ദില്ലി:ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നാളെ തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. അതേസമയം, മോഹന്‍ ഭാഗവതിന്‍റെ വിമര്‍ശനത്തോട് പരസ്യ പ്രതികരണം വേണ്ടെന്ന് ബിജെപി നേതൃത്വം നിലപാടെടുത്തു. തെരഞ്ഞെടുപ്പ് ഫലത്തില്‍ യോഗിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോഴാണ് നാളെയും മറ്റന്നാളുമായി...
സ്വകാര്യ മൊബൈൽ സേവനദാതാക്കളായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവർ താരിഫ് നിരക്കുകളിൽ വർധന വരുത്തിയപ്പോൾ കോളടിച്ചത് ബി.എസ്.എൻ.എല്ലിന്. കമ്പനികൾ നിരക്ക് കൂട്ടിയതിന് ശേഷം ബി.എസ്.എൻ.എല്ലിന് 27.5 ലക്ഷം ഉപയോക്താക്കളെ അധികമായി ലഭിച്ചുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കമ്പനികൾ ചാർജ് വർധിപ്പിച്ചതിന് പിന്നാലെ ഘർ വാപ്പസി ടു ബി.എസ്.എൻ.എൽ, ബോയ്കോട്ട് ജിയോ കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ...
ബെംഗളൂരു: കോൺഗ്രസ് ഭരണത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച് സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം.
'' 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴിൽ നടന്നത്. ഇക്കാര്യം ഞങ്ങൾ നിയമസഭയിൽ പറയുകയും രേഖപ്പെടുത്തുകയും...
ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍...
കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ...
ഉപ്പള: അകാലത്തിൽ പൊലിഞ്ഞ മികച്ച കായിക താരവും, മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ നസീർ അഹമ്മദിന്റെ നിര്യാണത്തിൽ മഞ്ചേശ്വരം മേഖല ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ അനുസ്മരണം നടത്തി. ഉപ്പള വ്യാപാരി ഭവനിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്...
മഞ്ചേശ്വരം : ഹൊസങ്കടി ടൗണിൽ നിർമാണം പൂർത്തിയായ സർവീസ് റോഡിൽ വിള്ളൽ. ടൗണിൽ പുതുതായി നിർമിച്ച പാലത്തിന് സമീപത്താണ് റോഡിന്റെ മധ്യഭാഗത്തായി വിള്ളൽ രൂപപ്പെട്ടത്.
ഈഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. മഞ്ചേശ്വരം ഭാഗത്തുനിന്ന് ഹൊസങ്കടി കാസർകോട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് വിള്ളൽവീണിരിക്കുന്നത്. ദീർഘദൂര വാഹനങ്ങളും മറ്റും ടൗണിൽ അടിപ്പാതയിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ മഴക്കാലത്തും...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....