമെന്ന് ഐപിഎസ് ഉദ്യോസ്ഥന്‍റെ കുറിപ്പ്, വൈറൽ

ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. ഹൈപ്പർ റിയലിസ്റ്റിക് ദൃശ്യങ്ങൾ സൃഷ്ടിച്ച് പലരും...

കുട്ടി ഡ്രൈവർമാർ ജാഗ്രതെ; ഒരുങ്ങിയിറങ്ങി മോട്ടോർവാഹനവകുപ്പ്, പിടിച്ചാൽ രക്ഷിതാവിനും പണികിട്ടും

കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നു. വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള 'നോ കീ ഫോര്‍ കിഡ്സ്' എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. പ്രായപൂര്‍ത്തിയകാത്തവരുടെ ഡ്രൈവിങ് കുറ്റകരമാണെന്ന ബോധവത്കരണംകൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തും. കാസര്‍കോട് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നത് 16-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങള്‍ ചെറുക്കാന്‍ പ്രത്യേക പരിശോധന...

വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ്...

About Me

35907 POSTS
0 COMMENTS
- Advertisement -spot_img

Latest News

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വില കുറയ്ക്കാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണ കമ്പനികള്‍

ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...
- Advertisement -spot_img