mediavisionsnews

ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം; 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം; ദുരന്തം യുപിയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ്...

മട്ടന്‍റെ കഷണം കൊടുക്കാതെ ഗ്രേവി മാത്രം നൽകി; പിന്നാലെ തർക്കം, എംപിയുടെ ഓഫീസ് സംഘടിപ്പിച്ച വിരുന്നിൽ സംഘർഷം

മിര്‍സാപുര്‍: ബിജെപി എംപിയുടെ ഓഫീസ് സംഘടിപ്പിച്ച വിരുന്നില്‍ ആട്ടിറച്ചിയെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭദോഹിയില്‍ ബിജെപി എംപി വിനോദ് ബിന്ദിന്‍റെ ഓഫീസ് സംഘടിപ്പിച്ച വിരുന്നിലാണ് സംഘര്‍ഷമുണ്ടായത്. മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു കമ്മ്യൂണിറ്റി സമ്മേളനത്തിന്‍റെ ഭാഗമായ പരിപാടിയിൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 250 ഓളം പേരാണ് പങ്കെടുത്തത്. എംപിയുടെ ഡ്രൈവറുടെ സഹോദരൻ...

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും; ബാക്കിയായ 11.5 കോടി ദിയ ധനം ജീവകാരുണ്യ പ്രവർത്തനങ്ങളൾക്ക്

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി കേസ് പരിഗണിക്കും. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ്...

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ, എസ്. ഹജ്മൽ വൈസ് ക്യാപ്റ്റൻ

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം ഇറങ്ങുക. ടീമിലെ ഗോള്‍ക്കീപ്പറും പാലക്കാട് സ്വദേശിയുമായ എസ് ഹജ്മലാണ് വൈസ് ക്യാപ്റ്റന്‍. കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇത്തവണ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ്....

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

എസ്ഡിപിഐയുടെ നോട്ടീസ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് സിപിഎം നേതാവ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐയുടെ പേരില്‍ പാലക്കാട് ഇന്ന് വിതരണം ചെയ്ത നോട്ടീസ് എന്ന കുറിപ്പോടെയാണ് ബിനീഷ് കോടിയേരി നോട്ടീസ് പങ്കുവച്ചത്. തൃശൂര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ബിനീഷ് പറയുന്നു. തൃശൂര്‍ എന്താണ് നടന്നതെന്ന് പോസ്റ്റിലൂടെ ചോദിച്ച ബിനീഷ് ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ പ്രകാരം...

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സബ്‌ ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ...

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്, ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

കാലിഫോര്‍ണിയ: സമീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ്...

വാഹനപരിശോധന സമയത്ത് ഇനിമുതൽ ഡിജിറ്റൽ പതിപ്പ് മതി, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

ആലപ്പുഴ: വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയത്. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിൽ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകൾ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസൽ പകർപ്പ് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും...

മംഗല്‍പാടി സ്വദേശി ഡോ.മുനീറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുഎസ് പുരസ്‌കാരം

കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോ സയന്‍സ്റ്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഈ മേഖലയിലേക്ക്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് പ്രവചനം; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 നവംബർ 16 വരെ...

About Me

36381 POSTS
0 COMMENTS
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img