mediavisionsnews

പിടികൂടാനെത്തിയ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചാടിവീണ് പുള്ളിപ്പുലി | VIDEO

ചണ്ഡീഗഢ്: പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേര്‍ക്ക് ചാടിവീണ് പുള്ളിപ്പുലി. ഹരിയാണയിലെ ബെഹ്‌രാംപുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഒരു പോലീസുകാരനും രണ്ട് വനംവകുപ്പു ജീവനക്കാര്‍ക്കും പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ട വിവരം ഗ്രാമവാസികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുള്ളിപ്പുലിയെ പിടികൂടാനായി സംഘം പ്രദേശത്ത് എത്തിച്ചേര്‍ന്നു. ഒരു സ്റ്റേഷന്‍...

ഗോള്‍ഡ് കിംഗിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ടയില്‍ ഉദ്ഘാടനം ചെയ്തു

മംഗളൂരു: ഗോള്‍ഡ് കിംഗ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ അഞ്ചാമത് ഷോറൂം ദേര്‍ളക്കട്ട ബസ് സ്റ്റാന്റിന് സമീപം എ.ജെ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യു.ടി ഖാദര്‍ എം.എല്‍.എ, മൈസൂര്‍ ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡണ്ട് സന്തോഷ് കുമാര്‍ റൈ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതായിരുന്നു. ഉപ്പള, കുമ്പള, ഹൊസങ്കടി, മുഡിപ്പു...

പ്രതിഭ തെളിയിച്ച പെണ്‍കുട്ടികളെ വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് പിന്നീട് മതത്തെ വെറുക്കുന്ന സ്ഥിതി വിശേഷമുണ്ടാക്കും; സമസ്തക്കെതിരെ ഫാത്തിമ തെഹ്‌ലിയ

മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കും- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ...

മകന്റെ ഘാതകന് നിരുപാധികം മാപ്പ്; നജ്‌റാനിൽ വൈകാരിക രംഗങ്ങൾ

നജ്‌റാൻ- സൗദിയിലെ നജ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള താർ പ്രവിശ്യയിൽ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകിയ വാർത്ത വൈകാരിക രംഗങ്ങൾക്ക് സാക്ഷിയാക്കി. നാട്ടുകാരെയും കുടുംബങ്ങളെയും ഘാതകന്റെ മാതാവിനെയും സാക്ഷിയാക്കി ഘാതകനു നിരുപാധികം മാപ്പ് നൽകിയതായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പ്രഖ്യാപിക്കുകയായിരുന്നു. അനുകമ്പയുടേയും കരുണയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും അസാധാരണമായ വാർത്ത കേട്ട് നാട്ടുകാരും കുടുംബങ്ങളും...

രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം: നിലപാട് മാറ്റി കേന്ദ്രം, പുന:പരിശോധിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ചു

ദില്ലി: രാജ്യദ്രോഹക്കുറ്റത്തിനെതിരായ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ അറിയിച്ചു. നിയമത്തിന്റെ വ്യവസ്ഥകൾ പുന:പരിശോധിക്കുന്നത് വരെ ഹർജി പരിഗണിക്കരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെയാണ് ഹർജി വിശാല ബെഞ്ചിന് വിടുന്ന കാര്യത്തിൽ വാദം ആരംഭിക്കുക.  മുന്നേയുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ്  കേന്ദ്രം ഇപ്പോള്‍ കോടതിയില്‍  അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമം 124 എ പ്രകാരമുള്ള...

പെട്രോളിനും ഡീസലിനും പിന്നാലെ അടിവസ്ത്രങ്ങൾക്കും വില വർധിക്കുന്നു; കാരണം ഇത്

രാജ്യത്ത് ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് അനുദിനം ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു. ഇതിനെല്ലാമൊപ്പം കനത്ത അടിയെന്നപോലെ ഇപ്പോൾ അടിവസ്ത്രങ്ങളുടെ (vests and briefs) വിലയും വർധിക്കുന്നു. കോട്ടൺന്റെ വില വർധിച്ചതാണ് അടിവസ്ത്രങ്ങളുടെ വില ഉയരാൻ കാരണം. കോട്ടൺന്റെ നൂൽ വില (yarn price) കിലോഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതിനെ...

