ന്യൂഡൽഹി: ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. എല്ലാ മേഖലയിൽ ജോലി നേടുന്നവർക്കും ഈ സഹായം ലഭിക്കും. മൂന്ന് ഘട്ടമായി 5000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക.
തൊഴിൽ മേഖലക്ക് പ്രാധാന്യം നൽകുന്നതിനും യുവാക്കളുടെ നൈപുണ്യ വികസനത്തിന് പിന്തുണ...
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ ആപ്പിള്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്‌ഇ മോഡല്‍ 2025ല്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐഫോണ്‍ എസ്‌ഇ4 ഏറെ പുതുമകളോടെയായിരിക്കും വരിക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറെ സൂചനകളാണ് പുതിയ ഐഫോണ്‍ എസ്‌ഇ4നെ കുറിച്ച്...
മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6495 രൂപയായി കുറഞ്ഞു. പവന് രണ്ടായിരം കുറഞ്ഞ് 51,960 രൂപയായി. ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതോടെയാണ് വില വൻതോതിൽ കുറഞ്ഞത്. രാവിലെ പവന് 200 രൂപയും ഗ്രാമിന്...
തിരുവനന്തപുരം :സംസ്ഥാനത്തെ മാലിന്യ പ്രശ്നം നേരിടാൻ നടപടികളിലേക്ക് സംസ്ഥാന സർക്കാർ. മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30 നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യ മുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി...
പൂനെ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. പൂനെയിലെ ഇന്ദുരിയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്‌കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്.
സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍....
ഇന്ത്യന്‍ മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡുമായി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മുഖ്യ പരിശീലകനായി വീണ്ടും ഫ്രാഞ്ചൈസിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി, ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കാം.
നിലവില്‍ കുമാര്‍ സംഗക്കാരയാണ് റോയല്‍സിന്റെ ക്രിക്കറ്റ് പരിശീലകനും ഡയറക്ടറും. 2008 ലെ ഉദ്ഘാടന...
ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.
അതേസമയം, അർജുന് വേണ്ടിയുള്ള...
ഉപ്പള : ഉപ്പള ഹനുമാൻനഗറിൽ നിരവധി കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കാലവർഷം കനക്കുമ്പോൾ നെഞ്ചിൽ തീയുമായാണ് ഇവിടെ ഓരോ കുടുംബവും കഴിയുന്നത്. മഴ ശക്തമാകുമ്പോഴെല്ലാം ഇവിടെ കടലേറ്റവും ശക്തമാണ്. കടലിനും വീടുകൾക്കുമിടയിൽ 50 മീറ്റർ ദൂരം മാത്രമേയുള്ളൂ. കടലേറ്റഭീഷണിയുള്ളതിനാൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കുടുംബങ്ങൾ.
കടലേറ്റപ്രശ്നങ്ങളേത്തുടർന്ന് വാടകവീടുകളിലേക്ക് മാറിത്താമസിക്കുന്നവരും സ്ഥലവും വീടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായവരുമുണ്ട്. മൂസോടി-ഷിറിയ...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....