mediavisionsnews

കുമ്മനത്തിന് ആറന്മുള, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിൽ

തിരുവനന്തപുരം: നിയമസഭയിലേക്കു ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലും പട്ടിക ചർച്ചചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻപ്രസിഡന്റ് കെ. സുരേന്ദ്രനും പട്ടികയിലുണ്ട്. ബി.ജെ.പി.ക്കു നിർണായക സ്വാധീനമുള്ള നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ...

ആരിക്കാടി ടോൾ പ്ലാസ; ജനകീയ പ്രക്ഷോഭത്തിന്റെ വിജയം,20 കി.മീറ്ററിനിടയിൽ രണ്ട് ടോൾ,ഒടുവിൽ പൂട്ട്

കുമ്പള: ദേശീയപാതയിൽ കുമ്പള ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾപ്ലാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുകയും നിയമപോരാട്ടവുമായി ടോൾപ്ലാസ വിരുദ്ധസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ ഇടപെടലുമുൾപ്പെടെയുള്ള ഘടകങ്ങളാണ് ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ടോൾ പിരിക്കുന്നതിനെതിരേ ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജി...

കടയുടെ പേരുമാറ്റണമെന്ന് ഭീഷണി; ബജ്രംഗ്ദൾ പ്രതിഷേധം തടഞ്ഞ് യുവാവ് പറഞ്ഞു, ‘മേരാ നാം മുഹമ്മദ് ദീപക്’

ദെഹ്‌റാദൂൺ: നിങ്ങൾക്കൊരു പേരാണ് പ്രശ്‌നമെങ്കിൽ 'മേരാ നാം മുഹമ്മദ് ദീപക്'. വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിച്ച് വർഗീയസംഘർഷമുണ്ടാക്കാനെത്തിയ ബജ്രംഗ്ദൾ പ്രവർത്തകരെ ധൈര്യസമേതം നേരിട്ട ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണ് വാർത്തകളിലുടനീളം. മുസ്ലിം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ടെത്തിയ ബജ്രംഗ്ദൾ പ്രവർത്തകരെയാണ് ദീപക് ചോദ്യംചെയ്തത്. എന്നാൽ, പ്രശ്‌നമുണ്ടാക്കിയവർക്കൊപ്പം ദീപക്കിന്റെപേരിലും പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽ കഴിഞ്ഞ 26-നാണ് സംഭവം. 30...

കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

കണ്ണൂർ: കണ്ണൂർ മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ജനുവരി 17ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം

കാസർകോട്: വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കാസർകോട് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ ജനുവരി...

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കക്ക് വിറ്റു ;വ്യാപാരക്കരാറിൽ മോദി സമ്മർദത്തിന് വഴിപ്പെട്ടോ; എപ്സ്റ്റീൻ ഫയൽ ഉയർത്തി രാഹുൽ ഗാന്ധിയുടെ ആരോപണം

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന്...

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്, ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ മാര്‍ഗരേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേയ്ക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലമാറ്റത്തിലും നിര്‍ദ്ദേങ്ങളുമായി വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയിൽ ചുമതല നൽകരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മുൻ...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; മറിയം ജുമൈല കൊല്ലപ്പെട്ടത് പിതാവ് ബന്ധുക്കളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ?

കാസര്‍കോട്: മഞ്ചേശ്വരത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വത്ത് തര്‍ക്കവും തുടർന്നുള്ള ഏറ്റുമുട്ടലുമാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിൽ കലാശിച്ചത്. ഉമ്മയുടെ സഹോദരിയെയും ഭർത്താവിനെയും പിതാവ് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് മറിയം ജുമൈലയ്ക്ക് കഴുത്തിൽ വെട്ടേറ്റതെന്നാണ് വിവരം. മംഗളൂരുവിലെ ആശുപത്രിയിൽ അത്യാസന്ന ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയും മരണത്തിന്...

മെറ്റക്ക് മുന്നറിയിപ്പുമായി സുപ്രിംകോടതി; ‘നിയമം പാലിക്കാനായില്ലെങ്കിൽ രാജ്യം വിട്ടുപോകണം, ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതില്‍ ടെക് ഭീമനായ മെറ്റക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രിംകോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി...

About Me

36335 POSTS
0 COMMENTS
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img