ദില്ലി: പ്രീ പെയ്ഡ് താരിഫുകൾ ഉയർത്താനൊരുങ്ങി എയർടെൽ. കമ്പനി സിഇഒ ഗോപാൽ വിത്തൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിമാസം ഓരോ ഉപഭോക്താവിൽ നിന്നുമുള്ള വരുമാനം 200 രൂപയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് വർധനയെന്ന് ഗോപാൽ വിത്തൽ പറഞ്ഞു.
ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ച 5ജിയുടെ അടിസ്ഥാന വിലയിൽ ഗോപാൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കടുത്ത നിരാശയാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'ഈ...
കൊച്ചി: നികുതി കുറച്ച് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായില്ല. പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2 രൂപ 41 പൈസ കൂടി സംസ്ഥാനത്തും കുറഞ്ഞു. ഇതനുസരിച്ച് പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സ്ഥാനത്ത് 9 രൂപ 48 പൈസ മാത്രമേ കുറഞ്ഞുള്ളൂ. ഇതേ...
റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി...
ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചതെന്നും ബാലഗോപാല്‍ അവകാശപ്പെട്ടു. ഇന്ധനനികുതിയില്‍ നിന്നുള്ള അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേസമയം പെട്രോള്‍ വിലയില്‍ ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്പതര രൂപയുടെ കുറവ് മാത്രമാണുണ്ടായത്.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന്...
ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമെതിരായ ടീമുകൾ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മയും ടി-20 ടീമിനെ ലോകേഷ് രാഹുലും നയിക്കും. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. അതേസമയം, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ്, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ തുടങ്ങിയവർ ടീമിൽ കളിക്കും....
കൊച്ചി ∙ അഞ്ച് ആഴ്ചകളിൽ വീഴ്ച നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞവാരം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 16,000 പോയിന്റിൽ താഴെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 53,000 പോയിന്റിൽ താഴെ വ്യപാരം ആരംഭിച്ച സെൻസെക്‌സും യഥാക്രമം 16,200 പോയിന്റിനും 54,300 പോയിന്റിനും മുകളിൽ വ്യാപാരമവസാനിപ്പിച്ചത് റീട്ടെയ്ൽ നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. ഐടിസിയുടെ മികച്ച റിസൽറ്റ്...
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ...
ഗുവാഹട്ടി: കഞ്ചാവ് ലഹരിയില്‍ അസം സ്വദേശി സ്വന്തം ജനനേന്ദ്രിയം മുറിച്ചു. അസമിലെ ദേഖാര്‍ സ്വദേശി ഷഹാജുല്‍ അലിയാണ് കഞ്ചാവ് വലിച്ചതിന് പിന്നാലെ ജനനേന്ദ്രിയം മുറിച്ചത്.
കഞ്ചാവ് വലിക്കുന്നത് പാപമാണെന്നും എന്നാല്‍ ലഹരിയില്ലാതെ തനിക്ക് ജീവനിക്കാനാവില്ലെന്നുമായിരുന്നു അലിയുടെ പ്രതികരണം. അതിനാല്‍ താന്‍ ചെയ്ത പാപങ്ങളില്‍ പശ്ചാത്തപിച്ചാണ് ജനനേന്ദ്രിയം മുറിച്ചതെന്നും ഗുവാഹട്ടി ടൈംസിനോട് അലി വെളിപ്പെടുത്തി. 'കഞ്ചാവ് ഉപയോഗിക്കാന്‍...
കൊച്ചി: ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.
ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി...
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഒറ്റക്കെട്ടായും ശക്തമായും എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. കരാർ ഏകപക്ഷീയവും രാജ്യത്തെ കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് അവർ അവകാശപ്പെട്ടു.
നരേന്ദ്ര മോദിയും സുഹൃത്തുക്കളായ അംബാനിയും...