Wednesday, May 8, 2024

mediavisionsnews

ഉപ്പള നയാബസാറിൽ ആളുകള്‍ നോക്കിനില്‍ക്കെ കഞ്ചാവ് സംഘം യുവാവിനെ അക്രമിച്ചു

ഉപ്പള (www.mediavisionnews.in): ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കഞ്ചാവ് സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബാര്‍ബര്‍ഷോപ്പ് നടത്തിപ്പുകാരന്‍ നയാബസാര്‍ ഹബ്ബാറിലെ മൊയ്തീന്‍ ബാത്തിഷ (31)ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരമണിക്കാണ് സംഭവം. നയാബസാറില്‍ ബാത്തിഷ നടത്തുന്ന ബാര്‍ബര്‍ഷോപ്പിലെത്തിയ ഏഴംഗ സംഘം കഞ്ചാവ് ലഹരിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് വീട്ടില്‍ നിന്നെത്തിയ ബാത്തിഷ കാര്യം...

ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്

തിരുവനന്തപുരം (www.mediavisionnews.in): ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ എം.എസ്എ.ഫ് ആദരിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് വിദ്യാർത്ഥിനിയും, ഉദ്യാവരം സ്വദേശിനിയുമായ റാഹിലയ്ക്ക് എം.എസ്എ.ഫ് ഉദ്യാവരം ടൗൺ കമ്മിറ്റിയുടെ ആദരം. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവരം ഉപഹാരം നൽകി ആദരിച്ചു. എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം,...

കുമ്പള സാമൂഹികാരോഗ്യകേന്ദ്രം ചോര്‍ന്നൊലിക്കുന്നു

കുമ്പള (www.mediavisionnews.in): നൂറുകണക്കിന് രോഗികളെത്തുന്ന കുമ്ബള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മഴപെയ്താല്‍ വെള്ളംമുഴുവനും അകത്തുതന്നെ. ഓടുമേഞ്ഞ മേല്‍ക്കൂരയില്‍നിന്ന്‌ വെള്ളം മുഴുവനും മുറിക്കുള്ളില്‍ വീഴുകയാണ്. മഴവെള്ളം ശേഖരിക്കാനായി മുറിക്കുള്ളില്‍ പലയിടത്തായി ജീവനക്കാര്‍ ബക്കറ്റുകള്‍ വെച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് പണിത ഈ കെട്ടിടത്തില്‍ മഴക്കാലത്തിനുമുന്‍പായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാണ് ചോര്‍ന്നൊലിക്കാനിടയാക്കിയത്. രോഗികളുടെ കിടക്കയിലും മുറിക്കുള്ളിലും വെള്ളം തളംകെട്ടി നില്‍ക്കുന്നു. ആസ്പത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇതുമൂലം നടന്നുപോകാന്‍...

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലീം ലീഗ്; ‘യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ആവശ്യം മുന്നോട്ട് വെച്ചിരുന്നു’

 മലപ്പുറം (www.mediavisionnews.in) :വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍...

സംസ്‌ഥാനത്ത്‌ 65 ഡിവൈ.എസ്‌.പി. ഓഫീസുകള്‍ കൂടി

തിരുവനന്തപുരം (www.mediavisionnews.in): ക്രമസമാധാനപാലനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 65 പുതിയ പോലീസ്‌ സബ്‌ ഡിവിഷനുകള്‍ (ഡിവൈ.എസ്‌.പി. ഓഫീസുകള്‍) രൂപീകരിക്കാന്‍ ശിപാര്‍ശ. നിലവിലുള്ള 58 സബ്‌ ഡിവിഷനുകള്‍ക്കു പുറമേയാണിത്‌. ഒരു ഡിവൈ.എസ്‌.പിക്കു നാലു സ്‌റ്റേഷനുകളുടെ ചുമതലയേ നല്‍കൂ. തിരുവനന്തപുരം റൂറലിലാണ്‌ ഏറ്റവും കൂടുതല്‍ സബ്‌ ഡിവിഷനുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്‌-എട്ടെണ്ണം. സര്‍ക്കിള്‍ ഓഫീസുകളില്‍ ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ സബ്‌...

കുമ്പള ഗവ.ഹൈസ്കൂളിൽ അറബി ഭാഷയ്ക്ക് വിവേചനം; എം.എസ്.എഫ് പ്രക്ഷോപത്തിലേക്ക്

കുമ്പള (www.mediavisionnews.in) കുമ്പള ഗവ: ഹൈസ്കൂൾ വിഭാഗത്തിൽ അറബി ഒന്നാം ഭാഷയായി പഠിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുന്ന വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കുന്ന സംഭവത്തിൽ എം.എസ്.എഫ് ജില്ലാ വിദ്യഭ്യസ ഓഫീസർക്ക് പരാതി നൽകി. മലയാളം കന്നട വിഭാഗങ്ങളിലായി എട്ടാം തരത്തിൽ പതിമൂന്നിൽപരം ഡിവിഷനുകൾ ഉണ്ടായിരിക്കെയാണ് അറബി ഭാഷയോട് മാത്രം വിവേചനം കാട്ടുന്നത്....

അബുദാബി കാസർഗോഡ് ജില്ലാ കെ.എം .സി സി: ഉസ്താദുമാർക്കുള്ള “കാരുണ്യ ഹസ്തം” വിതരണം ചെയ്തു

അബുദാബി: (www.mediavisionnews.in) കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച മാരക രോഗം മൂലം പ്രയാസം അനുഭവിക്കുന്ന ജില്ലയിലെ അഞ്ച് ഉസ്താദുമാർക്കുള്ള കാരുണ്യ ഹസ്തം പദ്ധതിയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ നൽകുന്ന തുക ജില്ലാ പ്രസിഡന്റ് പി.കെ അഹമദ് ബല്ല കടപ്പുറം മണ്ഡലം പ്രസിഡന്റ് സെഡ്. എ. മോഗ്രാലിന് കൈമാറി. ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ നടന്ന ചടങ്ങിൽ പി.കെ...

മഴക്കാലമല്ലേ… വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം

കൊച്ചി (www.mediavisionnews.in): ഇനി നീണ്ട രണ്ട് മാസത്തേന് മഴക്കാലമാണ്. അതിനാല്‍ തന്നെ നനയാതെ സുഖുമമായ യാത്രയ്ക്കായി വാഹനങ്ങള്‍ ഇനി ഏറെ നിരത്തില്‍ ഇറങ്ങുകയും ചെയ്യും. വാഹനങ്ങള്‍ പെരുകുന്നതു വഴി അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറും. അമിത വേഗവും റോഡിന്റെ ഘടനയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തിരി ശ്രദ്ധ നല്‍കിയാല്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് സംരക്ഷിക്കാം. മഴക്കാലത്ത് ഡ്രൈവിംഗ് സുരക്ഷിതമാക്കാന്‍ -വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ്...

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരണപ്പെട്ടത് രണ്ടു കുട്ടികളും ആയയും

കൊച്ചി (www.mediavisionnews.in): കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം. മരടിലെ കിഡ്സ് വേര്‍ഡ് ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികളും ആയയുമാണ് അപകടത്തില്‍ മരിച്ചത്.വിദ്യാലക്ഷ്മി,ആദ്യതന്‍ എന്നീ കുട്ടികളും ലതാ ഉണ്ണിയുമാണ് (ആയ) മരിച്ചത്. പരിക്കേറ്റ ഡ്രൈവറും ഒരു കുട്ടിയും ചികിത്സയിലാണ്. ഇതില്‍ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് ബസ്...

About Me

33437 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീപടരുന്നത്...
- Advertisement -spot_img