തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാരവേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക്...
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല...
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ...
തിരുവന്തപുരം: ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. ഇന്ന് 2415 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 796 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ, രണ്ട് മരണവും എറണാകുളത്താണ്. ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ബാക്കി...
കോഴിക്കോട്: അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ മുന്‍ മന്ത്രി കെ.ടി ജലീല്‍. സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ചു മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അഡ്വ. ജയശങ്കറിനില്ലെന്ന് കെ. ടി ജലീല്‍ ആരോപിച്ചു. എല്ലാ ദിവസവും മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളതെന്ന് ചോദിച്ച ജലീല്‍ 19 വര്‍ഷത്തിനിടയില്‍ ഒരു കേസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് , കൊല്ലം കലക്ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാറിന് പിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐയും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണ്. കലക്ട്രേറ്റുകളിലേക്ക്...
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പാറമുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്. അടിമാലിയിലാണ് സംഭവം. കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളില്‍ അപകടകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍...
വഡോദര: ഏറെ വാർത്താ പ്രാധാന്യം നേടിയ ഗുജറാത്ത് യുവതിയുടെ സ്വയം വിവാഹം ഒടുവിൽ യാഥാർഥ്യമായി. ഗുജറാത്തിലെ വഡോദരയിൽ ക്ഷമ ബിന്ദു സ്വയം വിവാഹിതയായി (Sologamy). ചുവന്ന സാരിയിൽ, ആഭരണങ്ങളണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ക്ഷമ (Kshama Bindu) വേദിയിലെത്തിയത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകൾ....
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ. നാല് സംസ്ഥാനങ്ങളിലെ പതിനാറ് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര കര്‍ണ്ണാടക എന്നിവിടങ്ങളിലെ പ്രതിസന്ധി എന്തെന്ന് പരിശോധിക്കാം.
200 അംഗ നിയമസഭയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 108 ഉം ബിജെപിക്ക് 71 ഉം സീറ്റുകളാണുള്ളത്....
കോഴിക്കോട്: നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,...