Friday, September 12, 2025

mediavisionsnews

മുസോടി അദീക്ക കടപ്പുറത്തും മൊഗ്രാല്‍ നാങ്കിയിലും കടല്‍ക്ഷോഭം രൂക്ഷം; മൂന്ന് വീട്ടുകാര്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം

ഉപ്പള (www.mediavisionnews.in):മുസോടി അദീക്ക കടപ്പുറത്തും മൊഗ്രാല്‍ നാങ്കിയിലും കടല്‍ക്ഷോഭം രൂക്ഷമായി. അദീക്കയിലെ മൂന്ന് വീട്ടുകാരോട് ഒഴിഞ്ഞ് പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളായ മുഹമ്മദ്, അബ്ദുല്‍ ലത്തീഫ്, അബൂബക്കര്‍ എന്നിവരോടാണ് വീട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പത്തോളം തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തിട്ടുണ്ട്. പതിനഞ്ചില്‍ പരം വീടുകള്‍ ഭീഷണി നേരിടുന്നുണ്ട്. ഇന്നും മഴ തുടര്‍ന്നാല്‍ അഞ്ചോളം...

വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പശുക്കളെ മോഷ്ടിച്ചു കടത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം (www.mediavisionnews.in): വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പശുക്കളെ ഓമ്‌നി വാനില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ചികുര്‍പാദ തൊട്ടതോടിയിലെ സരസ്വതി, കുറുവ എന്നിവരുടെ പശുക്കളെയാണ് മോഷ്ടിച്ചത്. തൊട്ടതോടി സ്‌കൂളിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓമ്‌നി വാനിലെത്തിയ സംഘം സമീപത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടത്തിക്കൊണ്ടുപോയെന്നാണ് പരാതി.

മഞ്ചേശ്വരം ഉദ്യാവാറില്‍ വീടുകയറി അക്രമിച്ചതായി പരാതി

മഞ്ചേശ്വരം (www.mediavisionnews.in):  മഞ്ചേശ്വരം, ഉദ്യാവാറിലെ അബ്‌ദു സലീ(25) മിനെ വീടുകയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂസഫ്‌ എന്നയാളാണ്‌ അക്രമിച്ചതെന്നു പരാതിപ്പെട്ടു.

ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികള്‍; മൂന്ന് മാസം മുന്‍പ് മറ്റൊരു വിവാഹം; അതും ആദ്യഭാര്യയുടെ സമ്മതത്തോടെ; ഇതിനിടയ്ക്ക് പ്രമുഖ അവതാരകയെ മതംമാറ്റി ലിവിംഗ് ടുഗദര്‍; ഇമ്മാതിരി തലതെറിച്ചവനെ പുറത്താക്കിയില്ലെങ്കില്‍ ലാലേട്ടനോടുള്ള ബഹുമാനം ഇല്ലാതാകുമെന്ന്...

കൊച്ചി (www.mediavisionnews.in): മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളില്‍ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാര്‍ത്ഥികളെയാണ് ഷോയുടെ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തില്‍ സൈബര്‍ ലോകത്തിന് വിവാദങ്ങള്‍ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരു മത്സരാര്‍ത്ഥിയുണ്ട്. മറ്റാരുമല്ല, കൊച്ചിയിലെ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ബഷീര്‍ ബഷിയാണ് ഈ...

പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

(www.mediavisionnews.in): പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു. അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാളുമാണ്.

ഉപ്പള കുക്കാറിൽ ബൈക്ക് യാത്രക്കിടെ യുവാവിന്റെ ദേഹത്ത് വിഷപാമ്പ് ഇഴഞ്ഞു നീങ്ങി

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ ബൈക്ക് യാത്രക്കിടെ ഉഗ്രവിഷപാമ്പ് യുവാവിന്റെ ദേഹത്തുകയറി. കുക്കാറിലെ ആസിഫിന്റെ ദേഹത്താണ് പാമ്പു കയറിയത്.(www.mediavisionnews.in) കുക്കാർ പള്ളിയിൽ നിന്നും രാത്രി ഒൻപത് മണിയോടെ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക് പോകുന്നതിനിടെ ദേശീയ പാതയിൽ എത്തിയപ്പോൾ കൈയ്യിൽ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയതിനാൽ ബൈക്ക് നിർത്തി. അപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പാണെന്ന് അറിയുന്നത്. പൊടുന്നനെ ബൈക്ക്...

സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്‌സി പണിമുടക്ക്; ജൂലായ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വീണ്ടും ഓട്ടോ, ടാക്‌സി സമരം. ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന നിരക്കുകകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ജൂലായ് മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചത്. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ...

ശ്രീജ നെയ്യാറ്റിൻകരക്കെതിരായ സൈബർ ആക്രമണം: നടപടി സ്വീകരിക്കണം-പി.ഡി.പി.

ഉപ്പള (www.mediavisionnews.in) :വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയെ സോഷ്യൽമീഡിയ വഴി അപമാനിച്ച സംഘ പരിവാർ ശക്‌തികൾക്കെതിരെ കർശനമായ സൈബർ കുറ്റം ചുമത്തി ഉടൻ കേസ് എടുക്കാൻ അധിക്രതർ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്കരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ഉപ്പളയിൽ പിഡിപി...

സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങ്ങൾ നടപ്പിലാക്കണം- എം എസ് എഫ്

കുമ്പള (www.mediavisionnews.in): ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ വിളിച്ച് ചേർത്ത സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്എ.ഫ് ജില്ലാ ആക്ടിംങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജൂൺ ആദ്യത്തിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ...

കുക്കാറിൽ വിദ്യാർത്ഥികൾ ബസ്സിന്റെ ഗ്ളാസ് എറിഞ്ഞ് തകർത്തതായി പരാതി

ഉപ്പള (www.mediavisionnews.in): ബസ്സിന്റെ ഗ്ളാസ് വിദ്യാർത്ഥികൾ എറിഞ്ഞ് തകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുക്കാറിലാണ് സംഭവം . കാസർഗോഡ് തലപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഗ്ളാസാണ് തകർത്തത്. കുക്കാർ സ്കൂളിലെ ചില വിദ്യാർത്ഥികളാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ കുമ്പള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

About Me

35832 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img