പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച് തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റ് ചികിത്സയിലുള്ള പലരുടെയും നില അതീവ ഗുരുതരമാണ്. മൂന്ന്...
തിരുവനന്തപുരം:വായ്പ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാൽ സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും.കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിർദ്ദേശമാണ് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം ആലോചിക്കുകയാണ് കേരളം.
കണക്കിലെ ആശങ്ക
ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂൺ ആദ്യം...
ചെന്നൈ: ലാപ്‌ടോപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.3 കോടി രൂപവിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരുടെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തില്‍ വച്ചാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.
1.98 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ലാപ്ടോപ്പിന്റെ കീബോര്‍ഡിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. മെയ് 11 ന് ഷാര്‍ജ വഴി ചെന്നൈയിലെത്തിയ മൂന്ന് യാത്രക്കാരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡിജിപി അനില്‍ കാന്ത്. ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വർഗീയ സംഘർഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടന്നുണ്ട്. ഇത്തരം ആൾക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും...
ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ കെഞ്ചെരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പൊട്ടി ആളുകള്‍ക്ക് പരിക്ക്. 30 അടിയോളം താഴ്ചയിലേക്ക് വീണ പലരുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നാണ് വിവരം.
ഇന്തോനേഷ്യയിലെ സുരബയ സിറ്റിയിലുള്ള പാര്‍ക്കില്‍ മെയ് 7നായിരുന്നു സംഭവം. പാര്‍ക്കിലെ ട്യൂബ് സ്ലൈഡിന്റെ ഒരു ഭാഗം പൊട്ടുന്നതും ആളുകള്‍ കോണ്‍ക്രീറ്റ് തറയിലേക്ക് പതിയ്ക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഭയചകിതരായ...
തിരുവനന്തപുരം: മിന്നലിന്റെ ദുരന്തം കുറയ്ക്കാന്‍ കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ സഹായത്തോടെ പുതിയ കര്‍മ്മപദ്ധതിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പദ്ധതിയുടെ ഭാഗമായി വില്ലേജ് തലത്തില്‍ മിന്നല്‍ മുന്നറിയിപ്പ് സംവിധാനം താമസിയാതെ നടപ്പാക്കും.
മിന്നലിന് 30 മിനിറ്റ് മുന്‍പ് സാധ്യതാ അറിയിപ്പ് എസ്എംഎസ് വഴി ലഭ്യമാക്കാനാണു വിദഗ്ധരുടെ ശ്രമം. ഇതിന് മുന്നോടിയായി കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍...
എസ്ഡിപിഐയ്ക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും തീവ്രനിലപാടുള്ള സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവയാണ്. എന്നിരുന്നാലും എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം.
യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.
2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ്...
കോഴിക്കോട്: ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പ്രതികരിച്ചു.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്പില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 600 രൂപ കുറഞ്ഞതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...