Friday, September 12, 2025

mediavisionsnews

പ്രകൃതിക്ഷോഭം നടപടി ത്വരിതപ്പെടുത്തണം: പിഡിപി

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ കടലോര പ്രദേശങ്ങളിൽ ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭ ബാധിതർക്ക് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽപെട്ട് വസതിരഹിതരാകുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും പ്രത്ത്യേക പാകേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങൾ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർക്ക് നൽകാൻ പിഡിപി മംഗൽപാടി പഞ്ചായത്ത്‌...

കുമ്പളയിൽ താൽകാലിക വെയിറ്റിങ്ങ് ഷെൽട്ടറും ആധുനീക രീതിയിലുള്ള ശൗചാലയവും സാനിറ്ററി കോംപ്ലക്സും ഉടൻ

കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ താൽകാലിക വെയിറ്റിംങ്ങ് ഷെൽട്ടറിന്റെ നിർമ്മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിർമ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്സാണ് നിർമിക്കുക. നഗരത്തിൽ...

കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് കോടതി കയറേണ്ട

കുവൈറ്റ് (www.mediavisionnews.in): കുവൈറ്റില്‍ ഇനി ചെറിയ റോഡപകടങ്ങള്‍ക്ക് പരിഹാരം തേടി കോടതി കയേറണ്ട. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ; മഞ്ചേശ്വരം എം എൽ എയ്ക്ക് നിവേദനം നൽകി

മംഗൽപാടി (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനും, ഇരുപത്തി നാല് മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, ആംബുലൻസ് സൗകര്യം, അത്യാഹിത വിഭാഗം, തുടങ്ങിയ സൗകര്യങ്ങൾ തുടങ്ങുക, ഒരു താലൂക് ആശുപത്രിക്കുള്ള ഡോക്ടർമാരെയും, ജീവനക്കാരെയും, നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മംഗലപാടി ജനകീയ വേദി പ്രവർത്തകർ, ഉപ്പള വ്യാപാരി വ്യവസായ ഏകോപന സമിതി,...

മൊഗ്രാല്‍ പൂത്തൂര്‍ കല്ലങ്കൈയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

കാസര്‍കോട് (www.mediavisionnews.in): ദേശീയ പാതയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യാവാവിന് ദാരുണാന്ത്യം. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ എ വണ്‍ സ്‌റ്റോര്‍ ഉടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകന്റെ തൊട്ടില്‍...

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറി; പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും രംഗത്ത്.

കുമ്പള (www.mediavisionnews.in):മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച് അഞ്ചുലക്ഷം രൂപ വാങ്ങി ദിവസമടുത്തപ്പോൾ വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറിയതായി പരാതി. പൈവളികെ ടൗൺ മസ്ജിദിന് മുൻവശത്ത് നിഹ മൻസിലിൽ മഹമൂദ് ആണ് മൊഗ്രാൽ ഹയർ സെക്കന്ററി സ്കൂളിനടുത്ത് താമസിക്കുന്ന പ്രവാസിയായ സിദ്ധീക്കിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിശ്ചയിച്ച കല്യാണത്തിൽ നിന്നും ജൂൺ 26 ന്...

വധൂഗൃഹത്തിലേക്കുള്ള യാത്രയില്‍ റോഡില്‍ പിടഞ്ഞ ജീവന് രക്ഷകനായ മണവാളന്‍

കോഴിക്കോട് (www.mediavisionnews.in):കല്ല്യാണദിവസം വധുവിന്‍റെ വീട്ടിലേക്കുള്ള യാത്ര. ബന്ധുക്കളും നാട്ടുകാരുമായി വലിയൊരു പട തന്നെയുണ്ടാകും. അങ്ങനെയൊരു നേരത്ത് മുന്നില്‍ എന്തെങ്കിലും അപകടമോ തടസ്സങ്ങളോ വന്നുപെട്ടാല്‍ എന്തുചെയ്യും..? പലര്‍ക്കും പല ഉത്തരങ്ങളാകും. എന്നാല്‍ അത്തരമൊരു അനുഭവത്തില്‍ കോഴിക്കോട് ജില്ലിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ചെറുപ്പക്കാരന് അഥവാ വരന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. വധുവിന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ മുന്‍പില്‍ വന്നുപെട്ട ദുരന്തം...

മഞ്ചേശ്വ​രത്ത് കഞ്ചാവ് ലഹരിയില്‍ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു; കാര്‍ തകര്‍ത്തു

മഞ്ചേശ്വരം (www.mediavisionnews.in):  കഞ്ചാവ് ലഹരിയിലെത്തിയ ആള്‍ വീട്ടില്‍ കയറി യുവാവിനെ അടിച്ചുപരിക്കേല്‍പ്പിച്ചു. പുറത്ത് നിര്‍ത്തിയിട്ട കാര്‍ തല്ലിത്തകര്‍ത്തു. മഞ്ചേശ്വരം റെയില്‍വേ ഗേറ്റിന് സമീപത്തെ അബ്ദുല്‍സലാമി(21)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

വാട്‌സ്ആപ്പ് ശബ്ദസന്ദേശങ്ങള്‍ ഇനി രഹസ്യമായി കേള്‍ക്കാം

ദില്ലി (www.mediavisionnews.in): വാട്‌സ്ആപ്പിലൂടെ വരുന്ന ശബ്ദസന്ദേശങ്ങള്‍ പൊതുവെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഹെഡ് ഫോണ്‍ വെച്ചോ ആണ് ഭൂരിഭാഗം ഉപയോക്താക്കളും കേള്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ശബ്ദസന്ദേശങ്ങള്‍ കേള്‍ക്കാന്‍ വാട്‌സ്ആപ്പ് തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു. വാട്‌സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ലൗഡ് സ്പീക്കറിന് പകരം നമ്മള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഇയര്‍ പീസ് വഴി കേള്‍ക്കാന്‍ സാധിക്കും. അപ്പോള്‍...

മുഖം മിനുക്കി ഇമ്മിണി ബല്യ വാഗണ്‍ ആര്‍; വാഹനപ്രേമികളില്‍ പ്രതീക്ഷയുണര്‍ത്തി ചിത്രങ്ങള്‍ പുറത്ത്

ദില്ലി (www.mediavisionnews.in): ഇന്ത്യന്‍ നിരത്തുകളില്‍ മാരുതി വാഗണ്‍ ആറിന് മികച്ച സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടക്കവും ഒതുക്കുവും വാഗണ്‍ ആറിനെ വാഹന പ്രേമികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ഈ സ്വീകാര്യത മുതലാക്കാനുള്ള നീക്കമെന്നോണം പുത്തന്‍ വാഗണ്‍ ആര്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതിയെന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. കാത്തിരിപ്പ് നീളുന്നെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ആരാധകരെ നിരാശരാക്കാതെ പുതിയ മോഡല്‍...

About Me

35832 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദേശീയപാത 66: ആകെ 451 ക്യാമറകള്‍, ലൈൻ തെറ്റിച്ചാലും പിടിവീഴും; മുഴുവന്‍ സമയ നിരീക്ഷണത്തിന് എടിഎംഎസ്

കാസര്‍കോട്: ആറുവരിയില്‍ ദേശീയപാതയില്‍ യാത്രയ്ക്ക് മറ്റു തടസ്സങ്ങളില്ലെന്ന് കരുതി അമിതവേഗമുള്‍പ്പെടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ചാല്‍ പണി കിട്ടും. റോഡിലെത്തിക്കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്. ദേശീയപാത 66-ല്‍...
- Advertisement -spot_img