mediavisionsnews

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; വണ്ടി കരയ്‌ക്കെത്തിച്ചത് ലോറിയില്‍ കെട്ടിവലിച്ച്‌

കടുത്തുരുത്തി: ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ചെത്തിയ ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചത് തോട്ടിലേക്ക്. സമയോചിതമായി നാട്ടുകാര്‍ ഇടപെട്ടതിനാല്‍ അപകടമൊഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് കുറുപ്പന്തറ കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പെട്ടത്. മൂന്നാറില്‍നിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം. യാത്ര ആരംഭിച്ചതുമുതല്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കടവ് ഭാഗത്തെത്തിയപ്പോള്‍ നേരേ...

തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി; പോലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

മൂന്നാര്‍: തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു. വിശദ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറി. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്. സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ....

പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ, മൃതദേഹങ്ങൾ പൊലീസ് ക്യാമ്പിനടുത്തെ പാടത്ത്

പാലക്കാട്‌: പാലക്കാട്‌ നിന്നും കാണാതായ രണ്ട് പൊലീസുകാരെ(Police) മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന...

വിജയം ഒരു കൈയില്‍ തട്ടിയെടുത്ത് ലെവിസിന്‍റെ വണ്ടര്‍; കാണാം ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച്

മുംബൈ: മത്സരഫലം ഒരു സെക്കന്‍ഡില്‍ മാറ്റിമറിച്ചൊരു ക്യാച്ച്. ഐപിഎല്ലില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം ഫലം നിശ്ചയിച്ചത് കെകെആര്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിന്‍റെ അഞ്ചാം പന്തില്‍ റിങ്കു സിംഗിനെ പുറത്താക്കാന്‍ ബൗണ്ടറിയില്‍ നിന്ന് മുന്നോട്ടോടിയെത്തി എവിന്‍ ലെവിസ് എടുത്ത ഒറ്റക്കൈയന്‍ പറക്കും ക്യാച്ചാണ്. ഇതാണ് ലഖ്‌നൗവിന് രണ്ട് റണ്‍സിന്‍റെ ആവേശ ജയവും...

വാ​ഗമൺ ഓഫ് റോഡ് റേസ് കേസ്; ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്

ഇടുക്കി: വാഗമൺ ഓഫ് റോഡ് റേസ് കേസിൽ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങുന്നു. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി RDO ആർ.രമണൻ പറഞ്ഞു. വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ...

പള്ളം യൂസഫ് ഹാജി അന്തരിച്ചു

ഉപ്പള: മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പള്ളം അറബിയുടെ മകൻ യൂസുഫ് ഹാജി ഡെൽഹി ദർബാർ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉപ്പള കുന്നിൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡണ്ടും,പ്രവർത്തിച്ചിരുന്നു. ഉപ്പളയിലെ ഡെൽഹി ദർബാർ കോംപ്ലക്സ് ഉടമയാണ് യൂസുഫ് ഹാജി....

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയുടെ വർധന

ന്യൂഡൽഹി∙ ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്തു പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്. 3.50 രൂപയുടെ വർധനയോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തിൽ തന്നെ...

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ. സുധാകരനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കേസ്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ ഐ.പി.സി 153 വകുപ്പ്...

ഇനി കൊച്ചിയുടെ ഭംഗിയിൽ ഒരുക്കാം ഒരു കിടിലൻ സേവ് ദി ഡേറ്റ്; കവാടം തുറന്ന് കൊച്ചി മെട്രോ, പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതി

കൊച്ചി: പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകി കൊച്ചി മെട്രോ. കൊച്ചിയുടെ ഭംഗിയിൽ ഫോട്ടോഷൂട്ട് നടത്താനുള്ള അനുമതിയാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. നേരത്തെ, സിനിമ-പരസ്യ ഷൂട്ടിങ്ങുകൾക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് സേവ് ദി ഡേറ്റിനും മറ്റും നൽകുക. നൽകേണ്ട തുക...

‘ഇതുവരെ ഒരു പൈസ പോലും വാങ്ങിയിട്ടില്ല: മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുത്’; അഷ്റഫ് താമരശ്ശേരി

കൊച്ചി: മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന സംവിധാനമാണ് യുഎഇയിലേത്. ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ. റിഫയുടേത് ആത്മഹത്യയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടായിരിന്നെന്നും അഷ്റഫ്...

About Me

35975 POSTS
0 COMMENTS
- Advertisement -spot_img

Latest News

അമേരിക്കൻ കർഷകർക്ക് വൻ സബ്‌സിഡികൾ ലഭിക്കും, ഇന്ത്യൻ കർഷകരുടെ നട്ടെല്ലൊടിക്കും; വ്യപാര കരാറിനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു. നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...
- Advertisement -spot_img