പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. . പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിയായ അബ്ദുൾ തൗഫീഖ് എന്നയാളിൽ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും കണ്ണൂരിൽ നിന്ന്...
തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിക്കണമെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർ മാസത്തിൽ 16 ദിവസമെങ്കിലും ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ഇല്ലെങ്കിൽ അഞ്ചാം തീയതിക്കുശേഷം പ്രോസസ് ചെയ്യുന്ന സപ്ളിമെന്ററി സാലറി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സി.എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവ്. ജീവനക്കാർ അപ്രതീക്ഷിതമായി അവധിയെടുക്കുകയും മുന്നറിയിപ്പില്ലാതെ വരാതിരിക്കുകയും ചെയ്യുന്നതു കാരണം സർവീസുകൾ മുടങ്ങുന്നതിനെത്തുടർന്നാണിത്.
അർഹരായവർക്ക് മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള...
സമ്പന്ന രാജ്യമായ ഒമാനുമായി കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്കു താരതമ്യമില്ല. പക്ഷേ വിൽക്കുന്ന ആഡംബര കാറുകളുടെ എണ്ണമെടുത്താൽ കേരളം ഒമാന്റെ തോളിൽ കയ്യിട്ടുനിൽക്കും. ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡീസ് ബെൻസ് 2021ൽ ഒമാനിൽ 560 എണ്ണം വിറ്റപ്പോൾ കേരളത്തിൽ 520 എണ്ണം വിറ്റു.
ഏതാനും വർഷങ്ങളിലെ ശരാശരി എടുത്താൽ കേരളം ഒമാനെക്കാൾ ഏറെ...
കൊച്ചി: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന ആര്‍.എസ്.എസ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ വിഷം ചീറ്റിയ ആളെ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ക്രിസ്ത്യാനികളെ സംരക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലാണ് ബി.ജെ.പി പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്നതെന്നും എന്നാല്‍, രാജ്യത്ത് ക്രിസ്ത്യാനികളെ...
ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിലേക്കുള്ള മാറ്റം അതിവേഗത്തിലാണ് നടക്കുന്നത്. സാധാരണ ബ്രാൻഡുകൾക്കാൾ ഉപരി ആഡംബര കാറുകളാണ് ഈ മാറ്റത്തിനൊപ്പം കൂടുതൽ വേഗത്തിലോടുന്നത്. ചില ആഡംബര കാർ നിർമാണ കമ്പനികൾ രണ്ടു വർഷത്തിനുള്ളിൽ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ബ്രിട്ടൺ കരുത്തായ ബിഎംഡബ്യൂ ഈ ഓട്ടത്തിൽ മുന്നിൽ തന്നെയാണ്. ഐഎക്‌സ് എന്ന ഇലക്ട്രിക് എസ്.യു.വിക്ക് പിന്നാലെ ഐ4...
കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി.
കഴിഞ്ഞ ഞായറാഴ്ച്ചയാണ്...
തൃശൂർ: നാഥൂറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തിന്റെ യഥാർഥ നായകനെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നു. ഗോഡ്‌സെയാണ് ശരി. പാകിസ്താനും ഇന്ത്യയുമായി രാഷ്ട്രത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്‌റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്‌സെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...