mediavisionsnews

മൈലേജ് 150 കിമീ, ഇന്ത്യയ്ക്കായി കുഞ്ഞന്‍ കാറുമായി ചൈനീസ് കമ്പനി

എംജി മോട്ടോർ ഇന്ത്യ ഇന്ത്യൻ വിപണിയിൽ ഒരു എൻട്രി ലെവൽ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വുളിങ്ങിന്റെ എയർ ഇവിയെ അടിസ്ഥാനമാക്കിയ ഈ മോഡല്‍ അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന ഒരു പരിപാടിയിൽ അനാച്ഛാദനം ചെയ്‍തതായും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. E230 എന്ന കോഡ് നാമത്തില്‍, കമ്പനിയുടെ...

‘ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല’, വിശദീകരണവുമായി മുഖ്യമന്ത്രി

കണ്ണൂർ: ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കൂട്ടർ വഴി തടയുന്നുവെന്നും, ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്നും നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. ചില ശക്തികൾ നിക്ഷിപ്തതാത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തകസംസ്ഥാന സംഗമത്തിൽ...

ഇഡി ഓഫീസ് മാർച്ചിൽ കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്ത് പൊലീസ്, കുഴഞ്ഞുവീണു

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത എല്ലാ പ്രവർത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാൽ എംപി, രൺദീപ് സുർജേവാല, കൊടിക്കുന്നിൽ...

രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, തടഞ്ഞ് പൊലീസ്, സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ സംഘര്‍ഷം. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് രാഹുലിന് അകമ്പടിയായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. 20ഓളം പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് രാഹുലിനെ എ ഐ സി സി ആസ്ഥാനത്ത് നിന്നും ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയത്. രാഹുല്‍...

കാസർകോട് ബി.ജെ.പിയിലെ ഭിന്നത വീണ്ടും പുറത്ത്; സംസ്ഥാന സെക്രട്ടറിക്കെതിരെ പലയിടത്തും ഫ്ലക്സ് ബോർഡുകൾ

കാസർകോട്: ജില്ലയിൽ ബി.ജെ.പിയിലെ വിഭാഗീയത വീണ്ടും മറനീക്കി. പരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിക്കെതിരെ ജില്ലയിൽ പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്റുമായ അഡ്വ. കെ. ശ്രീകാന്തിനെതിരെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ചെരിപ്പും ചൂലും ഉപയോഗിച്ച് മാലയിട്ട നിലയിലാണ് ബോർഡുകൾ. 'സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി ജില്ലയിൽ ബി.ജെ.പിയെ തകർക്കാൻ ശ്രമിക്കുന്ന മുൻ...

നബി വിരുദ്ധ പരാമർശം; കടുത്ത സൈബർ ആക്രമണം നേരിട്ട് ഇന്ത്യ; സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ശ്രമം

ദില്ലി: ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പരാമർശം ആ​ഗോള തലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയതിനിടെ ഇന്ത്യയിലെ എഴുപതിലധികം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഇസ്രായേലിലെ ഇന്ത്യൻ എംബസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ എക്സ്റ്റൻഷൻ മാനേജ്‌മെന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ചിന്റെ ഉൾപ്പെടെ സ്ഥാപനങ്ങളുടെ...

‘കണ്ണൂരിൽ കറുപ്പിന് വിലക്കില്ല’; കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ്; സുരക്ഷയ്ക്കായി 700 പൊലീസുകാർ

കണ്ണൂരിൽ കറുപ്പിന് വിലക്കില്ല. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. തളിപ്പറമ്പ് കീല കാമ്പസിലാണ് ഇന്ന് ഉദ്ഘാടനം. കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ ഗസ്റ്റ് ഹൗസിൽ കനത്ത...

ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവി മേഹ്ത പറഞ്ഞു. 2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു....

കറുത്ത മാസ്ക് അഴിപ്പിക്കൽ ‘കോടതി കയറും’; ഹൈക്കോടതിയിലേക്ക് അഭിഭാഷകൻ, ഡിജിപിക്കും പരാതി നൽകി

കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തില്‍ ഡിജിപിക്ക് പരാതി നൽകി അഭിഭാഷകൻ. അഡ്വ. സേതുകുമാർ ആണ് ഡിജിപിക്ക് പരാതി നൽകിയത്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്‍റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത്...

സംസ്ഥാനത്ത് മഴ കനക്കുന്നു; 10 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...

About Me

35993 POSTS
0 COMMENTS
- Advertisement -spot_img

Latest News

‘പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം, രാജ്യത്തെ വിറ്റുതുലച്ചു’; ഇന്ത്യ-യുഎസ് കരാറിൽ രൂക്ഷവിമർശനവുമായി രാഹുൽ

ന്യൂ ഡൽഹി: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ആഗോള മത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച് ബജറ്റ് ഒന്നും പറയുന്നില്ല എന്നും പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ചും ബജറ്റ്...
- Advertisement -spot_img