Wednesday, October 29, 2025

mediavisionsnews

ഉപ്പളയിലെ ഗുണ്ടാതലവന്റെ മകനെ കുത്തിക്കൊന്നതായി വ്യാജ സന്ദേശം: പോലീസ് അന്വേഷണം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in) : ഉപ്പളയിലെ ഗുണ്ടാതലവന്റെ മകനെ കുത്തിക്കൊന്നതായി വ്യാജ സന്ദേശം പോലിസിനെ വട്ടം കറക്കി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഉപ്പള റെയിൽവേ സ്റ്റേഷനടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവന്റെ മകനെ കുത്തിക്കൊന്നുവെന്നായിരുന്നു സന്ദേശം. തുടർന്ന് വ്യാപകമായി ഇത് പ്രചരിച്ചതോടെ മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് തെളിയുകയായിരുന്നു. കിംവദന്തി പരന്നതോടെ നിരവധി പേർ പോലീസ് സ്റ്റേഷനിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും വിളിച്ച്...

വീക്കെൻഡ് മെൻസ് ഔട്ട് ലെറ്റ് ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി ഉപ്പളയിലെ ജനങ്ങള്‍ക്കും. വസ്ത്ര വ്യാപാര സംരംഭമായ വീക്കെൻഡ് മെൻസ് ഔട്ട് ലെറ്റ് ഉപ്പള ടൗണിൽ എം.കെ.എച്ചിന് മുൻവശം പ്രവർത്തനം ആരംഭിച്ചു. സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. പുരുഷന്മാര്‍ക്കായി ഷര്‍ട്ടിങ്‌സ്, സ്യൂട്ടിങ്‌സ്, പാന്റ്‌സ്, ധോത്തീസ് തുടങ്ങിയവയുടെ കളക്ഷനുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം...

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം (www.mediavisionnews.in) : ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കേന്ദ്രവുമായും...

സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

ഉപ്പള(www.mediavisionnews.in) : അറബിക്കട്ട ഫ്രണ്ട്സ് ക്ലബിന്റെ നേത്രത്വത്തിൽ ഉപ്പളയിൽ സമൂഹ  നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് മുഖ്യ അതിഥിയായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, വ്യാപാരി വ്യവസായി...

ഹെല്‍മറ്റ് പരിശോധന രാത്രികാലങ്ങളിലും; മദ്യപിച്ച് വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ബാറിന് സമീപങ്ങളില്‍ പരിശോധനയുണ്ടാകും

(www.mediavisionnewsn.in) വര്‍ധിക്കുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ജില്ലാ പോലീസ് മേധാവികള്‍ക്കാണ് ഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇനിമുതല്‍ മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. മുഴുവന്‍ ട്രാഫിക് സിഗ്നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. ധരിക്കുന്ന ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത്...

മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

ഉപ്പള (www.mediavisionnews.in): മത്സ്യത്തൊഴിലാളി  കടലിൽ വീണ് മരിച്ചു. ഉപ്പള ഗേറ്റ് കണ്ണങ്കളം സ്വദേശി അബ്ദുല്ല(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവില്‍ അബ്ദുല്ലയെ കരയിലെത്തിച്ച്‌ ഉടന്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു..ദൈനബിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, ഹനീഫ്, ആഇഷ, ലത്തീഫ്, മൈമൂന,...

ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ജയം

കൊച്ചി(www.mediavisionnews.in):സംസ്‌ഥാനത്ത്‌ ത്രിതല പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ ജയം. വിവിധ ജില്ലകളിലായി 19 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിശപ്പില്‍ശാല പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ്‌ എല്‍ഡിഎഫ്‌ യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു. സിപിഐ എമ്മിലെ ആര്‍ എസ്‌ രതീഷ്‌ 518 വോട്ടിന്‌ വിജയിച്ചു. കോഴിക്കോട്‌ ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി വാര്‍ഡില്‍ സിപിഐ എമ്മിലെ രമ കൊട്ടാരത്തില്‍ വിജയിച്ചു. 274 വോട്ടിന്‌ വിജയിച്ച്‌ വാര്‍ഡ്‌...

ചേലാകര്‍മ്മത്തെ തുടര്‍ന്നുള്ള രക്തസ്രാവം നിയന്ത്രിക്കാനായില്ല; രക്തം വാര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി മാതാപിതാക്കള്‍

തൃശൂര്‍(www.mediavisionnews.in): ചേലാകര്‍മ്മത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് 29 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. തളിക്കുളം ഐനിച്ചോട്ടില്‍ താമസിക്കുന്ന പുഴങ്ങര ഇല്ലത്ത് യൂസഫ് നസീല ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിന് ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ,ആരോഗ്യ മന്ത്രിക്കും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു കുഞ്ഞിനെ തളിക്കുളം പുത്തന്‍...

കഴിഞ്ഞ വര്‍ഷം ഉംറ തീര്‍ഥാടനം നിര്‍വഹിച്ചത് 1.9 കോടി പേര്‍

മക്ക(www.mediavisionnews.in): കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ തീര്‍ഥാടകരുടെ എണ്ണം 1.9 കോടി. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. 2017ല്‍ 19,079,306 തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാജ്യത്തെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉംറ തീര്‍ഥാടകാരില്‍ 12,547,232 പേര്‍ വിദേശ തീര്‍ഥാടകരും ബാക്കി 6,532,074 തീര്‍ഥാടകര്‍ സൗദിക്കകത്തു നിന്നുള്ളവരുമാണ്....

About Me

35879 POSTS
0 COMMENTS
- Advertisement -spot_img

Latest News

എസ്.ഐ.ആർ.; ബിഎൽഒ നാലിനുശേഷം വീട്ടിൽവരും, ആളില്ലെങ്കിൽ വീണ്ടും വരും, വോട്ടർമാർ അറിയേണ്ടതും ചെയ്യേണ്ടതും

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ നാലിനുശേഷം വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ...
- Advertisement -spot_img