മലപ്പുറം: കാഴ്ചമറക്കുന്ന രീതിയിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തിയിരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്.
പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ...
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 262-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹത്തിന്റെ (22 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ രമേഷ് കണ്ണന്‍. ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പിലൂടെയാണ് രമേഷ് കണ്ണന്‍ വിജയിയായത്.
ഇദ്ദേഹം മാര്‍ച്ച് 29ന് വാങ്ങിയ 056845...
തിരുവനന്തപുരം: അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും...
റിയാദ്: സൗദി അറേബ്യയിൽ നിന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കലിൽ അഞ്ചു വർഷത്തിനിടയിൽ ഏറ്റവും കുറവാണ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി. വിദേശ പണമയക്കൽ പ്രതിമാസം 1.08...
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാൻ നാട്ടിലേക്ക് മടങ്ങി. ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന്‍റെ വിസ സംബന്ധമായ കാര്യങ്ങള്‍ ശരിയാക്കുന്നതിന് വേണ്ടിയാണ് താരം നാട്ടിലേക്ക് പോയിട്ടുള്ളത്. ചെന്നൈയുടെ അടുത്ത മത്സരം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ്. വെള്ളിയാഴ്ചയാണ് ഈ മത്സരം. ഈ മത്സരത്തില്‍ താരം ഉണ്ടാകില്ല എന്നുള്ളത് ടീമിന് വലിയ തിരിച്ചടിയാണ്. മൂന്ന്...
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് പാർട്ടിക്ക് മറ്റൊരു തിരിച്ചടി. ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. 2019ലാണ് വിജേന്ദർ കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ദില്ലിയിൽ കോൺഗ്രസിനായി മത്സരിച്ചെങ്കിലും ബിജെപിയുടെ രമേഷ് ബിധൂരിയോട് പരാജയപ്പെട്ടു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം...
കാസര്‍കോട്: കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരിൽ തർക്കത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. താൻ വിശ്വാസിയാണെന്നും അതിനാൽ തന്നെ പത്രികാ സമർപ്പണത്തിന് സമയം കുറിച്ചതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതാണ് ഇടതുപക്ഷത്തിന് വേണ്ടി ഭരണാധികാരി അട്ടിമറിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം.
നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക...
54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, 9 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. മൻമോഹൻ സിംഗിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും.
ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,...
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...