കൊച്ചി ∙ സിൽവർലൈൻ പദ്ധതി സർവേയുടെ ഭാഗമായി നടത്തുന്ന കല്ലിടൽ മരവിപ്പിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. ജിയോ ടാഗ് ഉപയോഗിച്ച് സർവേ നടത്തുമെന്നും അറിയിച്ചു. ജിയോ ടാഗ് സർവേ നേരത്തേ ആയിക്കൂടായിരുന്നോ എന്നും കോലാഹലം വേണ്ടിയിരുന്നോ എന്നും കോടതി ചോദിച്ചു. സർവേ രീതി മാറ്റിയിരുന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോടതി...
റംബെക്: സൗത്ത് സുഡാനിൽ സ്ത്രീയെ ഇടിച്ചുകൊന്ന മുട്ടനാടിനെ മൂന്നുവർഷം തടവിന് ശിക്ഷിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ആടിന്റെ ഉടമ അഞ്ച് പശുക്കളെ കൊടുക്കാനും കോടതി ഉത്തരവിട്ടു. ആദിയു ചാപ്പിങെന്ന 45 വയസ്സുകാരിയാണ് ആടിന്റെ ഇടിയേറ്റ് കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യത്തിലാണ് ആട് സ്ത്രീയെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ലേക്ക്‌സ് സംസ്ഥാനത്തെ റംബെക് പൊലീസ് ആടിനെ...
പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ജനഗണമന അന്‍പത് കോടി ക്ലബില്‍. ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ലോകത്താകമാനമുള്ള പ്രദര്‍ശനങ്ങളില്‍ നിന്നാണ് സിനിമ അന്‍പത് കോടി കരസ്ഥമാക്കിയത്. ജനഗണമനയുടെ ഐതിഹാസിക വിജയത്തില്‍ നന്ദി അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ മര്‍മ്മ...
ന്യൂഡൽഹി: ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന് പിന്നാലെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് വിവിധ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളും പാർട്ടിയിൽ വിമത ശബ്ദമുയർത്തിയ ജി23 സംഘത്തിലെ അംഗങ്ങളുമായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപിച്ചത്.
ഗാന്ധി ജയന്തി ദിനത്തിൽ കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ...
ദില്ലി: ചരിത്ര സ്മാരകമായ കുത്തബ് മിനാറിൽ ആരാധന നടത്താൻ അനുവാദം വേണമെന്ന ആവശ്യത്തെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ സാകേത് കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന...
ബെംഗളൂരു : കർണാടകത്തിൽ (Karnataka) 2000 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ലുലു ഗ്രൂപ്പ് (Lulu Group). കാര്‍ഷിക കയറ്റുമതിക്കായി നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കാനാണ് പദ്ധതി. ഇതിനായി 2000 കോടി രൂപ നിക്ഷേപിക്കാന്‍ ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക്...
മൈസൂർ: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാൽ, വേണമെങ്കിൽ ബീഫ് കഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആർ.എസ്.എസ് മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, ബീഫ് കഴിക്കുന്നവർ എല്ലാം ഒരു സമുദായത്തിൽ...
കൊളംബോ : സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ന്ന ശ്രീലങ്കയിൽ പെട്രോൾ ക്ഷാമം രൂക്ഷമാണ്. വിദേശ നാണ്യശേഖരത്തിൽ ഗണ്യമായ ഇടിവ് വന്നതോടെയാണ് ശ്രീലങ്കയ്ക്ക് എണ്ണവാങ്ങാൻ കഴിയാതെ വരുന്നത്. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുകയാണ് ഒരു ഡോക്ടർ. അസുഖം ബാധിച്ച കുഞ്ഞിനെ പെട്രോൾ ഇല്ലാത്തതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും, ചികിത്സ കിട്ടാതെ രണ്ട്...
ജമ്മു: ആശുപത്രി അധികൃതർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് പുനർജന്മം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് കരുതി സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞിന് അനക്കമുള്ളതായി കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് രണ്ട് ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ബാങ്കോട് സ്വദേശി...
ന്യൂഡല്‍ഹി: നവജാതശിശുക്കള്‍ക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ കേന്ദ്രം പദ്ധതിയിടുന്നു.
ആയുഷ്മാന്‍ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് കാര്‍ഡുകള്‍ നല്‍കുക. ഇതിലെ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ ജനനംമുതലുള്ള ആരോഗ്യരേഖകള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ അതോറിറ്റി വികസിപ്പിക്കുന്നത്. ഇതുവഴി കുട്ടിക്ക് ജനനംമുതല്‍ ലഭ്യമായ പൊതുജനാരോഗ്യ സംവിധാനങ്ങള്‍,...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...