Tuesday, January 13, 2026

mediavisionsnews

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി (www.mediavisionnews.in): കേരളത്തില്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാകും മഴ പെയ്യുക. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാകും ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍...

റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും 25 മുതല്‍ സ്വീകരിച്ച് തുടങ്ങും: അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനിലും ലഭ്യം

തിരുവനന്തപുരം (www.mediavisionnews.in): റേഷന്‍കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും എല്ലാ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ഈ മാസം 25 (തിങ്കളാഴ്ച) മുതല്‍ സ്വീകരിക്കും. പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍,...

ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വിദേശ വനിത സമ്മാനമയച്ചു; മലപ്പുറംകാരന് നഷ്ടമായത് ഒരു ലക്ഷം രൂപ

മലപ്പുറം (www.mediavisionnews.in): സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള തട്ടിപ്പ് സംഭവങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ഇപ്പോള്‍ മലപ്പുറത്തു നിന്നും വരുന്നത് ഇതുവരെ കേള്‍ക്കാത്ത ഒരു തട്ടിപ്പ് കഥയാണ്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത അയച്ചു തന്ന ‘സ്‌നേഹ സമ്മാനം’ കാരണം ഒരു ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. എന്നാല്‍ തുക മുടക്കിയിട്ടും സമ്മാനം കിട്ടിയതുമില്ല. ഫെയ്‌സ്ബുക്കില്‍നിന്നു പരിചയപ്പെട്ട് പിന്നീട്...

പുരുഷന്മാരിലെ അമിതവണ്ണം അകാലമരണത്തിനു കാരണമാകും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

കൊച്ചി (www.mediavisionnews.in): പുരുഷനായാലും സ്ത്രീയായാലും അമിതവണ്ണം എപ്പോഴും കടുത്ത ആരോഗ്യപ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്. അമിതവണ്ണത്തിനൊപ്പം ഒരുപിടി രോഗങ്ങള്‍ കൂടിയാണ് നിങ്ങള്‍ക്കൊപ്പം വരിക എന്നോര്‍ക്കുക. എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരില്‍ അമിതവണ്ണം അകാലമരണത്തിനു കാരണമായേക്കാം എന്ന് പഠനം. അമിതവണ്ണമുള്ള പുരുഷന്മാരില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മൂന്നിരട്ടിയാണ് അകാലമരണത്തിനുള്ള സാധ്യതയെന്നാണ് അടുത്തിടെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത്. 35-69 വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ അകാലമരണത്തിനുള്ള...

മുന്‍ വര്‍ഷം കുടിയേറ്റം നടത്തിയത് ആകെ 68.5 മില്ല്യണ്‍ ജനങ്ങള്‍; ലോകത്തിലെ പകുതിയോളം അഭയാര്‍ത്ഥികള്‍ക്ക് ആശ്രയമാകുന്നത് മൂന്ന് രാഷ്ട്രങ്ങള്‍

അമേരിക്ക (www.mediavisionnews.in):യുദ്ധവും പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങളും കൊണ്ട് അലഞ്ഞു നടന്ന അഭയാര്‍ത്ഥികള്‍ക്ക്  വാസസ്ഥലം നല്‍കിയത് തുര്‍ക്കി, ബംഗ്ലാദേശ്,ഉഗാണ്ട എന്നീ രാജ്യങ്ങളാണ്. ലോകം നേരിട്ടതില്‍ ഏറ്റവും വലിയ കുടിയേറ്റമായിരുന്നു മുന്‍ വര്‍ഷം നേരിട്ടത്. ആന്‍ സാങ്ങ് സൂചിയെന്ന വനിതയുടെ വര്‍ഗീയ വിരോധത്തിനു ബലിയാടായ റോഹിഗ്യ മുസ്ലിങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തതും ഈ വര്‍ഷം തന്നെ. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍...

മഞ്ചേശ്വരത്ത് മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

മഞ്ചേശ്വരം (www.mediavisionnews.in): പൊലീസ് പിടിച്ച മണല്‍ ലോറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മഞ്ചേശ്വരം ഹൊപ്പെട്ടുവിലെ ബഷീര്‍ (38), റഷീദ് (22) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് റഷീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ലോറി മഞ്ചേശ്വരം പൊലീസ് പിടിച്ചിരുന്നു. ഇന്നലെ വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

എം എസ് എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി

ഉപ്പള (www.mediavisionnews.in):ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടനം ജി എച്ച് എസ് എസ് ഉപ്പളയിൽ വെച്ച് എം എസ് എഫ് ജില്ലാ ആകടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥി ജാബിർ അലിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വരം അദ്യക്ഷത...

ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതികളുടെ പെരുമഴക്കാലം

മഞ്ചേശ്വരം: (www.mediavisionnews.in) ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതിപ്രളയവുമായി കോളനി നിവാസികള്‍. എസ്.സി., എസ്.ടി. കോളനികള്‍ സന്ദര്‍ശിച്ച്‌ പരാതി സ്വീകരിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് എത്തിയപ്പോഴാണ് കോളനി നിവാസികള്‍ ആവലാതികളുടെ കെട്ടഴിച്ചത്. ഹൊസബെട്ടു അംബേദ്കര്‍ കോളനിയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മഞ്ചേശ്വരം മേഴ്സി...

അര്‍ജന്റീനയുടെ തോല്‍വി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം (www.mediavisionnews.in):ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആറ്റില്‍ച്ചാടി. കോട്ടയം ആറ്റുമാനൂരാണ് ബിനു എന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആറ്റില്‍ച്ചാടിയ യുവാവിനായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്. ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍...

മഞ്ചേശ്വരം പത്താംമൈലിൽ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ പത്താംമൈലിലാണ് അപകടമുണ്ടായത്. നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി...

About Me

35918 POSTS
0 COMMENTS
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img