തിരുവനന്തപുരം(www.mediavisionnews.in): പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന്...
കോഴിക്കോട് (www.mediavisionnews.in) : കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെ അദ്ധ്യക്ഷനായ കാരാട്ട് റസാഖ് എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ചെറിയ പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച് ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു....
കുവൈറ്റ് സിറ്റി (www.mediavisionnews.in) : ചെറിയ പെരുന്നാൾ ദിവസം സാഹിദ് പാർക്കിൽ മഞ്ചേശ്വരം മണ്ഡലം പിരിസപ്പാട്ട് കൂട്ടായ്മ പെരുന്നാൾ പൊൽസ് സംഘടിപ്പിച്ചു .അസഹിഷ്ണുത വർദ്ധിച്ചു വരുന്ന ഇക്കാലത്തു മാനവ ഐക്യo ഊട്ടി ഉറപ്പിക്കാൻ ഇതുപോലുള്ള കൂട്ടയ്മകൾ കൊണ്ട് കഴിയട്ടെ എന്ന് യോഗം അഭിപ്രായപ്പെട്ടു.
അംഗങ്ങൾ പരസ്പരം പരിചയപെടുകയൂം , മധുര പലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു .റഹിം...
കാസര്‍ഗോഡ് (www.mediavisionnews.in) :മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഐ പി സി 341, 302 വകുപ്പുകളിലായാണ് ശിക്ഷ. കേസ്സില്‍ ഇരിയ സ്വദേശി കണ്ണോത്തെ വിജയന്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക്...
അമേരിക്ക (www.mediavisionnews.in):ശുദ്ധവായുവും ശുദ്ധജലവുമെല്ലാം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യമില്ലാത്ത ജലത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ ഒരു മരത്തിന്റെ വിത്തും ഇലകളും വേരുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായി വളരുന്ന മുരിങ്ങയാണ് ഈ ‘അത്ഭുത’ മരം.
അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മുരിങ്ങയിലെ ഈ അത്ഭുത വിദ്യ കണ്ടെത്തിയത്. കലക്കവെള്ളത്തെ...
മലപ്പുറം (www.mediavisionnews.in): സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടെ പത്തിലൊന്നായി കുറഞ്ഞെന്നു കണക്കുകള്‍. 2013-ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ സര്‍വേ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു.
സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച് 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും രണ്ടരലക്ഷം തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിരുന്നു....
ഉപ്പള (www.mediavisionnews.in): ഉപ്പള ചുമട്ട് തൊഴിലാളി യൂണിയനും (എസ്.ടി.യു), എം.കെ.എച്ചും സംയുക്തമായി തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം സംഘടിപ്പിച്ചു. പരിപാടി മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ വളപ്പ് അധ്യക്ഷത വഹിച്ചു. എം.കെ.എച്ച് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് ബാഗ് വിതരണം ചെയ്തു.
ചുമട്ട് തൊഴിലാളി യൂണിയന്‍...
ഉപ്പള (www.mediavisionnews.in): അപകട വളവായ കുക്കർ ദേശിയപാതയിൽ ചരക്ക് ലോറി കുഴിയിലേക് മറിഞ്ഞ് ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. ആളപായമില്ല.
മംഗലാപുരം ഭാഗത്ത് നിന്ന് കാസര്കോട്ടേക് പോവുകയായിരുന്ന ലോറി കുക്കർ പാലത്തിനടുത്ത് നിയന്ത്രണംവിട്ട് കുഴിയിലേക് മറിയുകയായിരുന്നു. പാലം വളരെ വീതികുറഞ്ഞതായതുകൊണ്ട് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
തിരുവനന്തപുരം (www.mediavisionnews.in): ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്.
തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍...
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് ലെവല്‍...