രാജിവച്ച പ്രധാനമന്ത്രി രജപക്‌സെയുടെ വീടിന് തീയിട്ടു; കലാപം വ്യാപിക്കുന്നു, ശ്രീലങ്കയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് പ്രതിഷേധക്കാര്‍ തീയിട്ടു. കുരുനഗലയിലെ വീടിനാണ് ജനം തീയിട്ടത്. പ്രതിഷേധക്കാരൈ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രാജിവച്ച മന്ത്രിമാരുടെയും എംപിമാരുടെയും വീടുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. രജപക്‌സെ...

പ്രസ്‌താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം, അൻപത് ലക്ഷം നഷ്‌ടപരിഹാരം നൽകണം; പി സി ജോർജിനെതിരെ വക്കീൽ നോട്ടീസ് നൽകി ജമാ അത്തെ ഇസ്ളാമി

കോഴിക്കോട്: തലസ്ഥാനത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗത്തിൽ ജമാഅത്തെ ഇസ്ളാമിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെതിരെ പി.സി ജോർജിന് ജമാഅത്തെ ഇസ്ളാമി കേരളാ ഘടകം വക്കീൽ നോട്ടീസയച്ചു. കേരളത്തിലെ കൊലപാതക രാഷ്‌ട്രീയത്തിൽ ജമാഅത്തെ ഇസ്ളാമിയ്‌ക്ക് പങ്കുണ്ടെന്ന പരാമർശം നടത്തിയതിനെതിരെയാണ് സംഘടന വക്കീൽ നോട്ടീസയച്ചത്. സംഘടന ഇന്നുവരെ ഒരു കൊലക്കേസിലോ, ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല....

കാത്തിരിപ്പിന് നിരാശ ഫലം; ഇന്ത്യൻ പൗരത്വം ലഭിക്കാതെ 800ഓളം പാക് ഹിന്ദുക്കൾ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ആഗ്രഹിച്ചെത്തിയ നൂറുകണക്കിനു പാക് ഹിന്ദുക്കൾ നിരാശരായി നാട്ടിലേക്കു മടങ്ങിയതായി റിപ്പോർട്ട്. പാകിസ്താൻ അടക്കമുള്ള അയൽരാജ്യങ്ങളിൽ പീഡനം നേരിടുന്നവർ എന്ന പേരിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ 800ഓളം ഹിന്ദുക്കളാണ് പൗരത്വം ലഭിക്കാതെ നിരാശരായി പാകിസ്താനിലേക്ക് മടങ്ങിയതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലുള്ള...

ജോലി നഷ്ടമായവർ ആശങ്കപ്പെടേണ്ട; വരുന്നു യു.എ.ഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. പൊടുന്നനെ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നിശ്ചിത കാലത്തേക്ക് തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്. യു.എ.ഇ മന്ത്രിസഭയുടേതാണ് തീരുമാനം. യുഎഇയിൽ പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പദ്ധതി ജീവനക്കാർ തൊഴിൽരഹിതരായാൽ അവരെ സംരക്ഷിക്കും.തൊഴിൽവിപണിയുടെ മത്സരക്ഷമത ഉറപ്പു വരുത്തുക, ജീവനക്കാരെ സംരക്ഷിക്കുക, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക എന്നിവയാണ് ഈ ഇൻഷുറൻസ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന്...

About Me

36266 POSTS
0 COMMENTS
- Advertisement -spot_img

Latest News

ആർ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്, റെക്കോഡ് ഡീൽ! ഐ.പി.എല്ലിലെ വിലയേറിയ ഫ്രാഞ്ചൈസി

ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള കൺസോർഷ്യം. ഐ.പി.എൽ ചാമ്പ്യന്മാരെ ഏകദേശം 1.8 ബില്യൺ ഡോളർ (16,916 കോടി...
- Advertisement -spot_img