Thursday, January 1, 2026

mediavisionsnews

കണ്‍ഫ്യൂഷനും തര്‍ക്കവും വേണ്ട; ഹൈവേയുടെ സര്‍വീസ് റോഡുകള്‍ ടൂവേ തന്നെയെന്ന് ദേശീയപാത അധികൃതര്‍

മലപ്പുറം: പുതുതായി നിര്‍മിച്ച ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സര്‍വീസ് റോഡുകള്‍ ടൂവേ പാതകളാണെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. വിവരാവകാശ അപേക്ഷയുടെ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ഇതിനെച്ചൊല്ലി വാഹനമോടിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നുണ്ട്. ദേശീയപാതാ നിര്‍മാണത്തിന് മുന്‍പ് പ്രാദേശികയാത്രകള്‍ക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒന്‍പതും മീറ്റര്‍ വീതിയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴുള്ള സര്‍വീസ് റോഡുകള്‍ക്ക് ആറരമീറ്റര്‍ മാത്രമാണ് വീതി....

കസ്റ്റംസിന് പിന്നാലെ ഇഡി; മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും വീടുകളിൽ റെയ്ഡ്

കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. നടൻ ദുൽഖർ സൽമാന്‍റെ വീട്ടിൽ അടക്കം റെയ്ഡ് നടക്കുകയാണ്. 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും പരിശോധന നടക്കുകയാണ്.

നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം; 6 മാസത്തിനകം ഇലക്ട്രിക് കാർ വില പെട്രോൾ കാറുകൾക്ക് തുല്യമാകും

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. 2025 ലെ 20-ാമത് FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഒരു സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി പ്രതിവർഷം...

ഗാസ യുദ്ധത്തിന് രണ്ടു വയസ്; കൊടുംപട്ടിണിയിൽ ആറര ലക്ഷത്തോളം ജനങ്ങൾ, ആക്രമണം തുടർന്ന് ഇസ്രയേൽ സൈന്യം

ജറുസലം ∙ മധ്യപൂർവദേശത്തെ ഏറ്റവും രക്തരൂക്ഷിത അധ്യായമായി മാറിയ ഗാസ യുദ്ധത്തിന് ഇന്ന് രണ്ടു വയസ്. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. 1,69,679 പേർക്കു പരുക്കേറ്റു. ഗാസയിലെ 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി. ആറര ലക്ഷത്തോളം ആളുകൾ കൊടുംപട്ടിണിയിലായി....

ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്, എഫ് സി ഗോവക്കെതിരെ കളിക്കാനിറങ്ങും

പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി...

കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE

കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, തടസ്സപ്പെടുത്തിയ അതേ വേദിയിൽ വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച...

‘2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്’: സർക്കുലറുമായി ഡ്രഗ്‌സ് കൺട്രോളർ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കുലർ പുറത്തിറക്കി ഡ്രഗ്സ് കൺട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്നും സർക്കുലറിൽ പറയുന്നു. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ...

‘സര്‍ക്കാര്‍ പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പം; കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കും’: മന്ത്രി വി ശിവന്‍കുട്ടി

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ച സംഭവത്തില്‍ പ്രതികരിച്ച് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കാസര്‍കോട് കുമ്പള ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ കലോത്സവം നിര്‍ത്തിവെച്ചത്. സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷിച്ച്...

കാസർകോട് ഇനി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത ജില്ല; സ്ഥാനം മൂന്നാമത്

കാസർകോട്: കാസർകോട് ജില്ലയെ സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ആരോഗ്യ – വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്രരായി കാസർകോട് ജില്ലയിൽ 2072 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. കൂടാതെ, റേഷൻ...

സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ; കുമ്പള ഗവ. എച്ച്എസ്എസിലെ കലോത്സവം നിർത്തി വച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു. ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു.

About Me

35907 POSTS
0 COMMENTS
- Advertisement -spot_img

Latest News

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വില കുറയ്ക്കാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണ കമ്പനികള്‍

ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...
- Advertisement -spot_img