തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ സ്വർണ വിലയിൽ 120 രൂപയുടെ കുറവ്...
കോട്ടയം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജിന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മകൻ ഷോൺ ജോർജ്. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും പറഞ്ഞിരുന്നു. ജോർജിന്റെ പ്രസ്താവനയിൽ ദുഃഖിതരായ മുസ്ലിം...
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി സ്വീകരിക്കുന്നത്.
വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ്...
തിരുവനന്തപുരം: സംസ്ഥാനത്തും ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്. അതേസമയം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് സംസ്ഥാനം ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ ഈർപ്പം ഉയർന്നതാണ് മലയാളിയുടെ രാത്രികളെ ഉഷ്ണത്തിൽ പൊള്ളിക്കുന്നത്.
കേരളം 2016ലാണ് കൊടും ചൂടിലേക്ക് വീണത്. അന്ന് മുതൽ സൂര്യാഘാതം നിത്യസംഭവമായി. 41...
കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തില്‍ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ്. കുറ്റക്കാരെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നില്ല, മെഹ്നാസിന്‍റെ കൂട്ടുകാർക്ക് മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ തെളിയട്ടെ. സത്യം...
മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.
ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന ‘അനന്തപുരി ഹിന്ദു മഹാസമ്മേളന’ത്തിലെ പിസി...
അബുദാബി: യുഎഇയിലെ സ്വദേശികള്‍ക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതിനായി പാസ്‍പോര്‍ട്ട് കൈയില്‍ കരുതേണ്ടതില്ല. നേരത്തെ ഈ സൗകര്യം ലഭ്യമായിരുന്നെങ്കിലും കൊവിഡ് കാലത്ത് യാത്രാ നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ പാസ്‍പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു.
പുതിയ യാത്രാ ഇളവ് യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് അതോരിറ്റിയാണ് വെള്ളിയാഴ്‍ച പ്രഖ്യാപിച്ചത്. സമാനമായ...
ലക്നൗ ∙ മൂന്നു ദിവസം കൂടുമ്പോൾ ഒരാളെ വീതം മരണം കവർന്നെടുത്ത വീട്. 24 ദിവസത്തിനിടെ കുടുംബത്തിൽ മരിച്ചതു പ്രിയപ്പെട്ട 8 പേർ. കോവിഡ് എന്ന മഹാമാരി ഭീകരമായി നടമാടിയതിന്റെ നേർസാക്ഷ്യമായി ഒരു വർഷത്തിനിപ്പുറവും ഏവരെയും സങ്കടപ്പെടുത്തുകയാണ് ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഇമാലിയ പുർവ എന്ന ഗ്രാമം. എട്ടു മുറിയുള്ള യാദവ കൂട്ടുക്കുടുംബത്തിലാണ് ഈ ദാരുണക്കാഴ്ച.
ഒരു...
കോഴിക്കോട്: ഇസ്‌ലാം വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുര്‍ആന്‍ ആരേയും കൊല്ലാന്‍ പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. ചിലര്‍ ഇങ്ങിനെ പ്രചരിപ്പിക്കുന്നുണ്ട്, അവരോട് സംവാദത്തിന് തയ്യാറാണെന്നും കാന്തപുരം കോഴിക്കോട്ട് പറഞ്ഞു. ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരോ അവരെ ആക്രമിക്കുന്നവരോ അല്ല ഇസ്ലാമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ കൂട്ടിച്ചേർത്തു.
കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചായി പോലീസ്. വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. കടവന്ത്രയിലെ ഹോട്ടലിലും ഫ്‌ലാറ്റുകളിലും ഇയാൾ പരാതിക്കാരിയോടൊപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരി പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയുമായി എത്തിതിന്റെ ദൃശ്യങ്ങളാണ് ഇത്.
ഹോട്ടൽ, ഫ്‌ലാറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പോലീസ്...
ന്യൂഡൽഹി: ചെറിയ തുകകളുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് ആശ്വാസകരമായ പുതിയ പ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000...