തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38080 രൂപയായി. ഇന്നലെ 80 രൂപയുടെ വർധനവുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെ ഇടിവാണ്...
ഉഡുപ്പി: കർണാടകത്തില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്.
'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്. ഇതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം...
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് കെ പി ശശികലയ്ക്ക് എതിരായ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കെ പി ശശികല ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ജസ്റ്റിസ് സിയാദ്...
ദില്ലി: പ്രവാചകൻ മുഹമ്മദ് നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാൻ നടപടിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്‍റെ...
ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയാണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ...
ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രചാരണം വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പിയ്‌ക്കെതിരെ ട്വിറ്ററിലും വിമര്‍ശനമുയരുന്നു.
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ നാണംകെടുത്തിയെന്നും, ഇന്ത്യ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജകൊണ്ട് തലകുനിക്കേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടില്ലെന്നും അത്തരം അവസരം ഇല്ലാതിരിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു...
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പിന്‍വലിച്ച് കുവൈറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. അല്‍-അര്‍ദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് തേയില ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഷെല്‍ഫുകളില്‍ നിന്ന് പിന്‍വലിച്ചത്.
അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട്...
മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബിജെപി തെളിയിച്ചു കൊണ്ടിരിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രവാചകനെതിരെയുള്ള ബിജെപി നേതാക്കളുടെ പരാമർശങ്ങളിലൂടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ബിജെപി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ...
ബംഗളുരു: കര്‍ണാടകയില്‍ കാക്കി നിക്കര്‍ കത്തിക്കൽ പ്രതിഷേധം കോൺഗ്രസ് ശക്തമാകുന്നു. ഇന്ന് ചിക്കമംഗ്ലൂരുവിൽ കാക്കി നിക്കര്‍ കത്തിച്ച് എൻ എസ് യു ഐ ( NSUI)ആണ് പ്രതിഷേധിച്ചിച്ചത്. കഴിഞ്ഞ ദിവസം കാക്കി നിക്കര്‍ കത്തിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നും കത്തിച്ചത്. പാഠപുസ്തകങ്ങളില്‍ കാവിവത്കരണം ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്‍റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...